ഗര്‍ഭിണിയായ അമലയെ കൈയ്യിലെടുത്ത് നീന്തുന്ന ഭര്‍ത്താവ്! പരസ്പരം പ്രണയിക്കുന്ന താരദമ്പതിമാരുടെ വീഡിയോ പുറത്ത്

വിവാഹം കഴിച്ചതിന് പിന്നാലെ താനൊരു അമ്മയാവാന്‍ പോവുകയാണെന്ന് നടി അമല പോള്‍ വെളിപ്പെടുത്തിയിരുന്നു. നിറവയറ് പുറംലോകത്തെ കാണിച്ചുകൊണ്ടുള്ള ഫോട്ടോസും നടി പങ്കുവെച്ചു. ഇപ്പോള്‍ നിരന്തരമായി ഗര്‍ഭകാലം ആഘോഷമാക്കുന്നതിനെ പറ്റിയാണ് അമലയും ഭര്‍ത്താവും ആരാധകരോട് പറഞ്ഞ് കൊണ്ടിരിക്കുന്നത്.

ഏറ്റവും പുതിയതായി ഗര്‍ഭിണിയായ ഭാര്യയുടെ കൂടെയുള്ള ചില വീഡിയോസുമായിട്ടാണ് അമലയുടെ ഭര്‍ത്താവ് ജഗത് ദേശായി എത്തിയിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാം പേജിലൂടെ ജഗത്ത് പങ്കുവെച്ച വീഡിയോ വളരെ പെട്ടെന്ന് വൈറലാവുകയും ചെയ്തു. എന്നാല്‍ ഇതിന് താഴെ വന്ന ചില കമന്റുകളാണ് പാപ്പരാസികള്‍ക്കിടയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്.

amaala

ജഗത്തുമായിട്ടുള്ള വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിനുള്ളിലാണ് താന്‍ ഗര്‍ഭിണിയാണെന്ന് അമല പറയുന്നത്. മെറ്റേണിറ്റിഷൂട്ട് നടത്തിയതിന് ശേഷം ചിത്രങ്ങളും വീഡിയോസുമൊക്കെ നടി പങ്കുവെക്കുകയായിരുന്നു. ആദ്യം ബീച്ചില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നതെങ്കില്‍ ഇത്തവണ സ്വിമിങ് പൂളില്‍ നിന്നുള്ള ഒരു വീഡിയോയണ് വന്നിരിക്കുന്നത്.

അമലയെ കൈയ്യിലെടുത്ത് വെള്ളത്തിലൂടെ കൊണ്ട് നടക്കുകയാണ് ജഗത്ത്. ഭാര്യയെ നീന്താന്‍ പോലും വിടാതെ സ്വന്തം കൈകളിലെടുത്ത് ഓളങ്ങളെ തഴുകി മുന്നേറുന്നതിനിടെ അമല എഴുന്നേല്‍ക്കുകയും ജഗത്തിനെ കെട്ടിപ്പിടിക്കുകയും ചെയ്യുന്നുണ്ട്. ഞങ്ങളുടെ ഏറ്റവും മികച്ച പുലര്‍കാലങ്ങളില്‍ ഒന്ന് എന്ന് പറഞ്ഞുകൊണ്ടാണ് ജഗത്ത് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇരുവരും ഒരുമിച്ച് ഒരു റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ നിന്നുമെടുത്ത ദൃശ്യങ്ങളാണെന്നാണ് മനസിലാവുന്നത്.

എന്നാല്‍ വീഡിയോ പുറത്ത് വിട്ടതിന് പിന്നാലെ ഈ പോസ്റ്റിന് താഴെ നൂറ് കണക്കിന് കമന്റുകളാണ് വരുന്നത്. കഴിഞ്ഞ വര്‍ഷം ശിവാന്‍ഗിനി ഈ വര്‍ഷം അമല ഇനി അടുത്ത വര്‍ഷം ആരായിരിക്കും കൂടെ എന്നാണ് ഒരാള്‍ ജഗത്തിനോട് ചോദിച്ചിരിക്കുന്നത്. ശിവാന്‍ഗിനി ആരാണെന്ന് ചോദിച്ച് വേറെയും ആളുകള്‍ വന്നതോടെ ജഗത്തിന്റെ മുന്‍പത്തെ പോസ്റ്റുകളില്‍ നോക്കിയാല്‍ മനസിലാവുമെന്നും ആരാധകന്‍ പറയുന്നു. അമലയ്ക്ക് മുന്‍പ് ജഗത്തിനുണ്ടായിരുന്ന പെണ്‍സുഹൃത്താണ് ശിവാന്‍ഗിനി എന്നാണ് ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്.

amaala

മുന്‍പ് അമലയ്ക്കും വിവാഹവും പ്രണയവുമൊക്കെ ഉണ്ടായിട്ടുണ്ട്. എന്നാല്‍ രണ്ടാം വിവാഹത്തിലൂടെ കൃത്യമായ ആളെ തന്നെയാണ് നടി കണ്ടെത്തിയിരിക്കുന്നത്. പങ്കാളികള്‍ തമ്മില്‍ പരസ്പരം ഐക്യം ഉണ്ടാവുക എന്നതാണ് പ്രധാന കാര്യം. അതുകൊണ്ട് തന്നെ അവരവരുടെ സന്തോഷത്തിന് അനുസരിച്ച് ജീവിച്ചാല്‍ മതിയെന്നാണ് ചിലര്‍ നടിയോട് പറയുന്നത്.

ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം അമല മറ്റൊരു റിലേഷനിലേക്ക് പോയിരുന്നു. എന്നാല്‍ അദ്ദേഹവുമായി പ്രശ്‌നത്തിലായതോടെ കേസ് കൊടുക്കുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങള്‍ എത്തിയിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ നവംബറില്‍ താന്‍ വീണ്ടും വിവാഹിതയാവുകയാണെന്ന് നടി പ്രഖ്യാപിക്കുന്നത്. പ്രതിശ്രുത വരനെ പരിചയപ്പെടുത്തി കൊണ്ട് തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞുവെന്നും നടി പുറംലോകത്തോട് പറഞ്ഞു.

വൈകാതെ അമലയും ജഗത്തും തമ്മിലുള്ള വിവാഹം വളരെ ആഘോഷമായിട്ട് നടത്തി. കല്യാണം കഴിഞ്ഞ് ആഴ്ചകള്‍ക്കുള്ളിലാണ് താന്‍ ഗര്‍ഭിണിയാണെന്ന് നടി പറയുന്നത്. നേരത്തെ ഗര്‍ഭിണിയായിരുന്നത് കൊണ്ടാവും അമല വേഗം വിവാഹിതയായതെന്നാണ് ആരാധകര്‍ പറയുന്നത്. എന്തായാലും സന്തുഷ്ടമായൊരു കുടുംബജീവിതം നടിയ്ക്ക് ലഭിക്കട്ടെ എന്നാണ് ആരാധകരും ആശംസിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X