ഭര്‍ത്താവ് ഒപ്പമുള്ളതിന്റെ സന്തോഷത്തിലാണ്; ഗര്‍ഭിണിയായത് മുതലുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് അമൃത റാവു

വിവാഹം കഴിക്കാനോ, കുഞ്ഞുങ്ങളോ നോക്കാനോ സമയമില്ലാതെ സിനിമാ തിരക്കുകളിലായിരുന്നു താരങ്ങള്‍. എന്നാല്‍ ഈ ലോക്ഡൗണ്‍ കാലം എല്ലാവര്‍ക്കും കുടുംബത്തോടൊപ്പം കഴിയാനുള്ള അവസരങ്ങളായിരുന്നു നല്‍കിയത്. പിന്നാലെ കരീന കപൂര്‍, അനുഷ്‌ക ശര്‍മ്മ തുടങ്ങി ബോളിവുഡില്‍ നിന്നും മറ്റ് ഇന്‍ഡസ്ട്രികളില്‍ നിന്നുമെല്ലാം നടിമാര്‍ ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്തകളും വന്ന് തുടങ്ങി.

ഏറ്റവുമൊടുവില്‍ പ്രശസ്ത ടെലിവിഷന്‍ താരം അനിത ഹസനന്ദനിയാണ് താന്‍ ഗര്‍ഭിണിയാണെന്നുള്ള കാര്യം പുറംലോകത്തെ അറിയിച്ചത്. ഇപ്പോഴിതാ നടി അമൃത റാവു ആണ് തന്റെ ഗര്‍ഭാകാലത്തെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുന്നത്. ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ 2016 ലായിരുന്നു അമൃതയും ആര്‍ജെ അന്മോലും വിവാഹിതരാവുന്നത്. അന്‍മോല്‍ ദീപിക പദുക്കോണിന്റെ ബന്ധു കൂടി ആയതിനാല്‍ ദീപികയും രണ്‍വീറുമെല്ലാം വിവാഹത്തിനെത്തിയിരുന്നു.

 amrutha-rao

വിവാഹം കഴിഞ്ഞ് നാല് വര്‍ഷമാവുമ്പോഴെക്കും ആദ്യ കണ്മണിയെ വരവേല്‍ക്കുന്നതിന്റെ സന്തോഷത്തിലാണ് താരങ്ങള്‍. നിറവയറ് കാണിച്ചുള്ള ചിത്രങ്ങള്‍ അടുത്തിടെയാണ് പുറത്ത് വിട്ടത്. അതിനൊപ്പം ഗര്‍ഭിണിയായ സമയത്ത് ഭര്‍ത്താവ് നല്‍കുന്ന പരിഗണനയെ കുറിച്ചും സ്‌നേഹത്തെ കുറിച്ചുമൊക്കെ മുംബൈ മിററിന് നല്‍കിയ അഭിമുഖത്തിലൂടെ അമൃത ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്.

ഗര്‍ഭകാലത്തെ ആഗ്രഹങ്ങളും കൊതിയുമൊക്കെ താന്‍ ആസ്വദക്കുകയാണിപ്പോള്‍. കുഞ്ഞ് പോലും അത് തിരിച്ചറിഞ്ഞത് കൊണ്ട് ഒന്നും ആവശ്യപ്പെടുന്നില്ല. എനിക്കങ്ങനെ പ്രത്യേക കൊതിയൊന്നുമില്ല. എന്ത് കിട്ടിയാലും ഞാന്‍ തിന്നും. ഞാന്‍ കഴിക്കുന്നതില്‍ കുഞ്ഞും സന്തുഷ്ടനാണെന്ന് തോന്നുന്നു. അദ്ദേഹം വീട്ടില്‍ നിന്ന് തന്നെ ജോലി ചെയ്യുന്നതിനാല്‍ ഞങ്ങള്‍ ഒരുമിച്ചുള്ള ഒരുപാട് നല്ല നിമിഷങ്ങള്‍ കിട്ടുന്നുണ്ട്. എല്ലാ കാര്യങ്ങളിലും എന്നെ ഓര്‍മ്മിപ്പിക്കുന്നത് അന്‍മോള്‍ ആണ്. എല്ലാ ദിവസും എനിക്കും കുഞ്ഞിനും വേണ്ടി ഭഗവത്ഗീതയില്‍ നിന്നും അദ്ദേഹം ഓരോ അധ്യായം വായിക്കാറുണ്ടെന്നും അമൃത പറയുന്നു.

Read more about: actress നടി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X