നടി രാധികയാണ് പ്രതാപിന്റെ ആദ്യ ഭാര്യ; ബന്ധം പിരിഞ്ഞതില്‍ രാധികയെ കുറ്റം പറയില്ല, കാരണമുണ്ട്! നടന്‍ പറഞ്ഞത്
നടന്‍ പ്രതാപ് പോത്തന്റെ വേര്‍പാടുണ്ടാക്കിയ വേദനയിലാണ് സിനിമാലോകം. നിരവധി സിനിമകളില്‍ പ്രധാനപ്പെട്ട വേഷങ്ങള്‍ ചെയ്തിട്ടുള്ള നടനും മികച്ച സംവിധായകനുമായിരുന്നു. സിനിമയിലൂടെ പ്രശംസകള്‍ നേടിയെങ്കിലും താരത്തിന്റെ കുടുംബ ജീവിതം പരാജയമായി. രണ്ട് തവണ വിവാഹിതനായെങ്കിലും രണ്ടും തകര്‍ന്നു.
Recommended Video
ആദ്യം നടി രാധികയെയാണ് പ്രതാപ് പോത്തന്‍ വിവാഹം കഴിക്കുന്നത്. ഒരു വര്‍ഷമേ ഈ ബന്ധത്തിന് ആയൂസ് ഉണ്ടായിരുന്നുള്ളു. രാധികയുമായി വേര്‍പിരിയാനുണ്ടായ കാരണമെന്താണെന്ന് മുന്‍പൊരു അഭിമുഖത്തില്‍ നടന്‍ വെളിപ്പെടുത്തി. താരത്തിന്റെ വിയോഗത്തോടെ ഈ വാക്കുകള്‍ വീണ്ടും വൈറലാവുകയാണ്.

മനസ് കരയുമ്പോഴും ചിരിക്കാനാണോ താങ്ങൾ ശ്രമിച്ചിട്ടുള്ളത് എന്നാണ് അവതാരകൻ പ്രതാപിനോട് ചോദിക്കുന്നത്. അത് ശരിയാണെന്ന് നടൻ സമ്മതിക്കുകയും ചെയ്തു.
അവതാരകൻ്റെ അടുത്ത ചോദ്യം ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചിരുന്നോ എന്നാണ്..
'ഇടയ്ക്ക് ജീവിതം തന്നെ അവസാനിപ്പിക്കാമെന്ന് ഞാൻ തീരുമാനിച്ചു. പ്രണയ പരാജയങ്ങള്‍, നിരാശ, തുടങ്ങി ഒത്തിരി കാര്യങ്ങളുണ്ട്. ഇതൊക്കെയാണ് ആത്മഹത്യയെ കുറിച്ച് ചിന്തിക്കാനുള്ള കാരണം' നടന്‍ പറഞ്ഞു.
മാത്രമല്ല ' താൻ ജീവിതം രക്ഷപ്പെടുത്താന്‍ വേണ്ടി ശ്രമിച്ചിട്ടുള്ള കാര്യങ്ങളൊക്കെ വിനയായി മാറിയിട്ടുണ്ടെന്നും' പ്രതാപ് പോത്തൻ അഭിമുഖത്തിനിടെ പറഞ്ഞു.

പ്രതാപിന്റെ തുടക്കകാലത്തെ സിനിമകളില്‍ നായികയായി അഭിനയിച്ച നടിയായിരുന്നു രാധിക. അവർ ഭാര്യയായത് എങ്ങനെയാണെന്നും ആ ബന്ധം തകരാനുണ്ടായ കാരണത്തെ കുറിച്ചും പ്രതാപിൻ്റെ വാക്കുക്കളിങ്ങനെ..
'ഞാൻ പരിചയപ്പെടുന്പോൾ രാധികയക്ക് പതിനേഴോ പതിനെട്ടോ വയസേയുള്ളു. എനിക്ക് തമാശ പറയാനും തുറന്ന് സംസാരിക്കാനുമൊക്കെ സാധിച്ചത് അവള്‍ അവിടെ ഉള്ളത് കൊണ്ടാണ്'. അങ്ങനെ സിനിമാ ലൊക്കേഷനുകളില്‍ നിന്നുള്ള സൗഹൃദം പ്രണയമായി. ഞങ്ങൾ വിവാഹം കഴിച്ചതായിട്ടും നടൻ കൂട്ടിച്ചേർത്തു..
പ്രതാപ് ആദ്യമായി സംവിധാനം ചെയ്ത തമിഴിലെ 'മീണ്ടും ഒരു കാതല്‍ കഥൈ' എന്ന സിനിമയില്‍ രാധികയായിരുന്നു നായിക. 'ഈ സിനിമയിൽ അഭിനയിക്കുന്നതിന് മുന്‍പേ ഞങ്ങള്‍ വിവാഹിതരായി. ഈ ചിത്രത്തിലെ പ്രണയരംഗങ്ങളില്‍ അഭിനയിക്കുമ്പോഴൊക്കെ വേര്‍പിരിയാമെന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിരുന്നതായിട്ടും' അവതാരകന് മറുപടിയെന്നോണം നടൻ പറഞ്ഞു.

രാധികയുമായിട്ടുള്ള ബന്ധം തകരാനുള്ള പ്രധാന കാരണത്തെ കുറിച്ച് നടൻ പറഞ്ഞതിങ്ങനെ..
'ആരെയും കുറ്റം പറയാന്‍ പറ്റില്ല. കാരണം ഞാനൊരു ഭര്‍ത്താവ് മെറ്റീരിയല്‍ അല്ലായിരുന്നു. എന്റെ കൂടെ അഭിനയിച്ച് തുടങ്ങിയപ്പോള്‍ രാധിക അറിയപ്പെട്ട് തുടങ്ങിയിരുന്നില്ല. അതിന് ശേഷമാണ് അവള്‍ പ്രശസ്തിയിലേക്ക് എത്തുന്നത്. പിന്നീട് നല്ലൊരു നടിയായി മാറി. വിവാഹം എന്നത് എനിക്ക് പറഞ്ഞിട്ടുള്ളതല്ല. അതിലെനിക്ക് വിശ്വാസവുമില്ലെന്നാണ്' പ്രതാപ് പോത്തൻ പറഞ്ഞത്.

വിവാഹത്തിൽ വിശ്വസിക്കാത്തതിൻ്റെ കാരണത്തെ കുറിച്ച് പറഞ്ഞതിങ്ങനെ..
'ഒത്തിരി ആളുകള്‍ വിവാഹം കഴിച്ചിട്ടുണ്ട്. അതില്‍ എത്രപേര്‍ സന്തോഷത്തോടെ കഴിയുന്നുണ്ട്. എത്രയാളുകളാണ് അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുന്നതെന്ന് നടൻ ചോദിക്കുന്നു. ഇങ്ങനെ അഡ്ജസ്റ്റ് ചെയ്ത് ജീവിക്കാന്‍ സാധിക്കാത്തത് കൊണ്ടാണ് തന്റെ വിവാഹ ജീവിതം മുന്നോട്ട് പോവാത്തതെന്നും' നടൻ പറഞ്ഞു.
അങ്ങനെയെങ്കിൽ രണ്ടാമതും വിവാഹം കഴിച്ചത് എന്തിനാണെന്നുള്ള ചോദ്യത്തിന് 'അത് വലിയൊരു കഥയാണെന്ന്' നടന്‍ പറഞ്ഞു നിർത്തി.


Click it and Unblock the Notifications











