അവിവാഹിതയാണെന്ന് കരുതി കല്യാണാലോചന വന്നിട്ടുണ്ട്! ഇത്രയും മകനുള്ളത് അധികമാര്‍ക്കും അറിയില്ലെന്ന് പ്രസീത

ബഡായ് ബംഗ്ലാവിലെ അമ്മായി. നടി പ്രസീതയെ ജനപ്രീതി നേടിയത് ഈയൊരു കഥാപാത്രത്തിലൂടെയാണ്. ഭക്ഷണപ്രേമിയായ അമ്മായിയ്ക്ക് നിരവധി ആരാധകരാണുള്ളത്. എന്നാല്‍ ബഡായ് ബംഗ്ലാവില്‍ കണ്ടത് പോലൊരാളാണ് താനെന്ന് തെറ്റിദ്ധരിച്ചവരാണ് കൂടുതലുമെന്ന് പറയുകയാണ് നടിയിപ്പോള്‍.

താന്‍ വിവാഹിതയും വലിയൊരു മകന്റെ അമ്മയാണെന്ന് പോലും പലര്‍ക്കും അറിയില്ലായിരുന്നു. അടുത്തിടെ മകനൊപ്പമുള്ള ഫോട്ടോ പുറത്ത് വന്നതോടെയാണ് തനിക്കിങ്ങനെ മകനുണ്ടെന്ന് പോലും എല്ലാവരും അറിഞ്ഞതെന്നാണ് പ്രസീത പറയുന്നത്. അതുപോലെ നടി ഭാവനയും സംവിധായകന്‍ വിനയനുമായിട്ടുള്ള സൗഹൃദത്തെ പറ്റിയും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ നടി മനസ് തുറന്നു.

praseeda

ബഡായി ബംഗ്ലാവിലെ അമ്മായി എന്ന കഥാപാത്രം ആണ് ടെലിവിഷനില്‍ വലിയ സ്വീകാര്യത എനിക്കു നേടി തന്നതെന്നാണ് പ്രസീത പറയുന്നത്. അവിവാഹിതയും ഭക്ഷണപ്രേമിയുമായ ആ കഥാപാത്രത്തെ പോലെയാണ് ശരിക്കും ഞാനെന്നു കരുതുന്നവരുണ്ട്. അത്രയും ഇംപാക്ടുണ്ടായിരുന്നു ആ കഥാപാത്രത്തിന്.

അത് ഹിറ്റായതിന് ശേഷം ചാനലിന്റെ ഓഫിസിലേക്ക് എനിക്ക് കല്യാണാലോചന വരെ വന്നിട്ടുണ്ട്. ഈയടുത്ത് എന്റെ മകനൊപ്പമുള്ള ചിത്രങ്ങള്‍ വൈറലായപ്പോഴും പ്രേക്ഷകര്‍ ചോദിച്ചത്, എനിക്ക് ഇത്ര വലിയ മകനുണ്ടോ എന്നായിരുന്നു. പലരുടെയും മനസില്‍ എന്നെ കാണുമ്പോള്‍ അമ്മായി എന്ന കഥാപാത്രമാണ് കണക്ട് ആകുന്നത്. അതുകൊണ്ടാകാം ഇത്തരം കമന്റുകളെന്നാണ് നടി പറയുന്നത്.

ആര്‍ജിഎം വെഞ്ചേഴ്‌സ് എന്ന പ്രൊഡക്ഷന്‍ കമ്പനിയുടെ ഉദ്ഘാടനത്തിന് ഭാവനയും വിനയന്‍ സാറുമൊക്കെ വന്നിരുന്നു. സത്യത്തില്‍ ഭാവനെയേക്കാളും അടുപ്പം എനിക്ക് അവരുടെ അമ്മയോടാണ്. ഞങ്ങളൊരുമിച്ച് ഒരു യുഎസ് സ്‌റ്റേജ് ഷോ യില്‍ പങ്കെടുക്കാന്‍ പോയിരുന്നു. ആറേഴ് വര്‍ഷം മുന്‍പാണത്. അന്നാണ് നല്ല സൗഹൃദത്തിലായത്.

പ്രൊഡക്ഷന്‍ കമ്പനിയുടെ ഉദ്ഘാടനത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ അതിനെന്താ ചേച്ചി വരാമല്ലോ എന്നാണ് ഭാവന പറഞ്ഞത്. കാശും പണവുമൊന്നുമല്ലല്ലോ ഇത്തരം സൗഹൃദങ്ങളും സ്‌നേഹവുമല്ലേ നമ്മള്‍ വിലമതിക്കേണ്ടതെന്നാണ് അന്ന് ഭാവന പറഞ്ഞതെന്ന് പ്രസീത ഓര്‍മ്മിക്കുന്നു. അതുപോലെ തനിക്ക് വേണ്ടി കാത്തിരുന്നൊരു സിനിമയുണ്ടായിരുന്നു എന്നതിനെ കുറിച്ചും നടി പറഞ്ഞു.

praseeda

മറ്റൊരു സംവിധായകനും ചെയ്യാത്ത കാര്യമാണ് വിനയന്‍ സര്‍ വെള്ളിനക്ഷത്രം എന്ന സിനിമയില്‍ എനിക്കു ചെയ്തു തന്നത്. ആ സിനിമയ്ക്ക് സര്‍ എന്നെ വിളിക്കുമ്പോള്‍ ഞാന്‍ ഗര്‍ഭിണിയാണ്. ജഗദീഷേട്ടന്റെ ഭാര്യയുടെ വേഷമാണ് എനിക്കു ചെയ്യാനുള്ളത്. സര്‍ വിളിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു, 'അയ്യോ സര്‍ പറ്റില്ല... ഞാന്‍ പ്രസവിക്കാന്‍ പോകാണ്', എന്ന്.

സര്‍ എന്റെ ഡെലിവറി ഡേറ്റ് ചോദിച്ചു. എന്നിട്ടു പറഞ്ഞു, ഡെലിവറി കഴിഞ്ഞിട്ട് കുഞ്ഞിന്റെ അമ്പത്തിയാറും കഴിഞ്ഞിട്ട് സിനിമയില്‍ ജോ
യിന്‍ ചെയ്താല്‍ മതിയെന്ന്. എന്റെ കഥാപാത്രം വേറെ ആരു ചെയ്താലും ഓക്കെയാണ്. പക്ഷേ, സര്‍ എനിക്ക് വേണ്ടി കാത്തിരുന്നു. ഡെലിവറി കഴിഞ്ഞ് ഞാനെത്തിയതിന് ശേഷമാണ് എന്റെ ഭാഗങ്ങള്‍ ഷൂട്ട് ചെയ്തത്.

എന്റെ സൗകര്യാര്‍ഥമാണ് ഷൂട്ട് സെറ്റ് ചെയ്തത്. ഞാനൊരു നായിക അല്ല. അത്ര വലിയ ആര്‍ടിസ്റ്റ് പോലുമില്ല. എന്നിട്ടും, അദ്ദേഹം എനിക്കു വേ
ണ്ടി ഇത്രയും കാര്യങ്ങള്‍ ചെയ്തു. അതൊന്നും എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നാണ് പ്രസീത പറഞ്ഞത്.

More from Filmibeat

Read more about: praseetha menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X