നിറവയറില്‍ കൈവെച്ച് ദര്‍ശന, പുതിയ ജീവിതത്തിന്റെ സന്തോഷങ്ങള്‍ വാക്കുകള്‍ക്കതീതമാണ്, ചിത്രം വൈറല്‍

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അഭിനേത്രിയാണ് ദര്‍ശന ദാസ്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം അമ്മയാവുന്നതിന്റെ ത്രില്ലിലാണ്. കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് താനെന്ന് വ്യക്തമാക്കിയായിരുന്നു അടുത്തിടെ താരമെത്തിയത്. കുഞ്ഞിക്കൈ കാണിച്ചുള്ള പോസ്റ്റ് വന്നപ്പോള്‍ മുതല്‍ ആരാധകര്‍ ദര്‍ശനയോട് ഇതേക്കുറിച്ച് ചോദിച്ചിരുന്നു. ഇതിന് ശേഷമായാണ് താരവും ആ സന്തോഷം പങ്കുവെച്ചത്.

ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ദര്‍ശന പുതിയ വിശേഷം പങ്കുവെച്ചത്. സുമംഗലി ഭവയെന്ന പരമ്പരയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു താരത്തിന്റെ വിവാഹം. ഈ പരമ്പരയുടെ അസിസ്റ്റന്റെ ഡയറക്ടറായിരുന്നു അനൂപ്. വിവാഹം കഴിഞ്ഞതിന് ശേഷമായാണ് താരം സുമംഗലി ഭവയോട് ബൈ പറഞ്ഞത്. സോനു സതീഷാണ് ദര്‍ശനയ്ക്ക് പകരമായി പരമ്പരയിലേക്ക് എത്തിയത്. പോസിറ്റീവ് കഥാപാത്രമായിരുന്നു ദേവി. അമ്മയാവുന്നതിന് മുന്‍പുള്ള അനുഭവങ്ങള്‍ ശരിക്കും ആസ്വദിക്കുകയാണ് താനെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് ദര്‍ശന.

പറഞ്ഞറിയിക്കാനാവുന്നതല്ല

പറഞ്ഞറിയിക്കാനാവുന്നതല്ല

പുതിയ ജീവിതത്തിന്റെ സന്തോഷം വാക്കുകള്‍ക്കതീതമാണ്, പറഞ്ഞറിയിക്കാനവുന്നതല്ല അതെന്നായിരുന്നു ദര്‍ശന കുറിച്ചത്. കുഞ്ഞുവയറില്‍ കൈവെച്ചുള്ള താരത്തിന്റെ ചിത്രവും കുറിപ്പും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായെത്തിയിട്ടുള്ളത്. മെറ്റേണിറ്റി വെയറിലെ ഫോട്ടോ ഷൂട്ടിനുള്ള ക്രഡിറ്റും താരം നല്‍കിയിരുന്നു.

മൗനരാഗത്തില്‍

മൗനരാഗത്തില്‍

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന മൗനരാഗമെന്ന സീരിയലില്‍ അഭിനയിച്ച് വരികയായിരുന്നു ദര്‍ശന. സരയുവെന്ന വില്ലത്തിയായി മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. കിരണിനെ വിവാഹം ചെയ്യാനായി എന്തും ചെയ്യാന്‍ മടിയില്ലെന്ന് പറഞ്ഞ സരയു കല്യാണിയെ കൊല്ലാനും ശ്രമിച്ചിരുന്നു. സുഹൃത്തുക്കളുമായി ട്രിപ് പോയിരിക്കുകയാണ് കല്യാണി. ആന്റിയുടെ മകള്‍ നാട്ടിലെത്തിയെന്നറിഞ്ഞതിനാലാണ് തിരിച്ച് വരാത്തതെന്നായിരുന്നു കിരണ്‍ പറഞ്ഞത്.

ഞങ്ങളുടെ സുന്ദരി

ഞങ്ങളുടെ സുന്ദരി

ഞങ്ങളുടെ സുന്ദരിയെന്നുള്ള കമന്റുമായാണ് അനുശ്രീ ഭദ്രന്‍ എത്തിയത്. മൗനരാഗം പരമ്പരയില്‍ കാദംബരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അനുശ്രീയാണ്. ദര്‍ശനയുടെ കരിയര്‍ ബെസ്റ്റ് പരമ്പരകളിലൊന്നായ കറുത്ത മുത്തിലെ താരവും പോസ്റ്റിന് കീഴില്‍ ആശംസ അറിയിച്ച് എത്തിയിട്ടുണ്ട്. കാര്‍ത്തുവായെത്തിയ റിനി റാജായിരുന്നു സ്‌നേഹം അറിയിച്ചെത്തിയത്. കന്യയെന്ന കഥാപാത്രത്തെയായിരുന്നു ദര്‍ശന അവതരിപ്പിച്ചത്. തുടക്കത്തില്‍ നെഗറ്റീവായിരുന്നുവെങ്കിലും പിന്നീട് പോസിറ്റീവായി മാറുകയായിരുന്നു കഥാപാത്രം.

Recommended Video

Pooja Jayaram Interview | FilmiBeat Malayalam
വില്ലത്തരത്തിലൂടെ

വില്ലത്തരത്തിലൂടെ

പൊതുവെ അധികമാരും നെഗറ്റീവ് കഥാപാത്രങ്ങളെ ഏറ്റെടുക്കാന്‍ തയ്യാറാവില്ല. വില്ലത്തരത്തിനോടാണ് തനിക്ക് കൂടുതല്‍ താല്‍പര്യമെന്നായിരുന്നു ദര്‍ശന പറഞ്ഞത്. സുമംഗലി ഭവയിലെ കഥാപാത്രം നേരെ തിരിച്ചായിരുന്നു. ഈ സീരിയലിന്റെ ലൊക്കേഷനില്‍ വെച്ചായിരുന്നു അനൂപും ദര്‍ശനയും പ്രണയത്തിലായത്. തുടക്കത്തില്‍ സംസാരിച്ചിരുന്നില്ലെങ്കിലും ഇരുവരും നല്ല സുഹൃത്തുക്കളായി മാറുകയായിരുന്നു പിന്നീട്. ആ സൗഹൃദമാണ് പ്രണയമായി മാറിയത്.

More from Filmibeat

Read more about: television serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X