'അന്ന് എന്നെ ആ കഥാപാത്രത്തിന്റെ പേരിൽ ഗുരുവായൂർ അമ്പലത്തിൽ അവർ തടഞ്ഞു'; അനുഭവം പങ്കിട്ട് നടി പ്രസീത
നിരവധി ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടിയാണ് പ്രസീത മേനോന്‍. നിരവധി സിനിമകളിലും സീരിയലുകളിലും പ്രസീത അഭിനയിച്ചിട്ടുണ്ട്. നടി ചെയ്ത ചിരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ മലയാളികള്‍ ഇന്നും ഓര്‍ക്കുന്നുണ്ട്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ബഡായി ബംഗ്ലാവില്‍ അമ്മായി എന്ന റോളില്‍ പ്രസീത എത്തിയിരുന്നു. ഇതില്‍ എത്തിയതോടെയാണ് ഈ നടി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടതും കുടുംബപ്രേക്ഷകർ അടക്കം പ്രസീതയുടെ ഫാനായി മാറിയതും.
ചെറുപ്രായത്തില്‍ തന്നെ അഭിനയ ജീവിതം തുടങ്ങിയിരുന്നു പ്രസീത. യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു അഭിഭാഷക കൂടിയാണ് പ്രസീത. ഇത് അധികം ആര്‍ക്കും അറിയില്ല. ഒരു കോര്‍പ്പറേറ്റ് കമ്പനിയിലെ ലീഗല്‍ മാനേജറായും പ്രവർത്തിച്ചിട്ടുണ്ട് പ്രസീത. ഇതിനൊപ്പം തന്നെയാണ് അഭിനയ ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്നതും.

അടുത്തിടെ നിർമ്മാണത്തിലേക്കും പ്രസീത കടന്നിരുന്നു. നല്ല കണ്ടന്റുകൾ സിനിമയാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നാണ് നിർമ്മാണ കമ്പനി ആരംഭിച്ചതിനെ കുറിച്ച് സംസാരിച്ച് പ്രസീത പറഞ്ഞത്. ഇപ്പോഴിതാ കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രസീത തന്റെ സിനിമാ ജീവിതത്തിലെ അനുഭവങ്ങൾ വെളിപ്പെടുത്തിയതാണ് വൈറലാകുന്നത്.
താൻ ചെയ്ത കഥാപാത്രത്തിന്റെ പേരിൽ ഒരിക്കൽ ഗുരുവായൂർ അമ്പലത്തിലേക്കുള്ള തന്റെ പ്രവേശനം വരെ തടഞ്ഞ സംഭവമുണ്ടായിട്ടുണ്ടെന്നും പ്രസീത വെളിപ്പെടുത്തി. 'ഹെയർസ്റ്റൈൽ ഇടയ്ക്കിടെ ചെയ്ഞ്ച് ചെയ്യാൻ എനിക്കിഷ്ടമാണ്. കൊറോണ സമയത്ത് പ്രത്യേകിച്ച് ഒരു പണിയും ഉണ്ടായിരുന്നില്ല. ആ സമയത്ത് ഞാൻ മുഴുവൻ മുടിയും എടുത്തു. അതിനുശേഷം വളർന്നതാണ് ഇപ്പോൾ കാണുന്ന മുടി.'
'പരീക്ഷണങ്ങൾ എപ്പോഴും തലയിലാണ്. ഞാൻ എപ്പോഴും ഇതേ വസ്ത്രധാരണ രീതിയാണ്. പുരുഷന്മാരെപ്പോലെ നടക്കണം ബോൾഡായി തോന്നിക്കണം എന്നതുകൊണ്ടല്ല ഈ വസ്ത്രധാരണം തെരഞ്ഞെടുത്തത്. കംഫർട്ട് നോക്കിയാണ് വസ്ത്രം ധരിക്കുന്നത്. സൽവാറും ജീൻസും ഷർട്ടുമെല്ലാം എനിക്ക് ചേരുമെന്ന് പലരും പറഞ്ഞിട്ടുണ്ട്. ഞാൻ ഒട്ടും ഭക്ഷണപ്രിയയല്ല. പലരും ബഡായി ബംഗ്ലാവ് കണ്ടശേഷം ഞാൻ ഫൂഡിയാണെന്നാണ് കരുതിയിരിക്കുന്നത്.'
'ശരീരഭാരം കൂടിയത് ഭക്ഷണം കഴിച്ചിട്ടല്ല. സ്ത്രീകളുടേതായ പ്രശ്നങ്ങളുണ്ടാകുമല്ലോ. ബഡായി ബംഗ്ലാവിന് മുമ്പ് സിനിമാലയാണ് ഞാൻ ചെയ്തിരുന്നത്. തുടങ്ങിവെച്ചത് ഞാനായിരുന്നു. ബഡായി ബംഗ്ലാവിലെ അമ്മായിയായി അഭിനയിക്കാൻ മലയാളത്തിൽ നിന്നും ആരും തയ്യാറാകാതെ വന്നതോടെയാണ് എനിക്ക് ആ വേഷം കിട്ടിയത്. ആ ടീമിന്റെ ഗുണം കൊണ്ട് പരിപാടി ഹിറ്റായി. ഞാൻ സീരിയൽ ചെയ്തപ്പോഴും വലിയ സ്വീകാര്യത കിട്ടിയിരുന്നു.'

'സ്ത്രീ എന്ന സീരിയലിൽ ഗ്ലാഡീസ് ഫെർണാണ്ടസ് എന്ന കഥാപാത്രമാണ് ഞാൻ ചെയ്തത്. വില്ലത്തി വേഷമായിരുന്നു. അന്ന് എന്നെ ഗ്ലാഡീസായി അംഗീകരിച്ചിരുന്നു ജനം. അതുകൊണ്ട് തന്നെ ഒരിക്കൽ ഗുരുവായൂർ അമ്പലത്തിൽ തൊഴാൻ പോയപ്പോൾ അവിടെയുള്ള പോലീസുകാർ തടഞ്ഞു.'
'കാരണം ചോദിച്ചപ്പോൾ നിങ്ങൾ ഗ്ലാഡീസ് ഫെർണാണ്ടസ് അല്ലേ നിങ്ങളെ കേറ്റാൻ പറ്റില്ലെന്ന് പറഞ്ഞു. അവസാനം അതെന്റെ കഥാപാത്രം മാത്രമായിരുന്നുവെന്നൊക്കെ പറഞ്ഞശേഷമാണ് അകത്ത് കേറ്റിയത്. അത്രക്ക് ഇംപാക്ട് ആ കഥാപാത്രം ഉണ്ടാക്കിയിരുന്നുവെന്നാണ്', പ്രസീത അനുഭവം പങ്കിട്ട് പറഞ്ഞത്.


Click it and Unblock the Notifications











