ക്യാമറ പൊക്കി പിടിക്കടോ! കുട്ടിയുടുപ്പിട്ട പ്രയാഗ മാർട്ടിന്റെ കാലിന്റെ ചുവട്ടിലേക്ക് ക്യാമറ നീട്ടിയ ആളോട് നടി

വളരെ ക്യൂട്ട് ലുക്കിലെത്തി മലയാളികളുടെ ഇഷ്ടം നേടിയ നടിയാണ് പ്രയാഗ മാര്‍ട്ടിന്‍. അനേകം സിനിമകളില്‍ നായികയായി അഭിനയിച്ചെങ്കിലും കഴിഞ്ഞ കുറച്ച് കാലമായി അഭിനയത്തില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു നടി. കുറച്ച് കാലത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമായ പ്രയാഗയുടെ വിശേഷങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

മുന്‍പ് കണ്ടതിനെക്കാളും വ്യത്യസ്തമായൊരു മേക്കോവറാണ് പ്രയാഗ നടത്തിയിരിക്കുന്നത്. ഇതിന്റെ പേരില്‍ നടി വിമര്‍ശനങ്ങള്‍ നേരിടേണ്ടതായിട്ടും വന്നിരുന്നു. ഇതിനിടയിലാണ് നടിയൊരു കോളേജില്‍ പരിപാടിയ്ക്കായി എത്തിയപ്പോഴുള്ള വീഡിയോ പ്രചരിക്കുന്നത്. ക്യാമറയുമായി തന്റെ നേരെ വന്നയാളുടെ മോശം പെരുമാറ്റത്തെയാണ് നടി ചൂണ്ടി കാണിച്ചിരിക്കുന്നത്.

prayaga-martin-

പുതിയ സിനിമയുടെ പ്രൊമോഷനും മറ്റുമായി കഴിഞ്ഞ ആഴ്ചകളായി പ്രയാഗ മാര്‍ട്ടിന്‍ തിരക്കോട് തിരക്കിലായിരുന്നു. കുറച്ചധികം നാളുകള്‍ക്ക് ശേഷമാണ് നടി സോഷ്യല്‍ മീഡിയയിലും നിറഞ്ഞ് നില്‍ക്കാന്‍ തുടങ്ങിയത്. മാത്രമല്ല കഴിഞ്ഞ ദിവസം മഹാരാജാസ് കോളേജില്‍ പ്രയാഗ ഒരു പരിപാടിയ്ക്കായി പോയിരുന്നു.

കാറില്‍ വന്നിറങ്ങിയ നടിയെ അണിയറ പ്രവര്‍ത്തകരെല്ലാം ചേര്‍ന്ന് സ്വാഗതം ചെയ്ത് കൊണ്ട് പോവുകയായിരുന്നു. ചുറ്റുമുള്ള വിദ്യാര്‍ഥികളടക്കം എല്ലാവരും നടിയെ ഫോണിലെ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്യുന്നുണ്ടായിരുന്നു.ഇതിനിടയിലാണ് ഒരാള്‍ ക്യാമറയുമായി നടിയുടെ കാലിന്റെ ചുവട്ടിലേക്ക് ചെല്ലുന്നത്. 'വേര്‍ ആര്‍ യു ഗോയിങ് ബ്രോ, പൊക്കി പിടിക്ക് ക്യാമറ', എന്നായിരുന്നു നടി ഇയാള്‍ക്ക് മറുപടിയായി പറഞ്ഞത്.

ചുറ്റുമുള്ളവരെല്ലാം ചിരിച്ച് കൊണ്ടാണ് ഇതിനെ സ്വീകരിച്ചത്. ശേഷം ക്യാമറയുമായി നില്‍ക്കുന്നവരോട് മുന്നില്‍ പോകാനും ഞാന്‍ നിങ്ങളെ ഫോളോ ചെയ്ത് വന്നോളാനുമൊക്കെ പ്രയാഗ ചുറ്റുമുള്ളവരോട് പറയുന്നുണ്ട്.

prayaga-martin-

മുട്ടിന് മുകളില്‍ ഇറക്കമുള്ള കുട്ടി ഉടുപ്പായിരുന്നു പ്രായഗ ധരിച്ചിരുന്നത്. അത് മനസിലാക്കിയ ഒരാളാണ് നടിയുടെ കാലിന്റെ ചുവട്ടിലേക്ക് പോയി വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചത്. ഇയാള്‍ക്കെതിരെ വ്യാപകമായ വിമര്‍ശനമാണ് വീഡിയോയുടെ താഴെ വരുന്ന കമന്റുകളില്‍ സൂചിപ്പിച്ചിരിക്കുന്നത്.

അതേ സമയം പ്രയാഗയെ വിമര്‍ശിക്കുന്നവരും കൂട്ടത്തിലുണ്ട്. നല്ല പോലെ ഡ്രസ്സ് ഇട്ട് വന്നൂടെ. ഇത്രയൊക്കെ കാണിച്ചിട്ടും സിനിമയില്‍ പിടിച്ച് നില്‍ക്കാന്‍ പറ്റുന്നില്ലല്ലോ, പടം ഒന്നും ഇല്ല. ഇങ്ങനെ ഒരു നടി ഉണ്ടെന്ന് എങ്ങനെ എങ്കിലും ആളുകള്‍ ശ്രദ്ധിക്കണമല്ലോ അതിനാണ് ഇമ്മാതിരി വേഷവുമിട്ട് ഇറങ്ങുന്നത് എന്ന് തുടങ്ങി നിരവധി കമന്റുകളാണ് പ്രയാഗയുടെ വീഡിയോയുടെ താഴെ വരുന്നത്.

പ്രയാഗയുടെ പണ്ടത്തെ ഭംഗിയൊക്കെ പോയെന്ന് പറയുന്നവരും കൂട്ടത്തിലുണ്ട്. മുടിയൊക്കെ അഴിച്ചിട്ട് ധാവണി ഉടുത്തുള്ള പ്രയാഗയെ കാണാന്‍ എന്ത് ഭംഗിയായിരുന്നു. അന്നത്തെ ക്യൂട്ട്‌നെസും ഭംഗിയുമൊക്കെ പോയി. ഇപ്പോള്‍ കാണാന്‍ പോലും മെനയില്ലാത്ത അവസ്ഥയായല്ലോ എന്നിങ്ങനെ കമന്റുകള്‍ നീളുകയാണ്.

അടുത്തിടെയാണ് മുടി കളര്‍ ചെയ്ത് പ്രയാഗ പുതിയ മേക്കോവറില്‍ രംഗത്ത് വരുന്നത്. ഒറ്റ നോട്ടത്തില്‍ പ്രയാഗ മാര്‍ട്ടിനാണെന്ന് പോലും തിരിച്ചറിയാന്‍ പറ്റാത്ത ഗെറ്റപ്പിലായിരുന്നു നടി എത്തിയത്. എന്നാല്‍ താന്‍ പ്രതീക്ഷിച്ചത് പോലെയല്ല, അബദ്ധം സംഭവിച്ചാണ് ഇങ്ങനെ വന്നതെന്നാണ് നടിയതില്‍ വിശദീകരണമായി പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X