എംജി ശ്രീകുമാര്‍ പ്രേമിച്ച പെണ്‍കുട്ടിയാണോ ഇത്? ആദ്യമായി അഭിനയിച്ചതിനെ കുറിച്ച് ദേവിക നമ്പ്യാര്‍ പറഞ്ഞതിങ്ങനെ

രാക്കുയില്‍ സീരിയലിലെ തുളസിയായി പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയണ് ദേവിക നമ്പ്യാര്‍. രാക്കുയില്‍ അവസാനിച്ചതിന് ശേഷം ദേവിക സീരിയല്‍ രംഗത്ത് നിന്നും മാറി നില്‍ക്കുകയായിരുന്നു. ഇപ്പോള്‍ അവാതരകയായും യോഗ ചെയ്തും യൂട്യൂബ് ചാനലില്‍ വീഡിയോസ് ഇട്ടുമൊക്കെ സജീവമായി നില്‍ക്കുകയാണ് നടി.

ഈ വര്‍ഷം ജനുവരിയിലായിരുന്നു ദേവികയും ഗായകന്‍ വിജയ് മാധവും തമ്മിലുള്ള വിവാഹം നടക്കുന്നത്. വിവാഹശേഷം യൂട്യൂബിലൂടെ ഇരുവരും തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഗായകന്‍ എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുക്കവേ താന്‍ ആദ്യമായി അഭിനയിച്ചതിനെ കുറിച്ചൊക്കെ പറയുകയാണ് നടി.

എംജി ശ്രീകുമാറിനൊപ്പം ഒരു പാട്ടില്‍ അഭിനയിച്ചപ്പോഴാണെന്നാണ് ദേവിക പറയുന്നത്

കരിയര്‍ തുടങ്ങിയതിനെ കുറിച്ചാണ് എംജി ശ്രീകുമാര്‍ ദേവികയോട് ചോദിച്ചത്. ആറാം ക്ലാസിലും ഏഴിലും പഠിക്കുമ്പോള്‍ ചെറുതായി ഷോര്‍ട്ട് ഫിലിമിലൊക്കെ ഞാന്‍ അഭിനയിച്ചിരുന്നുവെന്ന് ദേവിക പറയുകയും ചെയ്തു. ആദ്യം മ്യൂസിക് ആല്‍ബവും ഷോര്‍ട്ട് ഫിലിമുകളിലുമൊക്കെ അഭിനയിച്ചാണ് കരിയര്‍ തുടങ്ങുന്നത്.

പിന്നെ കേരളത്തില്‍ ഞാന്‍ ശ്രദ്ധിക്കപ്പെടുന്നത് എംജി ശ്രീകുമാറിനൊപ്പം ഒരു പാട്ടില്‍ അഭിനയിച്ചപ്പോഴാണെന്നാണ് ദേവിക പറയുന്നത്. എല്ലാത്തിനും പിന്നില്‍ ഞാനാണോ ഉള്ളതെന്ന് തമാശരൂപേണ എംജി ശ്രീകുമാര്‍ ചോദിക്കുന്നു.

പിറന്നാളിന് പൂവുമായി വരുന്ന ആളുടെ വേഷമാണ് എംജി ശ്രീകുമാര്‍ അഭിനയിച്ചിരിക്കുന്നത്

'പൂവിതളല്ലേ, ഫാസിലാ..' എന്ന് തുടങ്ങുന്ന പാട്ടില്‍ സാറിന്റെ കൂടെ താന്‍ അഭിനയിച്ചിട്ടുണ്ടെന്നും ദേവിക പറഞ്ഞിരുന്നു. അതില്‍ എംജി ശ്രീകുമാര്‍ അഭിനയിച്ചതിന്റെ ഓര്‍മ്മകളും താരം പങ്കുവെച്ചു. ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വച്ചാണ് അതിന്റെ ഷൂട്ടിങ് നടന്നത്. ദേവിക അവതരിപ്പിച്ച കഥാപാത്രത്തിന്റെ പിറന്നാളിന് പൂവുമായി വരുന്ന ആളുടെ വേഷമാണ് എംജി ശ്രീകുമാര്‍ അഭിനയിച്ചിരിക്കുന്നത്.

ഞാന്‍ പ്രേമിച്ചിരുന്ന പെണ്‍കുട്ടിയാണോ ഇതെന്ന് അറിഞ്ഞ് എംജി ഞെട്ടുന്നുണ്ട്

അതില്‍ ഞാന്‍ പ്രേമിച്ചിരുന്ന പെണ്‍കുട്ടിയാണോ ഇതെന്ന് അറിഞ്ഞ് എംജി ഞെട്ടുന്നുണ്ട്. പാട്ടില്‍ ഞാന്‍ പാട്ട് പാടി ആ പെണ്‍കുട്ടിയെ പ്രണയിക്കുന്നതാണ് കാണിക്കുന്നത്. എന്നാല്‍ ആ പെണ്‍കുട്ടി വേറെ ആരെയോ കാത്തിരിക്കുകയാണ്. അവസാനം ഒരു പയ്യന്‍ പൂവും കൊണ്ട് വന്ന് കൊടുക്കുന്നു.

ഇതോടെ ഞാന്‍ അയ്യടാ.. എന്നായി നില്‍ക്കുമ്പോള്‍ എന്റെ പുറകില്‍ ആരോ വന്നു തട്ടുന്നു. അതെന്റെ ഭാര്യ ലേഖ ശ്രീകുമാറായിരുന്നു. അങ്ങനൊരു സീനിലൂടെയാണ് താന്‍ വന്നതെന്ന് ദേവിക പറയുന്നു.

ഗര്‍ഭിണിയായ ദേവികയും വിജയ് മാധവും അവരുടെ ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്

അതേ സമയം ഗര്‍ഭിണിയായ ദേവികയും വിജയ് മാധവും അവരുടെ ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. ദിവസങ്ങള്‍ക്ക് മുന്‍പാണ് കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തുന്ന കാര്യം താരദമ്പതിമാര്‍ പുറംലോകത്തെ അറിയിച്ചത്. ഇത്തവണത്തെ ഓണത്തിന് വലിയ സന്തോഷങ്ങളാണ് തങ്ങളെ തേടി എത്തിയതെന്നാണ് ദേവികയും വിജയും ആരാധകരോടായി പറയുന്നത്. താരദമ്പതിമാര്‍ക്ക് എല്ലാവിധ ആശംസകളും അറിയിച്ച് സുഹൃത്തുക്കളും എത്തുന്നുണ്ട്.

More from Filmibeat

Read more about: devika ദേവിക
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X