twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വീട്ടില്‍ എന്നെ ഭരിക്കാന്‍ ആളില്ല, പക്ഷെ പ്രൊഫഷനല്‍ ലൈഫില്‍ അങ്ങനെയല്ല, തുറന്ന് പറഞ്ഞ് പ്രയാഗ

    |

    2009 ൽ സിനിമയിൽ സജീവമായിരുന്നെങ്കിലും 2014 ലാണ് നടി പ്രയാഗ മാർട്ടിൻ നായികയായി ചുവട് വയ്ക്കുന്നത്. ഉണ്ണി മുകുന്ദന്റെ നായികയായി ഒരു മുറൈ വന്ത് പാർത്തായ എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. പിന്നീട് പ്രമുഖ താരങ്ങളോടൊപ്പവും മികച്ച ചിത്രങ്ങളിലും ഭാഗമാകാൻ പ്രയാഗയ്ക്കായി.10 വർഷത്തിലേറെയായി താരം സിനിമയിൽ എത്തിയിട്ട്. എങ്കിൽ കൂടിയും വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമാണ് താരം ഭാഗമായിരിക്കുന്നത്.

    മലയാളത്തിൽ മാത്രമല്ല തമിഴിലും താരം ചുവട് ഉറപ്പിച്ച് കഴിഞ്ഞു. ആദ്യ ചിത്രം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴിത തന്റ് വ്യക്തി ജീവിതത്തെ കുറിച്ചും സിനിമ എന്ന തന്റെ പ്രൊഫഷനെക്കുറിച്ചും തന്റേതായ കാഴ്ചപാടുകളെ കുറിച്ചും വെളിപ്പെടുത്തുകയാണ് താരം. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രയാഗ ഇക്കാര്യം വെളിപ്പെടുത്തിയത്.

    വീട്ടിൽ  കുട്ടിക്കളി കാണിക്കാം

    വീട്ടില്‍ ഞാന്‍ ഒറ്റ മോളാണ്. വീട്ടില്‍ എനിക്ക് എത്രത്തോളം വേണമെങ്കിലും കുട്ടിക്കളി കളിക്കാം. ഞാനെന്ത് ചെയതാലും ആരും എന്നെ ജഡ്ജ് ചെയ്യില്ല. കാരണം ഞാനവരുടെ ഒരേയൊരു മകളാണ്. പക്ഷെ പ്രൊഫഷനല്‍ ലൈഫില്‍ പ്രത്യേകിച്ച് സിനിമ പോലെ ഒരു മേഖലയില്‍ ജോലി ചെയ്യുമ്പോള്‍ കുട്ടിക്കളി കളിക്കാനാകില്ല. എന്റെത് ഒരു സീരിയസ് പ്രൊഫഷനാണ്. ബഹുമാനം ലഭിക്കേണ്ട ജോലിയാണ്. അവിടെയാണ് ഗിവ് റെസ്പെക്റ്റ് ടേക്ക് റെസ്പെക്റ്റ് പൂര്‍വാധികം ശക്തമാകുന്നത്.

    പ്രണയത്തിന്  അതിരുകളില്ല

    പ്രണയ ചിത്രങ്ങളിലൂടെ സിനിയിൽ എത്തിയ താരത്തിന്റെ പ്രണയത്തെ കുറിച്ചുള്ള അഭിപ്രായവും വെളിപ്പെടുത്തിയിരുന്നു. സ്റ്റാർ സ്റ്റൈലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.‘സ്‌നേഹത്തിന് അതിരുകളില്ലെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. നമ്മള്‍ ഓരോരുത്തരെയും പരിചയപ്പെടുമ്പോള്‍ അവരോട് ആദ്യം ബഹുമാനം തോന്നും. അതുതന്നെയാണ് സ്‌നേഹം എന്നു പറയുന്നത്. പിന്നീട് അയാളെ അടുത്തറിയുമ്പോള്‍ അത് പ്രണയമായി മാറുന്നു. അപ്പോഴൊന്നും ഒരിക്കലും ജാതിയും മതവും ഒന്നും നോക്കാറില്ല. വിവാഹത്തിലേക്ക് എത്തുമ്പോഴാണ് ഇത് ചിലര്‍ക്ക് പ്രശ്‌നമായി മാറുന്നത്. ഒരുപാട് നാള്‍ അതിരുകളില്ലാതെ സ്‌നേഹിക്കുകയും വിവാഹമെന്ന നിര്‍ണായക ഘട്ടത്തില്‍ മതത്തിന്റെയും ജാതിയുടെയും അതിരുകള്‍ പറഞ്ഞ് ഒഴിവാക്കുകയും ചെയ്യുന്നതിനോട് യോജിക്കാനാവില്ല. എന്നും മതത്തിന് മുകളില്‍ നില്‍ക്കുന്നതായിരിക്കണം പ്രണയമെന്നും പ്രയാഗ പറഞ്ഞു.

       ട്രോളുകൾ

    ട്രോൾ കോളങ്ങളിലും സജീവമായിരുന്നു പ്രയാഗയുടെ പേര് . ഏറ്റവും കൂടുതൽ ട്രോൾ ആക്രമം നേരിടേണ്ടി വന്ന താരം കൂടിയായിരുന്നു പ്രയാഗ. എന്നാൽ ഇതൊന്നും മുഖ വിലയ്ക്ക് എടുക്കാൻ താരം തയ്യാറായിരുന്നില്ല. വിമർശനങ്ങളെ അതിന്റേതായ രീതിയിൽ എടുക്കുകയും ട്രോളുകളെ ചിരിച്ച് തള്ളുകയുമായിരുന്നു താരം. പലപ്പോഴും ട്രോളുകളെ ട്രോളി കൊണ്ട് താരം രംഗത്തെത്തുകയും ചെയ്തിരുന്നു.

      മുൻനിര താരങ്ങളോടൊപ്പം

    സാഗർ ഏലിയാസ് ജാക്കി റീലോഡഡ്, ഉസ്താദ് ഹോട്ടൽ എന്നീ സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ച പ്രയാഗ മിഷ്കിന്റെ സംവിധാനത്തിൽ 2014-ൽ പുറത്തിറങ്ങിയ തമിഴിലെ പിശാശ് എന്ന സിനിമയിലൂടെയായിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ശേഷം ഉണ്ണി മുകുന്ദൻ നായകനായി അഭിനയിച്ച 2016-ൽ പുറത്തിറങ്ങിയ ഒരു മുറൈ വന്ത് പാർത്തായ എന്ന ആദ്യ മലയാള മുഴുനീള സിനിമയിലൂടെ നായികയായി അഭിനയിച്ചു.പാവ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഒരേ മുഖം, ഫുക്രി, വിശ്വാസപൂർവ്വം മൻസൂർ, പോക്കിരി സൈമൺ, രാമലീല, തുടങ്ങി നിരവധി സിനിമകൾ പ്രയാഗയെ തേടി എത്തിയിരുന്നു. ദിലീപിനൊപ്പം നായികയായി അഭിനയിച്ച രാമലീലയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

    Read more about: prayaga martin
    English summary
    Prayaga Martin Says About Her Family and Carrier
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X