പ്രയാഗ മാർട്ടിനെ വാഴ്ത്തി ഗോകുൽ സുരേഷ്!! നിങ്ങൾ സെൻസേഷൻ തന്നെ.. താരപുത്രന്റെ പോസ്റ്റ്...

സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് നടൻ ഗോകുൽ സുരേഷിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്.

2014 ൽ ഉണ്ണി മുകുന്ദന്റെ നായികയായി മലയാളത്തിൽ നായികയായി അരങ്ങേറ്റം കുറിച്ച താരമാണ് പ്രയാഗ മാർട്ടിൻ. മലയാളത്തിൽ ഇതുവരെ കണ്ടിട്ടില്ല ഒരു പുതിയ മുഖമായിരുന്നു താരത്തിന്റേത്. അതിനാൽ തന്നെ ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷക സ്വീകാര്യത നേടാൻ നടിയ്ക്ക് കഴിഞ്ഞു. അതേസമയം ട്രോൾ പേജുകളിലും പ്രയാഗയുടെ പേര് വന്നിരുന്നു. ഇപ്പോൾ സിനിമയിലെ ഭൂരിഭാഗം താരങ്ങളും ട്രോൾ പേജുകളിൽ സജീവ സാന്നിധ്യമാണ്.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് നടൻ ഗോകുൽ സുരേഷിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. പ്രയാഗയും ഗോകുമുള്ള ചിത്രമാണ് താരപുത്രൻ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ഇതിനു നൽകിയിരിക്കുന്ന ക്യാപ്ഷനാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. താരത്തിന്റെ പോസ്റ്റ് ഇങ്ങനെ...

  പ്രയാഗയെ വാഴ്ത്തി താര പുത്രൻ

പ്രയാഗയെ വാഴ്ത്തി താര പുത്രൻ

നടി പ്രയാഗ മാർട്ടിനെ വാഴ്ത്തി കൊണ്ടുളളതാണ് താര പുത്രന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. രണ്ടു പേരും ഓരേ നിറത്തിലുള്ള റ്റി ഷർട്ട് ധരിച്ച് നിൽക്കുന്ന ചിത്രമാണ് ഗോകുൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിങ്ങളുടെ നായിക ഒരു സെൻസേഷനാകുമ്പോൾ നിങ്ങളും കൂടെ തിളങ്ങുമെന്ന് ഗോകുൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. താരത്തിന്റെ പോസ്റ്റിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

ഉൾട്ട

ഉൾട്ട

ഒരു പഴയ ബോംബ് കഥയ്ക്ക് ശേഷം പ്രയാഗ മാർട്ടിൻ നായികയായി എത്തുന്ന ചിത്രമാണ് ഉൾട്ട‌. ഗോകൽ സുരേഷാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രമാണ് തരം പങ്കുവെച്ചിരിക്കുന്നത്. പ്രയാഗയ്ക്കൊപ്പം അനുശ്രിയും ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇവരോടൊപ്പം രമേഷ് പിഷാരടി, രഞ്ജി പണിക്കർ, ശാന്തികൃഷ്ണ, കെപിഎസി ലളിത, സേതുലക്ഷ്മി, തെസ്നിഖാൻ, രജന നാരായണൻകുട്ടി, ആര്യ, മഞ്ജു സുനിച്ചൻ, കോട്ടയം നസ്സീർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

 പ്രയാഗയുടെ സെൽഫി

പ്രയാഗയുടെ സെൽഫി

ഗോകുൽ മാത്രമല്ല ഇതിനു മുൻപ് പ്രയാഗയും ഗോകുലിനെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഗോകുലിനെ കുറിച്ച് പ്രയാഗ തുറന്നു പറഞ്ഞത്. ഗോകുൽ വളരെ കഴിവുളള നടനാണെന്നും അദ്ദേഹത്തിനോടൊപ്പം ഏറെ ആസ്വദിച്ചാണ് അഭിനയിച്ചതെന്നും താരം പറഞ്ഞു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പ്രയാഗ പകർത്തിയ സെൽഫിയാണ്.

 കൈനിറയെ ചിത്രങ്ങൾ

കൈനിറയെ ചിത്രങ്ങൾ

2016 ൽ മുദ്ദുഗൗ എന്ന ചിത്രത്തിലൂടെയാണ് ഗോകുൽ സിനിമയിൽ എത്തിയത്. വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. പിന്നീട് പുറത്തു വന്ന മാസ്റ്റർപീസ്സിലും ഇരയിലും ശ്രദ്ധേയമായ വേഷത്തിൽ താരം എത്തിയിരുന്നു. ഇതൊക്കെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഏറ്റവും ഒടുവിൽ പുറത്തുവന്ന പ്രണവിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടാണ്. ഇതിൽ അതിഥി വേഷത്തിലായിരുന്നു താരം എത്തിയത്. .2019 ൽ കൈനിറയെ ചിത്രങ്ങളാണ് താരത്തിനുളളത്. ഇളയ രാജ, ഉൾട്ട, സൂത്രക്കാരൻ എന്നിങ്ങനെ.... . മികച്ച പ്രതീക്ഷയിലാണ് ആരാധകർ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X