പോലീസ് ഓഫീസറായി മമ്മൂട്ടി! ഇക്കയുടെ എക്കാലത്തെയും മാസ് പ്രകടനമായിരിക്കും ഉണ്ടയില്‍!
Recommended Video
മമ്മൂട്ടി വീണ്ടും പോലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന സിനിമയാണ് ഉണ്ട. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനവും രചനും നിര്‍വഹിക്കുന്ന സിനിമ ഈദിന് മുന്നോടിയായി ജൂണ്‍ അഞ്ചിന് തിയറ്ററുകളിലേക്ക് എത്തുകയാണ്. ഛത്തീസ്ഘഡില്‍ ഒരു തെരഞ്ഞെടുപ്പ് കാലത്ത് മാവോയിസ്റ്റുകളെ നേരിടാന്‍ കണ്ണൂരില്‍ നിന്ന് പോകുന്ന സബ് ഇന്‍സ്‌പെക്ടറായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്.

ഉണ്ട ഒരു കിടിലന്‍ സിനിമയായിരിക്കുമെന്ന് പറയുകയാണ് സംഗീത സംവിധായകന്‍ പ്രശാന്ത് പിള്ള. നേരത്തെ ആമേന്‍, അങ്കമാലി ഡയറീസ്, ഈ മ യൗ, എന്നീ സിനിമകളുടെ ട്രാക്ക് ഒരുക്കിയ ആളാണ് പ്രശാന്ത് പിള്ള. മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തെയും മികവുറ്റ കഥാപാത്രവും പ്രകടനവുമായിരിക്കും സിനിമയിലെന്നാണ് പ്രശാന്ത് പറയുന്നത്.
റിലീസിനോടനുബന്ധിച്ച് സിനിമയില്‍ നിന്നും ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. ഒരു യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കിയാണ് ഉണ്ടയുടെ കഥ ഒരുക്കിയത്. മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്ന സിനിമയാണെന്നുള്ള പ്രത്യേകതയും ഉണ്ടയ്ക്കുണ്ട്. വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, സുധി കോപ്പ, ജേക്കബ് ഗ്രിഗറി, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, തുടങ്ങിയ താരങ്ങളാണ് ഉണ്ടയില്‍ അണിനിരക്കുന്നത്. മൂവീസ് മില്‍, ജെമിനി സ്റ്റുഡിയോസിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ ആണ് ഉണ്ട നിര്‍മ്മിക്കുന്നത്. ബോളിവുഡിലെയും തമിഴിലെയും ഹിറ്റായ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച ഗാവ്മിക് യുറെ ആണ് ഉണ്ടയുടെ ഛായാഗ്രഹകന്‍.


Click it and Unblock the Notifications