സിംപിള്‍ ഡ്രസ്സാണെങ്കിലും പ്രയാഗ മാര്‍ട്ടിന്‍ സുന്ദരിയാണ്, പുതിയ ഗ്ലാമറസ് ചിത്രങ്ങള്‍ കണ്ട് നോക്കു!
മലയാളത്തിലെ പുതുമുഖ നടിമാരില്‍ പ്രധാനിയാണ് പ്രയാഗ മാര്‍ട്ടിന്‍. മോഹന്‍ലാലിന്റെ സാഗര്‍ ഏലീയാസ് എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് ആദ്യമായി പ്രയാഗ സിനിമയില്‍ അഭിനയിച്ചത്. ശേഷം ഉണ്ണിമുകുന്ദന്‍ നായകനായി അഭിനയിച്ച ഒരു മുറൈ വന്ത് പാര്‍തായ എന്ന സിനിമയിലാണ് നടി നായികയായി അഭിനയിച്ചത്.
ശേഷം കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്ന സിനിമയിലും നായികയായ എത്തിയ പ്രയാഗ കഴിഞ്ഞ ദിവസം പുറത്ത് വന്ന പോക്കിരി സൈമണ്‍ എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. ഇനി പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ദിലീപിന്റെ രാമലീലയാണ് അടുത്ത് റിലീസിനെത്തുന്ന പ്രയാഗയുടെ പുതിയ സിനിമ.

പ്രയാഗ മാര്‍ട്ടിന്‍
പുതുമുഖ നടി പ്രയാഗ മാര്‍ട്ടിന്‍ സിനിമകളുടെ തിരക്കുകളിലാണ്. മലയാളത്തിലും തമിഴിലുമായി അധികം സിനിമകളില്‍ അഭിനയിച്ചിട്ടില്ലെങ്കിലും പ്രയാഗ ശ്രദ്ധിക്കപ്പെടുന്ന നടിമാരുടെ പട്ടികയിലേക്ക് ഉയര്‍ന്നത് വളരെ പെട്ടെന്നായിരുന്നു.

പോക്കിരി സൈമണ്‍
സണ്ണി വെയിന്‍ നായകനായി അഭിനയിച്ച പോക്കിരി സൈമണ്‍ എന്ന സിനിമയാണ് പ്രയാഗ അടുത്ത് റിലീസ് ചെയ്ത സിനിമ. ചിത്രം കഴിഞ്ഞ ആഴ്ചയായിരുന്നു റിലീസിനെത്തിയിരുന്നത്.

രാമലീല വരുന്നു
ഇനി വരാനിരിക്കുന്ന സിനിമ ദിലീപിന്റെ രാമലീലയാണ്. ദിലീപ് ജയിലില്‍ പോയതിന് പിന്നാലെ അനിശ്ചിതത്വത്തിലായ സിനിമ സെപ്റ്റംബര്‍ 28 നാണ് റിലീസ് ചെയ്യുന്നത്.

തമിഴിലെ സിനിമ
പ്രയാഗ നായികയായി അഭിനയിച്ച തമിഴ് സിനിമയാണ് പിശാശ്. മിഷ്‌കിന്‍ സംവിധാനം ചെയ്ത ചിത്രം 2014 ലായിരുന്നു റിലീസ് ചെയ്തിരുന്നത്.


Click it and Unblock the Notifications