ദിലീപേട്ടനും കന്നഡയിലെ ഗോള്‍ഡന്‍ സ്റ്റാറും തമ്മില്‍ ചില സാമ്യങ്ങളുണ്ട്! പ്രയാഗ മാര്‍ട്ടിന്‍ പറയുന്നു

കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഫുക്രി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയായ നടിയാണ് പ്രയാഗ മാര്‍ട്ടിന്‍. ദിലീപ് നായകനായിട്ടെത്തിയ രാമലീലയിലും നായികയായി അഭിനയിച്ചത് പ്രയാഗ മാര്‍ട്ടിനായിരുന്നു. ദിലീപിനൊപ്പം പ്രയാഗ ആദ്യമായി അഭിനയിച്ച സിനിമയായിരുന്നിത്. മലയാളത്തിന് പുറമേ കന്നഡ സിനിമയിലേക്കും സജീവമായിരിക്കുകയാണ് നടിയിപ്പോള്‍.

അതിനിടെ ദിലീപിനെ കുറിച്ച് പ്രയാഗ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായിരിക്കുകയാണ്. കന്നഡ സിനിമയില്‍ ഗോള്‍ഡന്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന ഗണേഷും ദിലീപേട്ടനും തമ്മില്‍ ചില കാര്യങ്ങളില്‍ സാമ്യമുണ്ടെന്ന് പറഞ്ഞായിരുന്നു ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രായഗ മനസ് തുറന്നത്. ഗണേഷും ദിലീപേട്ടനെ പോലെ തന്നെയാണ്.

prayaga-martin

ആത്മാര്‍ഥതയുള്ള, ഭവ്യതയോടെയുള്ള പെരുമാറ്റം. അതോടൊപ്പ വളരെയധികം പിന്തുണയും നല്‍കും. ഒരു പുതുമുഖം എന്ന നിലയിലുള്ള എന്റെ ആശങ്കകള്‍ അകറ്റാന്‍ സഹായിച്ചതും അദ്ദേഹം തന്നെ. നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് ഗണേഷ് എന്നും പ്രയാഗ പറയുന്നു. ഗീത എന്ന ചിത്രത്തിലൂടെയാണ് ഗണേഷും പ്രയാഗയും ഒന്നിച്ച് അഭിനയിക്കുന്നത്. നിലവില്‍ ഈ സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.

പൃഥ്വിരാജിനെ നായകനാക്കി നടന്‍ കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേ എന്ന ചിത്രത്തിലും പ്രയാഗ ഒരു മുഖ്യവേഷത്തിലെത്തുന്നുണ്ട്. ഈ ചിത്രത്തില്‍ നാലോളം നടിമാരുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതല്ലാതെ ഉള്‍ട്ട എന്നൊരു ചിത്രം കൂടി പ്രയാഗയുടേതായി വരാനിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ ഒരു പഴയ ബോംബ് കഥയായിരുന്നു പ്രയാഗ നായികയായിട്ടെത്തിയ അവസാന ചിത്രം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X