താരപുത്രിയുടെ നേട്ടത്തില്‍ അഭിമാനത്തോടെ പൂര്‍ണിമ! മലയാളത്തിലെ അടുത്ത താരസുന്ദരിയായിരിക്കും!!
താരദമ്പതികളായ ഇന്ദ്രജിത്തും ഭാര്യ പൂര്‍ണിമ ഇന്ദ്രജിത്തും സിനിമയില്‍ ഒരുപാട് ഉയരങ്ങള്‍ കീഴടക്കിയവരാണ്. വിവാഹശേഷം സിനിമയില്‍ നിന്നും മാറി നിന്ന പൂര്‍ണിമ ഫാഷന്‍ ഡിസൈനിംഗറായി തിളങ്ങി കൊണ്ടിരിക്കുകയാണ്. ഭാവിയില്‍ ഇരുവരും അറിയപ്പെടാന്‍ പോവുന്നത് പ്രാര്‍ത്ഥനയുടെ അച്ഛനും അമ്മയും എന്ന ലേബിലായിരിക്കും. ഇരുവര്‍ക്കും അഭിമാനം നല്‍കുന്ന നേട്ടങ്ങളിലൂടെയാണ് പ്രാര്‍ഥന ഇന്ദ്രജിത്ത് കടന്ന് പോയി കൊണ്ടിരിക്കുന്നത്.
ഇന്ദ്രജിത്തിന്റെയും ഭാര്യ പൂര്‍ണിമയുടെയും മൂത്തമകളാണ് പ്രാര്‍ത്ഥന. തനിക്ക് പാട്ട് പാടന്‍ കഴിവുണ്ടെന്ന് പ്രാര്‍ത്ഥന നേരത്തെ തെളിയിച്ചിരുന്നു. സോഷ്യല്‍ മീഡിയ വഴി പുറത്ത് വന്ന പാട്ടുകള്‍ നിമിഷ നേരം കൊണ്ട് തരംഗമായി മാറിയിരുന്നു. താരപുത്രിയുടെ ഓരോ വീഡിയോസും വാര്‍ത്തകളില്‍ നിറയാറുണ്ട്.

ഇപ്പോഴിതാ പ്രാര്‍ത്ഥനയ്ക്ക് ഏഷ്യാവിഷന്‍ അവാര്‍ഡ്‌സില്‍ നിന്നും അംഗീകാരം ലഭിച്ചിരിക്കുകയാണ്. ദുബായില്‍ വെച്ച് നടന്ന ചടങ്ങില്‍ നീല നിറമുള്ള വസ്ത്രം ധരിച്ച് തിളങ്ങി നില്‍ക്കുകയായിരുന്നു താരപുത്രി. അവിടെ നിന്നും മോഹന്‍ലാല്‍ എന്ന ചിത്രത്തിലെ പാട്ടും പ്രാര്‍ത്ഥന പാടിയിരുന്നു. മകളുടെ നേട്ടത്തില്‍ അഭിമാനത്തോടെ ഇരിക്കുന്ന അമ്മയായി പൂര്‍ണിമയും ചടങ്ങിലുണ്ടായിരുന്നു. ഇന്‍സ്റ്റാഗ്രാം വഴി നടി പങ്കുവെച്ച ചിത്രം വൈറലായി കൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications