നടി പ്രവീണയുടെ ഫോട്ടോകോപ്പി പോലെയുള്ള മകള്‍! താരപുത്രിയ്ക്ക് ആശംസകള്‍ അറിയിച്ച് പ്രവീണ

ലോക്ഡൗണ്‍ കാലത്ത് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച പോസ്റ്റിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞ നടിയാണ് പ്രവീണ. പാമ്പിന്‍ കുഞ്ഞിനെ കൈയിലെടുത്ത് നില്‍ക്കുന്നതും ആനപ്പുറത്ത് കയറിയിട്ടുള്ള നിമിഷങ്ങളുമെല്ലാം വൈറലായി മാറിയിരുന്നു. അത് മാത്രമല്ല വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിനിമകളുടെ ലൊക്കേഷനില്‍ നിന്നുള്ള ചില ചിത്രങ്ങളും പ്രവീണ പങ്കുവെച്ചിരുന്നു.

എല്ലാം ഒന്നിനൊന്ന് ശ്രദ്ധേയമായിരുന്നതിനാല്‍ വൈറലാവുകയും ചെയ്തു. ഇപ്പോഴിതാ പ്രവീണ തന്റെ മകള്‍ക്ക് ആശംസ അറിയിച്ച് കൊണ്ട്് എത്തിയ പോസ്റ്റാണ് ശ്രദ്ധേയമാവുന്നത്. നേരത്തെയും മകളെ കുറിച്ച് നടി പറഞ്ഞിരുന്നു. ആഗസ്റ്റ് രണ്ടിനായിരുന്നു പ്രവീണയുടെ മകള്‍ ഗൗരിയുടെ ജന്മദിനം. അന്നേ ദിവസത്തെ സന്തോഷം പങ്കുവെച്ച് കൊണ്ട് എത്തിയതായിരുന്നു നടി.

praveena

പിറന്നാള്‍ ആശംസകള്‍. നിനക്ക് പത്തൊന്‍പത് വയസായെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. സമയം വളരെ വേഗം പറന്ന് പോവുകയാണ്. ഈ സമയം ഇങ്ങനെ പോവാതെ നീ എന്നും എന്റെ കുഞ്ഞ് ആയി ഇരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. എന്നാണ് മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ക്ക് താഴെ അടിക്കുറിപ്പായി പ്രവീണ കൊടുത്തിരിക്കുന്നത്. ഒപ്പം പത്തൊന്‍പത് വര്‍ഷമായി താന്‍ അമ്മയായിട്ട് എന്ന് കൂടി നടി സൂചിപ്പിച്ചിരിക്കുകയാണ്.

Recommended Video

Nithya Mammen exclusive interview | FilmiBeat Malayalam

പ്രവീണയുടെ ആരാധകരും സഹപ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് ഗൗരിയ്ക്ക് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുന്നത്. ബാംഗ്ലൂരില്‍ ബിബിഎ യ്ക്ക് പഠിക്കുകയായിരുന്നു മകള്‍ ഗൗരി. നേരത്തെ ഒരു അഭിമുഖത്തില്‍ അവള്‍ക്ക് അഭിനയ മോഹം നന്നായിട്ടുണ്ടെന്ന് പ്രവീണ തുറന്ന് പറഞ്ഞിരുന്നു. ചെറുപ്പം മുതല്‍ നൃത്തവും അഭ്യസിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ കോളേജിലെ മിക്ക പരിപാടികള്‍ക്കും അവള്‍ പങ്കെടുക്കാറുണ്ടെന്നും നല്ല വേഷങ്ങള്‍ വന്നാല്‍ അഭിനയിക്കണം എന്ന് തന്നെയാണ് അവളുടെ ആഗ്രഹമെന്നും പ്രവീണ പറഞ്ഞിരുന്നു.

praveena

എത്രയോ വര്‍ഷങ്ങളായി സിനിമയില്‍ അഭിനയിച്ചിരുന്നെങ്കിലും മിനിസ്‌ക്രീനില്‍ അിനയിച്ച് തുടങ്ങിയതോടെയാണ് പ്രവീണ ഏറെയും പ്രേക്ഷക പ്രശംസ നേടുന്നത്. ഇപ്പോള്‍ സിനിമകൡ കൂടുതലും അമ്മ വേഷം അവതരിപ്പിച്ചാണ് നടി എത്താറുള്ളത്. ലോക്ഡൗണ്‍ കാലം പാചകം അടക്കം പലവിധ പരീക്ഷണങ്ങള്‍ക്കുമായി മാറ്റി വെച്ചിരിക്കുകയായിരുന്നു നടി.

അത് മാത്രമല്ല സീരിയലുകളില്‍ അഭിനയിക്കുന്നതിനെ കുറിച്ചും പ്രവീണ തുറന്ന് പറഞ്ഞിരുന്നു. ഒരുപാട് വേഷങ്ങള്‍ ചെയ്യുന്നതിലല്ല കാര്യം. സമൂഹത്തിന് നന്മ വരുന്ന കാര്യങ്ങള്‍ പറയുന്ന വേഷങ്ങള്‍ ചെയ്യുന്നതിലാണ് എനിക്ക് താല്‍പര്യം. എല്ലാവരും ചെയ്തു പഴകിയ അല്ലെങ്കില്‍ ഞാന്‍ തന്നെ ചെയ്തു മടുത്ത കഥാപാത്രങ്ങള്‍ മാത്രം വന്നു തുടങ്ങിയതോടെ ഇനി പരമ്പരകള്‍ തന്നെ വേണ്ട എന്ന തീരുമാനത്തില്‍ എത്തിയെന്ന് പ്രവീണ വ്യക്തമാക്കിയിരുന്നു.

More from Filmibeat

Read more about: praveena പ്രവീണ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X