പൂര്‍ണ്ണിമയുടെയും ഇന്ദ്രന്‍റെയും പാത്തൂട്ടിക്ക് 14! മകള്‍ക്കായി താരദമ്പതികളുടെ സര്‍പ്രൈസ്! കാണൂ!

മലയാള സിനിമയിലെ താരകുടുംബങ്ങളില്‍ പ്രധാനപ്പെട്ട സ്ഥാനമാണ് സുകുമാരനും കുടുംബത്തിനും. മക്കളും കൊച്ചുമക്കളുമൊക്കെ സിനിമയില്‍ തിളങ്ങുന്നത് കാണാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലെങ്കിലും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹം പ്രവചിച്ചിരുന്നു. തന്റെ മക്കളുടെ ഡേറ്റിനായി മുന്‍നിര സംവിധായകര്‍ വരെ ക്യൂ നില്‍ക്കുന്ന കാലം വരുമെന്നായിരുന്നു അന്നദ്ദേഹം പറഞ്ഞത്. ആ വാക്കുകള്‍ പിന്നീട് യാഥാര്‍ത്ഥ്യമാവുകയായിരുന്നു. തന്റേതായ സ്ഥാനം നേടിയെടുത്താണ് ഇന്ദ്രജിത്തും പൃഥ്വിരാജും മുന്നേറുന്നത്. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് ഇരുവരും തെളിയിച്ചിരുന്നു. താരപുത്രന്‍മാര്‍ക്ക് പിന്നാലെ തന്നെ അടുത്ത തലമുറയും സിനിമയില്‍ തുടക്കം കുറിച്ചിരുന്നു.

പാട്ടിലൂടെ പ്രാര്‍ത്ഥനയും അഭിനയത്തിലൂടെ നക്ഷത്രയും സിനിമയില്‍ തുടക്കം കുറിച്ചിരുന്നു. പൃഥ്വിരാജിനും ഇന്ദ്രജിത്തിനുമൊപ്പമായിരുന്നു നക്ഷത്ര അഭിനയിച്ചത്. മോഹന്‍ലാല്‍ എന്ന സിനിമയുടെ ടൈറ്റില്‍ ഗാനം ആലപിച്ചത് പ്രാര്‍ത്ഥന എന്ന പാത്തൂട്ടിയായിരുന്നു. ഈ രണ്ട് താരപുത്രികള്‍ക്കും പിന്നാലെ പൃഥ്വിരാജിന്റെ മകളായ അലംകൃതയും സിനിമയിലേക്കെത്തുമോയെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. താരകുടുംബത്തിലെ മൂത്തപുത്രിയായ പ്രാര്‍ത്ഥനയുടെ പിറന്നാളാണ് ഒക്ടോബര്‍ 29ന് . 14ാം വയസ്സിലേക്ക് കടന്ന മകള്‍ക്ക് ആശംസ നേര്‍ന്ന് ഇന്ദ്രജിത്തും പൂര്‍ണ്ണിമയും ആശംസ പോസ്റ്റ് ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ താരദമ്പതികളുടെ ആശംസ വൈറലായിക്കൊണ്ടിരിക്കുകയാണ്.

മകള്‍ക്ക് ആശംസ നേര്‍ന്ന് താരദമ്പതികള്‍

മകള്‍ക്ക് ആശംസ നേര്‍ന്ന് താരദമ്പതികള്‍

14 വയസ്സുകാരിയായ മകള്‍ക്ക് ആശംസ നേര്‍ന്ന് രംഗത്തെത്തിയത് അച്ഛനും അമ്മയുമാണ്. ഇന്‍സ്്റ്റഗ്രാമില്‍ ഫോട്ടോ സഹിതമാണ് ആശംസ പോസ്റ്റ് ചെയ്തത്. ഇതിനോടകം തന്നെ താരദമ്പതികളുടെ പോസ്റ്റ് വൈറലായിക്കഴിഞ്ഞിട്ടുമുണ്ട്. താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരാണ് പ്രാര്‍ത്ഥനയ്ക്ക് പിറന്നാളാശംസ നേര്‍ന്നിട്ടുള്ളത്. ഇത്തവണത്തെ പിറന്നാളാഘോഷം എങ്ങനെയാണെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

 പ്രാര്‍ത്ഥനയുടെ പിറന്നാള്‍

പ്രാര്‍ത്ഥനയുടെ പിറന്നാള്‍

ഇന്ദ്രജിത്തിന്റെയും പൂര്‍ണ്ണിമയുടെയും ജീവിതത്തിലേക്ക് ആദ്യമെത്തിയ അതിഥിയാണ് പ്രാര്‍ത്ഥന. പാത്തൂട്ടി എന്ന് വിളിക്കുന്ന പ്രാര്‍ത്ഥനയാണ് കുടുംബത്തിലെ കൊച്ചുമക്കളില്‍ മൂത്തയാള്‍. മല്ലിക സുകുമാരന്‍ തന്റെ വീടിന് നല്‍കിയ പേരും പ്രാര്‍ത്ഥനയാണ്. ഇപ്പോള്‍ ചേച്ചിയായി നക്ഷത്രയേയും അല്ലിയേയും നിയന്ത്രിക്കുകയാണ് പ്രാര്‍ത്ഥന. ഇപ്പോള്‍ നക്ഷ്ത്രയ്ക്കാണ് തന്നോട് കൂടുതല്‍ അടുപ്പമെന്നും അല്ലി മോള്‍ക്കും തന്നെ വലിയ കാര്യമാണെന്നും മല്ലിക പറഞ്ഞിരുന്നു.

പാത്തൂട്ടിയുടെ പാട്ട്

പാത്തൂട്ടിയുടെ പാട്ട്

ഒന്നാന്തരമായി ഗിറ്റാര്‍ വായിച്ച് പാട്ട് പാടാറുണ്ട് പ്രാര്‍ത്ഥന. ഇടയ്ക്കിടയ്ക്ക് താരപുത്രിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഇന്ദ്രജിത്തിന്റെയും പൂര്‍ണ്ണിമയുടെയും സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് വീഡിയോ പുറത്തുവിടാറുള്ളത്. മോഹന്‍ലാല്‍ എന്ന സിനിമയുടെ ടൈറ്റില്‍ ഗാനം ആലപിച്ചതിന് പിന്നാലെയായാണ് പൊതുവേദിയില്‍ പാട്ടുമായി താരപുത്രിയെത്തിയത്. അച്ഛന് വേണ്ടി ആലപിച്ച ഗാനത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.

ചിത്രങ്ങള്‍ വൈറലാവുന്നു

ചിത്രങ്ങള്‍ വൈറലാവുന്നു

മകളുടെ മനോഹരമായ ചിത്രങ്ങളാണ് ഇന്ദ്രജിത്തും പൂര്‍ണ്ണിമയും പോസ്റ്റ് ചെയ്തത്. ഇവരെക്കൂടാതെ പൃഥ്വിരാജും സുപ്രിയയും പ്രാര്‍ത്ഥനയ്ക്ക് ആശംസ നേര്‍ന്നിട്ടുണ്ട്. ക്ഷണനേരം കൊണ്ടാണ് താരപുത്രിയുടെ ചിത്രങ്ങള്‍ വൈറലായി മാറിയത്. അച്ഛനും അമ്മയ്ക്കും പിന്നാലെ പ്രാര്‍ത്ഥനയും സിനിമയില്‍ തുടക്കം കുറിക്കുമോയെന്നറിനായാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. പാത്തൂട്ടിക്ക് മുന്‍പ് തന്നെ നച്ചു അഭിനയത്തിലേക്കെത്തിയത്.

ഇന്ദ്രജിത്തിന്റെ പോസ്റ്റ്

ഇന്ദ്രജിത്തിന്‍റെ പോസ്റ്റ് കാണാം.

പൂര്‍ണ്ണിമയുടെ പോസ്റ്റ്

പൂര്‍ണ്ണിമയുടെ ആശംസ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X