ഭര്‍ത്താവും താനും ചേര്‍ന്ന് കുഞ്ഞിനെ കുറിച്ചൊരു മത്സരം നടത്തി! കുട്ടി ഏതാണെന്ന് പറഞ്ഞ് അമല പോള്‍

മലയാളത്തില്‍ നിന്നും തമിഴിലേക്ക് പോയതിന് ശേഷമാണ് നടി അമല പോളിന് താരമൂല്യം കൂടുന്നത്. ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായി അമല വളര്‍ന്നു. എന്നാല്‍ ആദ്യ ദാമ്പത്യ ജീവിതം പരാജയപ്പെട്ട് പോയതിന്റെ പേരിലാണ് നടി പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനം നേരിടേണ്ടതായി വന്നത്.

ഇപ്പോള്‍ രണ്ടാമതും കുടുംബജീവിതം ആഘോഷമാക്കുന്നതിനെ പറ്റിയാണ് അമല ആരാധകരോടായി പറയുന്നത്. കഴിഞ്ഞ വര്‍ഷം വിവാഹിതയായ നടി ഉടന്‍ അമ്മയാവാന്‍ ഒരുങ്ങുകയാണ്. ഗര്‍ഭകാലത്തെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയ അമല ഏറ്റവും പുതിയതായി ഭര്‍ത്താവിനൊപ്പം രസകരമായൊരു ഗെയിം കളിച്ചതിനെ പറ്റിയാണ് പറഞ്ഞിരിക്കുന്നത്.

amalaa

കഴിഞ്ഞ നവംബറിലായിരുന്നു താന്‍ വിവാഹിതയാവാന്‍ പോവുകയാണെന്ന് അമല പറയുന്നത്. പ്രതിശ്രുത വരനെ പുറംലോകത്തിന് പരിചയപ്പെടുത്തുകയും ചെയ്തു. പിന്നാലെ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ താരവിവാഹം ആഘോഷമായി നടത്തി. അമലയുടെ രണ്ടാം വിവാഹത്തെ പറ്റിയുള്ള വാര്‍ത്തകളാണ് മാസങ്ങളോളം സോഷ്യല്‍ മീഡിയിയല്‍ നിറഞ്ഞ് നിന്നത്.

അത് അവസാനിക്കുന്നതിനും മുന്‍പ് താന്‍ ഗര്‍ഭിണിയാണെന്നും വൈകാതെ കുഞ്ഞുവാവ വരുമെന്നും നടി വെളിപ്പെടുത്തി. ഇപ്പോള്‍ ആദ്യത്തെ കണ്മണിയെ വരവേല്‍ക്കാനുള്ള മുന്നൊരുക്കത്തിലാണ് അമല പോളും ഭര്‍ത്താവ് ജഗത്ത് ദേശായിയും. കഴിഞ്ഞ ദിവസങ്ങളില്‍ ഭര്‍ത്താവിനൊപ്പം ഗര്‍ഭകാലം ആഘോഷിക്കുന്നതിനെ പറ്റിയായിരുന്നു നടി പറഞ്ഞിരുന്നത്. വീണ്ടും സമാനമായൊരു പോസ്റ്റുമായിട്ടാണ് അമല വന്നത്.

ആണ്‍കുട്ടിയാണോ പെണ്‍കുട്ടികുട്ടിയാണോ എ്‌നറിയാന്‍ വേണ്ടി ഞങ്ങള്‍ മത്സരിച്ചു. ഇതില്‍ ആരാണ് വിജയിച്ചതെന്ന് നിങ്ങള്‍ക്ക് തോന്നുന്നത് എന്ന് പറഞ്ഞ് കൊണ്ടാണ് ചില ചിത്രങ്ങള്‍ അമല പങ്കുവെച്ചത്. നടി പെണ്‍കുട്ടിയ്ക്ക് വേണ്ടിയും ജഗത്ത് ആണ്‍കുട്ടിയ്ക്ക് വേണ്ടിയുമാണ് മത്സരിച്ചിരിക്കുന്നത്. അതില്‍ വിജയിച്ചത്് ആണ്‍കുട്ടിയുടെ ടീമാണെന്നാണ് ആരാധകര്‍ പറയുന്നത്.

പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങളില്‍ നിന്നും അമലയുടെ ഇപ്പോഴത്തെ സന്തോഷം കാണുമ്പോഴും ജനിക്കാന്‍ പോവുന്നത് ആണ്‍കുട്ടി ആയിരിക്കുമെന്നാണ് ഭൂരീഭാഗം പേരും കമന്റിലൂടെ പറയുന്നത്. ഈ സമയത്ത് ഭര്‍ത്താവിനൊപ്പം സന്തോഷവതിയായി ഇരിക്കണമെന്നാണ് ആരാധകര്‍ അമലയോട് പറയുന്നത്. സന്തോഷമുള്ള കാര്യങ്ങള്‍ മാത്രം ചെയ്യുകയാണ് വേണ്ടത്. മറ്റുള്ളവരേട് കരുണയോടെ പെരുമാറണമെന്നും ചിലര്‍ കമന്റിലൂടെ പറയുന്നു.

'ഒരു ശരിയായ പുരുഷനൊപ്പം ജീവിക്കാന്‍ തുടങ്ങുമ്പോഴാണ് ഒരു പെണ്‍കുട്ടിയുടെ ജീവിതം എങ്ങനെ തിളങ്ങുന്നു എന്ന് മനസിലാവുകയെന്നാണ്' മുന്‍പ് ഒരു അഭിമുഖത്തില്‍ അമല പറഞ്ഞത്. ആ വാചകങ്ങള്‍ ഏറ്റെടുത്ത് ആരാധകരുമെത്തിയിരിക്കുകയാണ്. ആദ്യ വിവാഹബന്ധം തകര്‍ന്നപ്പോള്‍ അമലയും തകര്‍ന്നിരുന്നു. എന്നാല്‍ ജഗത്ത് വന്നപ്പോള്‍ ജീവിതത്തിലാകെ മാറ്റം വന്നു.

ഗര്‍ഭിണിയായ ഭാര്യയെ ജഗത്ത് സംരക്ഷിക്കുന്നതും സന്തോഷിപ്പിക്കാന്‍ ശ്രമിക്കുന്നതുമൊക്കെ കാണുമ്പോള്‍ സന്തോഷം തോന്നുന്നു. എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കാന്‍ സാധിക്കട്ടെ എന്നാണ് ആരാധകര്‍ പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X