ഗര്‍ഭിണിയായപ്പോഴാണ് ജീവിതം ശരിക്കും ആസ്വദിച്ചതെന്ന് പ്രിയ മോഹന്‍, പ്ലാന്‍ ചെയ്തതായിരുന്നു അത്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് പൂര്‍ണിമ മോഹന്റേത്. പൂര്‍ണിമയും ഇന്ദ്രജിത്തും മാത്രമല്ല സഹോദരിയായ പ്രിയ മോഹനും നിഹാല്‍ പിള്ളയ്ക്കും ആരാധകരേറെയാണ്. ഒരു ഹാപ്പി ഫാമിലി എന്ന യൂട്യൂബ് ചാനലുമായി സജീവമാണ് ഇരുവരും. മിനിസ്‌ക്രീനിലെ മുന്‍നിര വില്ലത്തിമാരിലൊരാളായിരുന്നു പ്രിയ മോഹന്‍. വിവാഹത്തോടെയായിരുന്നു താരം അഭിനയ രംഗത്തുനിന്നും ഇടവേളയെടുത്തത്. നിഹാലും അഭിനയത്തില്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. മെമ്മറീസില്‍ പൃഥ്വിരാജിനൊപ്പം പ്രധാന കഥാപാത്രമായെത്തിയിട്ടുണ്ട് നിഹാല്‍.

മികച്ച അവസരം ലഭിച്ചാല്‍ ഇനിയും അഭിനയിച്ചേക്കുമെന്ന് ഇരുവരും പറഞ്ഞിരുന്നു. പ്രിയ മോഹന്റേയും നിഹാലിന്റേയും മകനായ വര്‍ധാനെന്ന വേദുവും പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. കുടുംബത്തിലെ വിശേഷങ്ങളെക്കുറിച്ചും തങ്ങള്‍ നടത്തുന്ന യാത്രകളെക്കുറിച്ചും കുക്കിംഗും ഭക്ഷണരീതിയെക്കുറിച്ചുമൊക്കെ പറഞ്ഞാണ് നിഹാല്‍ എത്താറുള്ളത്. പ്രിയ മോഹന്‍ ഗര്‍ഭിണിയായിരുന്ന സമയത്തുള്ള വിശേഷങ്ങളെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് ഇരുവരും.

ഗര്‍ഭിണിയായ സമയത്ത്

ഗര്‍ഭിണിയായ സമയത്ത്

ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയേകുന്ന കാര്യത്തില്‍ അങ്ങേയറ്റം ശ്രദ്ധയുണ്ട് പ്രിയയ്ക്കും നിഹാലിനും. ഗര്‍ഭിണിയായിരുന്ന സമയത്തുള്ള വിശേഷങ്ങളെക്കുറിച്ച് പറഞ്ഞുള്ള വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഗര്‍ഭിണിയാവുന്നതിന് മുന്‍പും ശേഷമുള്ള വിശേഷങ്ങളാണ് ഇരുവരും പങ്കുവെച്ചത്. ആ സമയത്ത് ഡയറ്റൊന്നുമുണ്ടായിരുന്നില്ല. ആഗ്രഹം തോന്നുന്ന ഭക്ഷണങ്ങളെല്ലാം കഴിക്കുമായിരുന്നു. ജ്യൂസൊക്കെ ഇഷ്ടം പോലെ കഴിക്കുമായിരുന്നു.

ചോറ്  കഴിക്കുമായിരുന്നു

ചോറ് കഴിക്കുമായിരുന്നു

ഗര്‍ഭിണിയാവുന്നതിന് മുന്‍പ് ചോറേ കഴിക്കാത്തയാളായിരുന്നു. എന്നാല്‍ ഈ സമയത്ത് ഭാഗ്യത്തിന് ചോറ് കഴിച്ചിരുന്നു. ഒരുപാട് ചോറ് കഴിക്കുമായിരുന്നു. അമ്മ നിത്യേന ചോറ് വാരിത്തരുമായിരുന്നു ആ സമയത്ത്. കഴിക്കാന്‍ ഇഷ്ടമുള്ള സാധനം ബിരിയാണിയായിരുന്നു. കൊച്ചിലേ മുതലേ പ്രിയയുടെ ഇഷ്ട ഭക്ഷണമായിരുന്നു ബിരിയാണി. ഈ സമയത്ത് ലൈസന്‍സില്ലാതെ കഴിക്കുകയായിരുന്നു. ഒരാഴ്ചയോളം ബിരിയാണി തന്നെ കഴിക്കുകയായിരുന്നു. ഗര്‍ഭിണിയായിരുന്ന സമയത്ത് എന്ത് വേണേലും കഴിക്കാം, ജീവിതത്തിലൊരുപാട് ആസ്വദിച്ച സമയം കൂടിയായിരുന്നു അത്.

 പ്രസവശേഷം കുറക്കാം

പ്രസവശേഷം കുറക്കാം

വണ്ണം വെക്കുമെന്നുള്ള ചിന്തയൊന്നുമുണ്ടായിരുന്നില്ല. പ്രസവ ശേഷം വണ്ണം കുറക്കാമെന്നായിരുന്നു കരുതിയത്. വിശക്കുമ്പോള്‍ ഭക്ഷണം കഴിക്കുക. ന്യൂട്രീഷ്യനായിട്ടുള്ള ഭക്ഷണം കഴിക്കുക. ഭക്ഷണം കഴിക്കുമ്പോഴാണ് കുഞ്ഞ് അനങ്ങുന്നത് ഫീല്‍ ചെയ്തിട്ടുള്ളത്. ആ സമയത്ത് വന്ന് തൊട്ട് നോക്കാനാണ് പ്രിയ പറഞ്ഞിട്ടുള്ളത്. കൈയ്യില്‍ ഭക്ഷണമുള്ളതിനാല്‍ പിന്നീട് നോക്കാമെന്നാണ് പറയാറുള്ളത്. കൈ വെച്ച് തൊട്ടുനോക്കാന്‍ ദില്ലുവിന് ശരിക്കും പേടിയായിരുന്നു ആ സമയത്തെന്നും പ്രിയ പറയുന്നു.

Recommended Video

പൂര്‍ണ്ണിമയുടെ ആ രഹസ്യം പുറത്തായി | filmibeat Malayalam
ആണ്‍കു‍ഞ്ഞ് തന്നെ

ആണ്‍കു‍ഞ്ഞ് തന്നെ

ആണ്‍കുഞ്ഞായിരിക്കുമെന്ന തരത്തിലുള്ള പ്രവചനങ്ങളൊക്കെയുണ്ടായിരുന്നു. എന്റെ കുടുംബത്തിലെല്ലാവരും പെണ്‍കുഞ്ഞായതിനാല്‍ നിനക്ക് ആണ്‍കുഞ്ഞായിരിക്കുമെന്നായിരുന്നു എല്ലാവരും പറഞ്ഞത്. അങ്ങനെയുള്ള പ്രഡിക്ഷനൊക്കെയുണ്ടായിരുന്നു. സിസേറിയനായിരുന്നതിനാല്‍ ലേബര്‍ റൂമില്‍ ദില്ലുവിന് കയറാനായിരുന്നില്ല. പോവാന്‍ തയ്യാറായിരുന്നു. എന്നാല്‍ സിസേറിയനായത് കൊണ്ട് ലേബര്‍ റൂമില്‍ ദില്ലുവിനെ പ്രവേശിപ്പിച്ചിരുന്നില്ല.

Read more about: പൂര്‍ണിമ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X