നല്ലൊരു കുട്ടിയെ ഇങ്ങനെയാക്കിയല്ലോ, എങ്ങനെയിരുന്നയാളാ...; പ്രയാഗയുടെ ഫോട്ടോകൾ കണ്ട് ആരാധകർ
കരിയറിലെ തുടക്ക കാലത്ത് തന്നെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പ്രയാഗ മാർട്ടിൻ. കട്ടപ്പനയിലെ ഹൃതിക് റോഷൻ, ഒരേ മുഖം, ഫുക്രി, രാമ ലീല, ബ്രദേഴ്സ് ഡേ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെടാൻ പ്രയാഗയ്ക്ക് കഴിഞ്ഞു. നടിയുടെ ആദ്യ സിനിമ തമിഴ് ചിത്രം പിസാച് ആണ്. 2016 ലായിരുന്നു മലയാളത്തിലേക്കുള്ള കടന്ന് വരവ്. ഉണ്ണി മുകുന്ദൻ നായകനായ ഒരു മുറൈ വന്ത പാരായാ ആയിരുന്നു ആദ്യ മലയാള ചിത്രം.
പിന്നീട് കൈ നിറയെ അവസരങ്ങൾ പ്രയാഗയ്ക്ക് മലയാളത്തിൽ നിന്ന് വന്നു. അടുത്തിടെയായി സോഷ്യൽ മീഡിയയിലെ സജീവ ചർച്ചാ വിഷയമാണ് പ്രയാഗ. നടിക്കെതിരെ വ്യാപക ട്രോളുകളും വരുന്നുണ്ട്. പ്രയാഗയുടെ അഭിമുഖങ്ങളിലെ പരാമർശങ്ങൾ നേരത്തെ തന്നെ ട്രോളുകളാവാറുണ്ടായിരുന്നു. ഇപ്പോൾ ലുക്കിൽ നടി നടത്തിയ പരീക്ഷണമാണ് ട്രോളൻമാരുടെ വിഷയം.
മുടി മുറിച്ച് കളർ ചെയ്ത് വന്ന പ്രയാഗയെ കണ്ട് ആദ്യം ആരാധകർ ഒന്ന് അമ്പരന്നു. പൊതുവെ കണ്ടു വരുന്ന കളറിംഗ് അല്ലായിരുന്നു പ്രയാഗയ്ക്ക്. മഞ്ഞ കലർന്ന നിറത്തിലുളള മുടിയോടെ പ്രയാഗ പൊതുവേദികളിലെത്തി.
താനുദ്ദേശിച്ച കളർ ഇതായിരുന്നില്ലെങ്കിലും കളറിംഗ് ചെയ്തപ്പോൾ ഇങ്ങനെയായിപ്പോയതാണെന്നും പ്രയാഗ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും സൈബറാക്രണമണത്തിനിരയായിരിക്കുകയാണ് പ്രയാഗ. മേക്കപ്പിലും ഡ്രസ്സിംഗിലും കൊണ്ട് വന്ന വ്യത്യസ്തയാണ് ഇതിന് കാരണമായത്. കറുത്ത ഗൗൺ ധരിച്ച ഫോട്ടോയാണ് പ്രയാഗ പങ്കുവെച്ചത്. മുഖത്തെ മേക്കപ്പ് പാളിപ്പോയെന്ന് പലരും കമന്റ് ചെയ്തു. ചിലർ മോശമായ ഭാഷയിൽ കുറ്റപ്പെടുത്തി. നല്ലൊരു കുട്ടിയെ ഇങ്ങനെയാക്കിയ മേക്കപ്പ് മാന് അഭിനന്ദനങ്ങളെന്നാണ് ഒരാളുടെ കമന്റ്.

ഞാൻ ചേച്ചിയുടെ ഫാനായിരുന്നു. പക്ഷെ ഇപ്പോൾ ഭയങ്കര ബോറായെന്നാണ് ഒരാളുടെ കമന്റ്. എന്തിനാണ് പ്രയാഗ ഇത്തരത്തിലുള്ള ലുക്ക് പരീക്ഷണം നടത്തുന്നതെന്ന് നേരത്തെയും ആരാധകർ ചോദിക്കുന്നുണ്ടായിരുന്നു. സിനിമയിൽ നിന്ന് ചെറിയ ഇടവേളയെടുത്തിരിക്കുകയാണെന്നും അതിനാലാണ് ലുക്കിൽ മാറ്റം വരുത്തിയതെന്നും പ്രയാഗ നേരത്തെ വ്യകതമാക്കിയിരുന്നു. ബുള്ളറ്റ് ഡയറീസ്, ജമാലിന്റെ പുഞ്ചിരി, എന്നിവയാണ് പ്രയാഗയുടെ വരാനിരിക്കുന്ന സിനിമകൾ. ഭൂമിയിലെ മനോഹര സ്വകാര്യമാണ് പ്രയാഗയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.
അടുത്തിടെ സെലിബ്രറ്റി ക്രിക്കറ്റ് മാച്ചിൽ നിന്നുള്ള പ്രയാഗയുടെ ചിത്രങ്ങളും വൈറലായിരുന്നു. സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തതിന് പ്രത്യേകിച്ച് കാരണില്ലെന്ന് പ്രയാഗ വ്യക്കമാക്കിയിരുന്നു. ഇനി കുറച്ച് കാലം സിനിമയിൽ നിന്ന് ബ്രേക്ക് എടുക്കാമെന്ന് തീരുമാനിച്ചിരിക്കുകയാണ്. പ്രത്യേകിച്ച് കാരണമൊന്നുമില്ല. എനിക്ക് തോന്നി, ബ്രേക്ക് എടുക്കുന്നു. നിലവിൽ ഒരു സിനിമയും കമ്മിറ്റ് ചെയ്തിട്ടില്ല. അതിനാൽ തന്നെ ലുക്ക് ഏതായാലും കുഴപ്പമില്ലെന്നും പ്രയാഗ അന്ന് പറഞ്ഞു. സോഷ്യൽ മീഡിയയിൽ വരുന്ന ട്രോളുകളോടൊന്നും പ്രയാഗ പൊതുവെ പ്രതികരിക്കാറില്ല.

മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ തനിക്ക് നേരെ വരുന്ന ബോഡി ഷെയ്മിംഗിനെക്കുറിച്ച് പ്രയാഗ തുറന്ന് സംസാരിച്ചിരുന്നു. പലരും തന്നോട് വണ്ണം കുറയ്ക്കാൻ പറയാറുണ്ട്. വണ്ണം കുറച്ചാൽ വണ്ണം കുറച്ചാൽ കാണാൻ കുറേക്കൂടി ഭംഗിയാവുമെന്നാണ് അവർ പറയുന്നത്. അത് ഒരു വിധത്തിൽ ശരിയാണ്. പക്ഷെ തനിക്ക് വണ്ണം കുറയ്ക്കുകയെന്നത് ബുദ്ധിമുട്ടാണ്. കാരണം എനിക്ക് പിസിഒസ് / ഡി ഉണ്ടെന്നും പ്രയാഗ തുറന്ന് പറഞ്ഞു.
മറ്റ് നടിമാരും സമാനമായി ട്രോളുകൾക്കിരയാവാറുണ്ട്. യുവ നടിമാരുടെ അഭിമുഖങ്ങളും സോഷ്യൽ മീഡിയ പോസ്റ്റുകളും ട്രോളുകളാവുന്നു. പ്രിയ വാര്യർ, അനുപമ പരമേശ്വരൻ, സാനിയ ഇയ്യപ്പൻ തുടങ്ങിയവർക്ക് ഇത് നേരിടേണ്ടി വരാറുണ്ട്. ട്രോളുകളാണ് തങ്ങളെ ലൈം ലൈറ്റിൽ സജീവമാക്കിയതെന്ന് ഇവരിൽ മിക്ക നടിമാരും തുറന്ന് പറയാറുണ്ട്.


Click it and Unblock the Notifications