കാലം മായ്ക്കുമെന്ന് പറയുന്നത് വെറുതെ; വേർപിരിഞ്ഞെങ്കിലും അമ്മയെ വിളിച്ചിരുന്നെന്ന് മകൾ കേയ പോത്തൻ
സിനിമാ പ്രേക്ഷകർക്ക് മറക്കാൻ പറ്റാത്ത നടനാണ് അന്തരിച്ച പ്രതാപ് പോത്തൻ. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി മുന്നോറോളം സിനിമകളിൽ പ്രതാപ് പോത്തൻ അഭിനയിച്ചിട്ടുണ്ട്. മുപ്പതോളം സിനിമകൾ സംവിധാനവും ചെയ്തു. 2022 ലാണ് പ്രതാപ് പോത്തൻ അന്തരിച്ചത്. 69 വയസിലായിരുന്നു മരണം. പ്രതാപ് പോത്തനെക്കുറിച്ച് സംസാരിക്കുകയാണ് മകൾ കേയ പോത്തൻ. നടി രാധികയുമായി വേർപിരിഞ്ഞ ശേഷം രണ്ടാമത് വിവാഹം ചെയ്ത അമല സത്യനാഥിൽ പിറന്ന മകളാണ് കേയ പോത്തൻ. 1990 ൽ വിവാഹം ചെയ്ത ഇരുവരും 2012 ൽ വേർപിരിഞ്ഞു.
അച്ഛന്റെ മരണമുണ്ടാക്കിയ ആഘാതം തന്നെ വിട്ട് പോയിട്ടില്ലെന്ന് കേയ പറയുന്നു. ഗലാട്ട തമിഴിനോടാണ് പ്രതികരണം. കാലം എല്ലാം മുറിവും ഉണക്കും എന്ന് പറയും. എന്നാൽ അതാണ് എനിക്ക് ലഭിച്ച ഏറ്റവും മോശം ഉപദേശം. എത്ര സമയം കടന്ന് പോകുന്നോ, അദ്ദേഹം ഇവിടെ ഇല്ലെന്ന യാഥാർത്ഥ്യം കഠിനമാകുന്നു. ഞങ്ങൾ സുഹൃത്തുക്കളെ പോലെയായിരുന്നു. രാവിലെയും വൈകുന്നേരുമെല്ലാം സംസാരിക്കും. എന്തെങ്കിലും തമാശ സംഭവിച്ചാൽ അദ്ദേഹത്തെ വിളിച്ച് പറയും.

അച്ഛൻ മരിച്ചിട്ട് രണ്ട് വർഷമാകുന്നെന്നും കേയ പോത്തൻ ചൂണ്ടിക്കാട്ടി. മരിക്കുന്നതിന്റെ തലേദിവസം രാത്രി ഞങ്ങൾ സംസാരിച്ചതാണ്. വീക്കെന്റ് അദ്ദേഹത്തോടൊപ്പം ചെലവഴിക്കാൻ തീരുമാനിച്ചിരുന്നു. അദ്ദേഹത്തിന്റെ അവസാന വാക്ക് ഐ ലവ് യു സോ മച്ച് എന്നായിരുന്നു. അദ്ദേഹത്തോട് എത്ര സ്നേഹമുണ്ടെന്ന് എനിക്കും പറയാൻ പറ്റി.
രാവിലെ വിവരമറിഞ്ഞ് വീട്ടിൽ നിന്നും ഓടിയെത്തി. ആ യാഥാർത്ഥ്യം ഉൾക്കൊള്ളാൻ ഒരുപാട് സമയമെടുക്കും. അച്ഛനെ കണ്ടപ്പോൾ ഉറങ്ങുകയാണെന്ന് തോന്നി. നല്ല കർമയാണ് അദ്ദേഹത്തിന്റേതെന്ന് കരുതുന്നു. അച്ഛൻ ആഗ്രഹിച്ചത് പോലെയായിരുന്നു മരണം. സന്തോഷത്തോടെ ഉറക്കത്തിൽ. പക്ഷെ ഞങ്ങൾക്ക് അത് കഠിനമായിരുന്നു.

എനിക്കും അമ്മയ്ക്കും ഉൾക്കൊള്ളാൻ മരണം കഴിഞ്ഞിരുന്നെന്നും മകൾ ഓർത്തു. അച്ഛന്റെ താരപ്രഭ ചെറുപ്പകാലത്ത് താൻ അറിഞ്ഞിട്ടില്ലെന്നും കേയ പറയുന്നു. അച്ഛന്റെ സിനിമകൾ കാണാൻ അനുവാദമില്ലായിരുന്നു. അച്ഛൻ വലിയ ആളായതിനാൽ താനും അങ്ങനെയാണെന്ന തോന്നൽ എന്നിൽ വരരുതെന്ന് അച്ഛനുണ്ടായിരുന്നു. ആളുകൾ അച്ഛനെക്കുറിച്ച് തന്നോട് പറഞ്ഞതിലൂടെയാണ് അദ്ദേഹം ശരിക്കും ആരാണെന്ന് ഞാനറിഞ്ഞത്. അച്ഛനെ പോലെ ക്രിയേറ്റീവാണ് താനെന്നും കേയ പോത്തൻ വ്യക്തമാക്കി.
അച്ഛന്റെ വിയോഗ സമയത്ത് അമ്മയാണ് തനിക്ക് ശക്തി തന്നതെന്നും കേയ പറയുന്നു. അമ്മയും അച്ഛനും നല്ല സുഹൃത്തുക്കളായിരുന്നു. എല്ലാ ദിവസവും അമ്മയെ വിളിക്കും. ഉപദേശങ്ങൾ ചോദിക്കും. എന്നെക്കുറിച്ചും സംസാരിക്കും. എന്റെ അമ്മ വളരെ ശക്തയാണ്. വളരെ ഇൻഡിപെൻഡന്റായ സ്ത്രീയാണ് തന്റെ അമ്മയെന്നും കേയ വ്യക്തമാക്കി.
അച്ഛനിൽ ഇഷ്ടപ്പെട്ട കാര്യം അദ്ദേഹം ജീവിതം ഗൗരവത്തിൽ എടുത്തിരുന്നില്ല എന്നതാണ്. ഇത് എന്നോട് എപ്പോഴും പറയുമായിരുന്നു. എല്ലാവരോടും കരുണയോടും സ്നേഹിക്കാനും പറഞ്ഞു. നിനക്ക് നിന്നെ നോക്കാൻ പറ്റും. മറ്റൊരാളുടെ ആവശ്യമില്ല. രാത്രി കണ്ണടയ്ക്കുമ്പോൾ നീ മാത്രമണ് നിനക്കൊപ്പമുള്ളതെന്ന് അച്ഛൻ ഉപദേശിച്ചു. അത് തന്നെ സ്വതന്ത്ര്യയായി വളരാൻ സഹായിച്ചെന്നും കേയ പറയുന്നു.


Click it and Unblock the Notifications











