സുകുമാരനും ശ്രീവിദ്യയും! ആ ഹൃദയസ്പർശിയായ നിമിഷം പങ്കുവെച്ച് നടി പ്രയാഗ

യുവ നടിമാരിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് പ്രയാഗ മാർട്ടിൻ. ഉണ്ണി മുകുന്ദന്റെ നായികയായി സിനിമയിൽ അരങ്ങേറ്റം കുറിച്ച പ്രയാഗ മലയാളത്തിലെ പ്രമുഖ താരങ്ങളോടൊപ്പം ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല തമിഴിലും തന്റെ സാന്നിധ്യം തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ കന്നഡയിലേയ്ക്ക് ചുവട് വയ്ക്കാൻ തയ്യാറെടുക്കുകയാണ് താരം.

ഒരു പഴയ ബോബ് കഥയ്ക്ക് ശേഷം പ്രായാഗ മാർട്ടിൻ മലയാളത്തിൽ എത്തുന്ന ചിത്രമാണ് ബ്രദേഴ്സ് ഡേ. നടൻ കലാഭവൻ ഷാജോൺ ആദ്യമായി സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രത്തിൽ റൂബി എന്ന കഥാപാത്രത്തെയാണ് പ്രയാഗ അവതരിപ്പിക്കുന്നത്. ഓണം റിലീസായി എത്തിയ ചിത്രം മികച്ച പ്രേക്ഷക ശ്രദ്ധനേടി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇപ്പോഴിത ചിത്രത്തിലെ ഒരു ഹൃദയസ്പർശിയായ ഒരു രംഗം പങ്കുവെച്ചിരിക്കുകയാണ് താരം. ഇൻസ്റ്റഗ്രാമിലൂടെ ആ രംഗത്തെ കുറിച്ച് താരം വെളിപ്പെടുത്തിയിരിക്കുന്നത്.

 ഹൃദയത്തോട്  ചേർന്ന്  നിൽക്കുന്ന  കഥപാത്രം

തന്റേ ഹൃദയത്തോട് ഏറ്റവും ചേർന്ന് നിൽക്കുന്ന ഒരു കഥാപാത്രവും ചിത്രവുമാണ് ഇതെന്ന് പ്രയാഗ മാർട്ടിൻ പറഞ്ഞു. ബ്രദേഴ്സ് ഡേയിൽ എന്നും ഓർത്തിരിക്കുന്ന ഒരു രംഗത്തെ കിറിച്ചും താരം വെളിപ്പെടുത്തി. മലയാളത്തിലെ എവർഗ്രീൻ താരങ്ങളായ നടൻ സുകുമാരന്റേയും നടി ശ്രീവിദ്യയുടേയും ഫോട്ടോ കയ്യിൽ പിടിച്ചിരിക്കുന്ന ഒരു രംഗമുണ്ട്. ആന രംഗത്തെ കുറിച്ച് പ്രയാഗ വാചാലയാകുകയാണ്. ഈ രംഗത്തിന്റെ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

അത്ര  എളുള്ളമായിരുന്നില്ല

ചിത്രത്തിൽ ആ രംഗം അഭിനയിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. അത് ഹൃദയത്തിൽ നിന്നു വന്ന അഭിനയമായിരുന്നു. എക്കാലവും ബ്രദേഴ്സ് ഡേയും ഛിത്രത്തിലെ ആ രംഗവും എന്റെ മനസ്സിൽ തന്നെയുണ്ടാകും. എന്നെന്നും ഓർമിച്ചു വയ്ക്കുന്ന രംഗങ്ങളിൽ ഒന്നാകും ഇതെന്ന് പ്രയാഗ കുറിച്ചു. ചിത്രത്തിൽ റൂബി എന്ന കഥപാത്രത്തെയാണ് താരം ഇഅവതരിപ്പിക്കുന്നത്. ഇത് തനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രമായിരിക്കുമെന്നും പേസ്റ്റിൽ പറയുന്നു.

അറിയാം ഓണത്തിനെത്തിയ പുതിയ നെക്‌ലൈസ് ട്രെന്‍ഡുകള്‍

റൂബിയെ  കുറിച്ച് പറയുമ്പോൾ

എന്നെ പോലെ തന്നെയായിരിക്കും പ്രേക്ഷകർക്കും. റൂബിയെ കുറിച്ചു പറയുമ്പോൾ ഒരുപാട് വാക്കുകൾ ഉപയോഗിക്കേണ്ടി വരുന്നു. അത്രത്തോളം ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന കഥാപാത്രമാണ് റൂബി എന്നും പ്രയാഗ കുറിച്ചു. ചിത്രത്തിൽ പൃഥിയുടെ സഹോദരിയായിട്ടാണ് പ്രയാഗ എത്തുന്നത്.പൃഥ്വരാജിനോടൊപ്പമുള്ള ഒരു രംഗവും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. മികച്ച പ്രേക്ഷകാഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.

പഴയ പൃഥ്വി

ലൂസിഫറിനു ശേഷം പുറത്തു വരുന്ന പൃഥ്വിരാജ് ചിത്രമാണിത്. . വർഷങ്ങളായുള്ള നടൻ കലാഭവൻ ഷാജോണിന്റെ പരിശ്രമഫലമാണ് ഈ ചിത്രം. പ്രായാഗയെ കൂടാതെ മിയ, ഐശ്വര്യ ലക്ഷ്മി, മഡോണ എന്നിവരാണ് ചിത്രത്തിലെ നായികമാർ. നാലു പേരും ചിത്രത്തിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ തമിഴ് താരം പ്രസന്നയാണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്. ഒണം റിലീസായി എത്തിയ ചിത്രം മികച്ച പ്രേക്ഷകാഭിപ്രായമാണ് ലഭിക്കുന്നത്.

 റോണിയായ

ഫോർട്ട് കൊച്ചിയിൽ ക്യാറ്ററിങ് സർവീസ് നടത്തുന്ന റോണി എന്ൻ ചെറുപ്പക്കാരനെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. റോണിയുടെ അടുത്ത സുഹൃത്തായിട്ടാണ് ധർമജൻ എത്തുന്നത്. ഇവരുടെ ജീവിതത്തിലേയ്ക്ക് അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില ആളുകളുടെ കടന്നു വരവ് ഉണ്ടാക്കുന്ന സംഭവ വികാസങ്ങളിലൂടെയാണ് ബ്രദേഴ് ഡേ സഞ്ചരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X