ഇങ്ങനെ പ്രണയിക്കാമോ? സിനിമയെ വെല്ലുന്ന വിവാഹ നിശ്ചയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു!
മുല്ലപ്പൂ ചൂടി നാലുകെട്ടിന്റെ ഇടനാഴിയിലൂടെ ദിവ്യ നടന്നുവരുമ്പോള്‍ വിപിന്‍ പോലും കണ്ണിമവെട്ടാതെ നോക്കിനിന്നിട്ടുണ്ടാകും...പറഞ്ഞു വരുന്നത് സിനിമയിലെ രംഗമല്ല. സിനിമയെ വെല്ലുന്ന വിവാഹ നിശ്ചയ വീഡിയോക്കുറിച്ചാണ്. അത്രയ്ക്കും മനോഹരമാണ് ഈ വീഡിയോ. മുല്ലപ്പൂവും, നാലുകെട്ടും, മനോഹരമായ ഗാനവും ഒപ്പം ദിവ്യയുടെയും വിപിന്റെയും നാച്ച്വറല്‍ അഭിനയവും ചേര്‍ന്നപ്പോള്‍ വിവാഹ വീഡിയോ അതിഗംഭീരം.

വ്യത്യസ്തങ്ങളായ പ്രീ വെഡ്ഡിങ്ങ് ഫോട്ടാ ഷൂട്ടുകളും, വിവാഹ വീഡിയോകളും ഒരുപാട് കണ്ടിട്ടുണ്ട്. പലതും സോഷ്യല്‍മീഡിയയില്‍ വൈറലാവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നുമൊക്കെ ഒരുപടി ഉയരത്തിലാണ് ഈ നിശ്ചയ വീഡിയോ. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ലളിതം, മനോഹരം. വിപിന്റെ കൈ പിടിച്ച ദിവ്യ നാലുകെട്ടിന്റെ ഇടനാഴികളിലൂടെ നടന്നുവരുമ്പോള്‍ ഒരു പക്ഷേ പണ്ടെങ്ങേ കണ്ട സിനിമയിലെ രംഗമാണെന്ന് തോന്നിപോവും.

ആര്‍ഭാടങ്ങള്‍ക്ക് പ്രധാന്യം കൊടുക്കുന്ന ഇന്നത്തെ കാലത്ത് വ്യത്യസ്തമായൊരു ആല്‍ബം തയ്യാറാക്കിയത് സിനിമയിലും മറ്റും സജീവമായിരിക്കുന്ന ദീപേഷ് കൂവേരി എന്ന ഫോട്ടോഗ്രാഫറാണ്. നിശ്ചയത്തിനുള്ള വീഡിയോ ഇങ്ങനെയാണെങ്കില്‍ വിവാഹ വീഡിയോ എന്താവുമെന്ന ചോദ്യവുമായി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് വീഡിയോ.


Click it and Unblock the Notifications