twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അതിലൊന്നും പോയി ചാടരുത്, മമ്മൂട്ടി നല്‍കിയ ഉപദേശം 20 വര്‍ഷങ്ങള്‍ക്ക് ശേഷം നടി പ്രവീണ തുറന്ന പറയുന്നു

    |

    സിനിമയിലും സീരിയലുകളിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന നടിയാണ് പ്രവീണ. ടെലിഫിലിമിലൂടെ ബാലതാരമായി അഭിനയിച്ച പ്രവീണയ്ക്ക് പിന്നെ കൈനിറയ സിനിമകളും സീരിയലുകളും ലഭിച്ചിരുന്നു. ഇന്ന കാസ്റ്റിംഗ് കൗച്ചിംഗിനെ കുറിച്ച് ആരോപണങ്ങളുമായി പല നടിമാരും രംഗത്തുകയാണ്.

    ശ്രീദേവിയുടെ മരണം കൊലപാതകം? ഹോട്ടലിന്റെ ഉടമ ദാവൂദ് ഇബ്രാഹിം, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്!!ശ്രീദേവിയുടെ മരണം കൊലപാതകം? ഹോട്ടലിന്റെ ഉടമ ദാവൂദ് ഇബ്രാഹിം, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്!!

    സിനിമയിലേക്കെത്തിയ തുടക്കകാലത്ത് നല്ല സിനിമകള്‍ തിരഞ്ഞെടുക്കുന്നതിന് മെഗാസ്റ്റാര്‍ മമ്മൂട്ടി നല്‍കിയ ഉപദേശത്തെ കുറിച്ച് പ്രവീണ തുറന്ന് പറഞ്ഞിരിക്കുകയാണ്. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. ജീവിതത്തില്‍ ഇന്നും മമ്മൂട്ടിയുടെ വാക്കുകള്‍ തന്നെയാണ് താന്‍ പിന്തുടരുന്നതെന്നും നടി പറയുന്നു.

    താരപുത്രിയ്ക്ക് ഇത്രയ്ക്കും അഹങ്കാരമോ? നഷ്ടപരിഹാരം കൊടുക്കേണ്ടി വരുന്നത് കോടികള്‍! നഷ്ടം ആര്‍ക്ക്?താരപുത്രിയ്ക്ക് ഇത്രയ്ക്കും അഹങ്കാരമോ? നഷ്ടപരിഹാരം കൊടുക്കേണ്ടി വരുന്നത് കോടികള്‍! നഷ്ടം ആര്‍ക്ക്?

     പ്രവീണയുടെ വാക്കുകളിലേക്ക്...

    പ്രവീണയുടെ വാക്കുകളിലേക്ക്...

    കരിയറിന്റെ തുടക്കകാലത്ത് നല്ല സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അതെക്കെ സെലക്ടീവ് ആയിരുന്നു. അതെല്ലാം അങ്ങനെ വന്നതായിരുന്നു. ആദ്യം നല്ല നാല് സിനിമകളാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ പിന്നെ നല്ല സിനിമകളായിരിക്കും നമ്മളെ തേടി എത്തുന്നത്. എല്ലാവരുടെ കാര്യത്തിലും അത് അങ്ങനെ തന്നെയാണെന്ന് പ്രവീണ പറയുന്നു. എന്നാല്‍ ആദ്യം നമ്മള്‍ തിരഞ്ഞെടുക്കുന്നത് തെറ്റാണെങ്കില്‍ ജീവിതത്തില്‍ മുഴുവനും അത് തന്നെയായിരിക്കും സംഭവിക്കുന്നത്. ഇക്കാര്യം എനിക്ക് പറഞ്ഞ് തന്നത് മമ്മൂട്ടി സാറാണെന്നാണ് പ്രവീണ പറയുന്നത്.

    മമ്മൂട്ടിയുടെ അനിയത്തി വേഷം

    മമ്മൂട്ടിയുടെ അനിയത്തി വേഷം

    പ്രവീണയുടെ രണ്ടാമത്തെ സിനിമയായിരുന്നു എഴുപുന്ന തരകന്‍. സിനിമയില്‍ മമ്മൂട്ടിയുടെ അനിയത്തിയുടെ വേഷത്തിലായിരുന്നു പ്രവീണ അഭിനയിച്ചത്. അതിനൊപ്പം നായികയായി അഭിനയിക്കാന്‍ രണ്ട് സിനിമകളുടെ കൂടെ ഓഫര്‍ വന്നിരുന്നു. ഷൂട്ടിംഗ് തീര്‍ന്ന് അച്ഛനൊപ്പം എറണാകുളത്തെ ഹോട്ടല്‍ റൂമിലെത്തിയപ്പോള്‍ എനിക്കൊരു കോള്‍ വന്നു. അച്ഛനായിരുന്നു സംസാരിച്ചിരുന്നത്. പ്രവീണയോട് സംസാരിക്കണമെന്നായിരുന്നു അവരുടെ ആവശ്യം.

    പ്രവീണയോട് സംസാരിക്കണം..

    പ്രവീണയോട് സംസാരിക്കണം..

    പ്രവീണയോട് സംസാരിക്കണം, കാണണം, ഒരു കഥപറയാനുണ്ട് എന്നും പറഞ്ഞായിരുന്നു കോള്‍ വന്നത്. അച്ഛന്‍ എന്നോട് പറഞ്ഞാല്‍ മതി ഞാന്‍ പ്രവീണയോട് പറയാമെന്ന് പറഞ്ഞിട്ടും അയാള്‍ സമ്മതിച്ചിരുന്നില്ല. അന്ന് വെറും പതിനെട്ട് വയസ് മാത്രമായിരുന്നു തനിക്കുള്ളത്. അതിനാല്‍ അച്ഛനായിരുന്നു കഥ കേട്ടിരുന്നത്. എന്നാല്‍ പ്രവീണയോട് സംസാരിക്കണമെന്ന് അദ്ദേഹം വാശിപിടിച്ചതോടെ അച്ഛനും ദേഷ്യം പിടിച്ചു. ഈ സിനിമ ചെയ്യുന്നില്ലെന്നായിരുന്നു അച്ഛന്‍ പറഞ്ഞത്. ഇതുവരെ ഒന്ന് കാണാതെ എന്തിനാണ് വേണ്ടെന്ന് വെച്ചതെന്ന ചോദിച്ചപ്പോള്‍ നിങ്ങളുടെ സംസാരം തീരെ ഇഷ്ടപ്പെട്ടില്ല.. അതിനാല്‍ സിനിമ വേണ്ടെന്നായിരുന്നു അ്ച്ഛന്‍ പറഞ്ഞത്. രണ്ട് മൂന്ന് സിനിമ സംവിധാനം ചെയ്ത വ്യക്തിയായിരുന്നു അത്.

    മമ്മൂട്ടി പറഞ്ഞത്..

    മമ്മൂട്ടി പറഞ്ഞത്..

    ഇതിന്റെ സങ്കടത്തിലാണ് അടുത്ത ദിവസം സെറ്റിലെത്തിയത്. അപ്പോഴാണ് മമ്മൂട്ടി സാര്‍ അടുത്ത് വന്ന് കാര്യം ചോദിച്ചത്. ശേഷം ആരാ ആ ഫോണ്‍ വിളിച്ചതെന്ന് ചോദിച്ച് അദ്ദേഹത്തിന്റെ നമ്പര്‍ മമ്മൂട്ടി സാര്‍ വാങ്ങി. എന്നിട്ട് അദ്ദേഹത്തിന്റെ ഫോണില്‍ നിന്നും അയാളെ വിളിച്ചു. പ്രവീണ എന്ന പുതിയ പെണ്‍കുട്ടി വന്നിട്ടില്ലേ.. രണ്ട് മൂന്ന് സിനിമകളൊക്കെ ചെയ്ത അവളെ നിങ്ങളുടെ സിനിമയിലേക്ക് വിളിച്ചിരുന്നുവോ എന്ന് മമ്മൂട്ടി സാര്‍ അദ്ദേഹത്തോട് ചോദിച്ചു. ഉവ്വെന്ന് മറുപടി വന്നപ്പോള്‍ ഇനി നിങ്ങളുടെ ചിത്രത്തിലേക്ക് അവള്‍ വരുന്നില്ലെന്നും നിങ്ങളുടെ പോലത്തെ കച്ചറ സിനിമകളിലൊന്നും ആ കുട്ടി അഭിനയിക്കില്ല. അവള്‍ നല്ല കുടുംബത്തില്‍ ജനിച്ച കുട്ടിയാണെന്നും മമ്മൂട്ടി സാര്‍ അയാളോട് പറയുകയായിരുന്നു.

    ഞാന്‍ ഞെട്ടിപ്പോയി..

    ഞാന്‍ ഞെട്ടിപ്പോയി..

    ഇത് കേട്ട് തൊട്ടടുത്തിരുന്ന ഞാന്‍ ശരിക്കും ഷോക്കായി പോയി. സത്യത്തില്‍ അത്രയ്‌ക്കൊന്നും ആ വ്യക്തി പറഞ്ഞിരുന്നില്ല. എന്നോട് സംസാരിക്കണം, കഥ പറയണം.. ഞങ്ങളുടെ മുറിയില്‍ വന്ന് സംസാരിക്കണമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. എന്നാല്‍ അത് ഇഷ്ടപ്പെടാത്തത് കൊണ്ട് വീട്ടില്‍ വരാം, അല്ലെങ്കില്‍ ഔദ്യോഗികമായ ലൊക്കേഷനില്‍ വരാമെന്നും അച്ഛന്‍ പറഞ്ഞപ്പോള്‍ അത് അയാള്‍ക്കും ഇഷ്ടമായില്ലായിരുന്നു. അത്രയും പ്രശ്‌നം മാത്രമേ ഉണ്ടായിരുന്നുള്ളു.. അതിനാണ് മമ്മൂട്ടി സാര്‍ വിളിച്ച് സംസാരിച്ചതെന്നും പ്രവീണ പറയുന്നു.

    അതിലൊന്നും ചെന്ന് ചാടരുത്..

    അതിലൊന്നും ചെന്ന് ചാടരുത്..

    അദ്ദേഹത്തെ വിളിച്ച് എന്തിനാണ് അങ്ങനെ പറഞ്ഞതെന്ന് ചോദിച്ചപ്പോള്‍ നീ ചെറിയ കുട്ടിയാണ്. പുതുതായി സിനിമയില്‍ എത്തിയതേയുള്ളു. രണ്ട് മൂന്ന് സിനിമകള്‍ അല്ലേ ആയുള്ളു.. ഇതുപോലെ നിറയെ കോളുകള്‍ വരും. ആളുകള്‍ ചിത്രത്തിന് വേണ്ടി വിളിക്കും. അതിലൊന്നും പോയി ചാടരുത്. നല്ല കഥ, നല്ല സംവിധായകന്‍, എ്ന്നിവ നോക്കിയാണ് സിനിമ തിരഞ്ഞെടുക്കേണ്ടത്. അങ്ങനെയാണെങ്കില്‍ നിനക്ക് നല്ലൊരു ഭാവി ഉണ്ടാവുമെന്നും ഉണ്ടാകുമെന്നുമായിരുന്നു മമ്മൂട്ടി സാറിന്റെ മറുപടി. ഇത് തന്നെയായിരുന്നു അച്ഛനോടും അമ്മയോടും അദ്ദേഹം പറഞ്ഞിരുന്നതും.

     ഇന്നും മനസില്‍ സൂക്ഷിക്കുന്നു..

    ഇന്നും മനസില്‍ സൂക്ഷിക്കുന്നു..

    ഇരുപത് വര്‍ഷം മുന്‍പ് മമ്മൂട്ടി സാര്‍ പറഞ്ഞ കാര്യം അന്ന് തൊട്ട് ഇന്നും എന്റെ മനസിലുണ്ട്. മമ്മൂട്ടി സാറിനോട് ഒരുപാട് നന്ദിയുണ്ടെന്നും വലിയൊരു ഉപദേശമായിരുന്നു അദ്ദേഹം എനിക്ക് തന്നത്. അന്ന് നല്ല നാലഞ്ച് സിനിമകളായിരുന്നു തിരഞ്ഞെടുത്തിരുന്നത്. മമ്മൂട്ടി സാര്‍ പറഞ്ഞ പോലെ നല്ല സംവിധായകര്‍, നല്ല ബാനര്‍, കമ്പനി അങ്ങനെ നോക്കി തിരഞ്ഞെടുത്തപ്പോള്‍ പിന്നെ വന്നതെല്ലാം നല്ലതായിരുന്നെന്നും പ്രവീണ പറയുന്നു.

    English summary
    Praveena saying about Mammootty's advice
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X