ചുവപ്പ് സാരിയില്‍ അതീവ സുന്ദരിയായി പ്രയാഗ മാര്‍ട്ടിന്‍! സോഷ്യല്‍ മീഡിയയില്‍ തരംഗമായ ചിത്രങ്ങളിതാ...
മലയാളത്തില്‍ അതിവേഗം ശ്രദ്ധേയായ നടിയാണ് പ്രയാഗ മാര്‍ട്ടിന്‍. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി പ്രയാഗ നായികയായി അഭിനയിച്ചത്. ഇപ്പോള്‍ കൈനിറയെ സിനിമകളുമായി തിരക്കിലാണ് നടി. ഇതിനിടെ പ്രായഗയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെ നടി തന്നെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്.
ചുവന്ന നിറമുള്ള സാരിയില്‍ അതീവ സുന്ദരിയായിരിക്കുന്ന പ്രയാഗയുടെ ചിത്രങ്ങളായിരുന്നു പുറത്ത് വന്നത്. ചിത്രങ്ങള്‍ക്ക് താഴെ നിരവധി ആളുകളാണ് കമന്റുമായി എത്തിയിരിക്കുന്നത്. ഇതുവരെ കാണാത്തതിലും മനോഹരിയായിട്ടാണ് ചിത്രങ്ങളില്‍ പ്രയാഗ എന്നാണ് പലരും പറയുന്നത്.

സാഗര്‍ ഏലിയാസ് ജാക്കി എന്ന സിനിമയിലൂടെ ബാലതാരമായിട്ടാണ് പ്രയാഗ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് ഉസ്താദ് ഹോട്ടല്‍, പിസാസ്, ഒരു മുറൈ വന്ത് പാര്‍ത്തായ, പാ വ, എന്നീ സിനിമകളില്‍ അഭിനയിച്ച നടി കട്ടപ്പനയിലെ ഋത്വിക് റോഷനിലൂടെയാണ് തരംഗമാവുന്നത്. പിന്നീട് ഒരേ മുഖം, ഫുക്രി, വിശ്വാസ പൂര്‍വ്വം മന്‍സൂര്‍, പോക്കിരി സൈമന്‍, രാമലീല, എന്നിങ്ങനെ ഒത്തിരി ചിത്രങ്ങളില്‍ അഭിനയിച്ചു.
കലാഭവന്‍ ഷാജോണിന്റെ സംവിധാനത്തില്‍ എത്തിയ ബ്രദേഴ്‌സ് ഡേ ആണ് പ്രയാഗയുടെ ഏറ്റവും പുതിയ ചിത്രം. പൃഥ്വിരാജ് നായകനായി അഭിനയിച്ച ചിത്രത്തില്‍ പൃഥ്വിയുടെ സഹോദരി വേഷത്തിലാണ് നടി എത്തിയത്. മലയാളത്തിന് പുറമേ കന്നഡ സിനിമയിലും പ്രയാഗ സജീവമാവാനുള്ള തയ്യാറെടുപ്പിലാണ്.


Click it and Unblock the Notifications











