കുഞ്ഞിന് വേണ്ടിയാണ് ഞാനങ്ങനെ ചെയ്തത്! ഇത്രയും സെലിബ്രേറ്റ് ചെയ്‌തെന്ന് ബേബി വരുമ്പോള്‍ കാണണം; ദിയ കൃഷ്ണ

പേളി മാണിയ്ക്ക് ശേഷം സോഷ്യല്‍ മീഡിയ ആഘോഷമാക്കി മാറ്റുന്ന ഗര്‍ഭകാലമാണ് താരപുത്രിയും ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണയുടേത്. നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകള്‍ എന്ന നിലയിലാണ് ദിയ ശ്രദ്ധിക്കപ്പെടുന്നത് പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ കിടിലന്‍ ഡാന്‍സ് കളിച്ച് വൈറലായി. ഈ കാലയളവിലാണ് ദിയ ശ്രദ്ധിക്കപ്പെടുന്നത്.

ഇപ്പോള്‍ സുഹൃത്തായ അശ്വിന്‍ ഗണേശിനെ വിവാഹം കഴിച്ച് ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് താരപുത്രി. ഗര്‍ഭിണിയായതിന് ശേഷം ആദ്യമായി നടത്തിയ ചടങ്ങിനെ കുറിച്ച് ദിയ സംസാരിച്ചിരുന്നു. ഇപ്പോഴിതാ അതേ ചടങ്ങില്‍ നിന്നുള്ള വീഡിയോയുമായി വീണ്ടും എത്തിയിരിക്കുകയാണ് ദിയയും അശ്വിനും.

diya-krishna

ഗര്‍ഭിണിയായ ശേഷം അഞ്ചാം മാസത്തില്‍ നടത്തുന്ന പൂജ ചടങ്ങുകളുടെ വിശേഷങ്ങളുമായിട്ടാണ് വീണ്ടും ദിയ എത്തിയത്. ആദ്യത്തെ ദിവസം വീഡിയോ ഹൈലൈറ്റ് എടുക്കാനൊന്നും സമയം കിട്ടിയിരുന്നില്ല. മഴയും ഇടിയുമൊക്കെ കാരണം വീഡിയോ എടുക്കാന്‍ പോയിട്ട് മറ്റൊന്നിനും സാധിച്ചില്ല. എന്നാല്‍ രണ്ടാമത്തെ ദിവസം അതിനൊക്കെ സാധിച്ചുവെന്ന് ദിയ പറയുന്നു.

ആദ്യമായി ദിയ മടിസാര്‍ സാരി ഉടുത്ത് വന്ന ദിവസമാണ്. അത് നല്ലതായിരുന്നു. ആദ്യമായിട്ടാണ് ഞാനത് കാണുന്നത്. വിവാഹത്തിന് അങ്ങനെ ചെയ്താലോ എന്നൊരു ആലോചന ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു. പക്ഷേ ഭാഗ്യത്തിന് നമുക്ക് അങ്ങനെ ചെയ്യാന്‍ ഇതുപോലൊരു ഫങ്ഷന്‍ വന്നു. അന്ന് ചെയ്യാത്തതൊക്കെ ഇന്ന് നടത്തി. നമുക്ക് തന്നെ കാണാന്‍ പറ്റാത്തൊരു ലുക്ക് കാണാന്‍ പറ്റിയെന്ന് അശ്വിന്‍ പറയുന്നു.

അതേ സമയം ദിയയെ കുറിച്ച് സഹോദരി അഹാനയും അമ്മ സിന്ധു കൃഷ്ണയുമൊക്കെ വീഡിയോയില്‍ സംസാരിച്ചിരുന്നു. 'ആദ്യമായിട്ടാണ് ഓസി എന്ന് വിളിക്കുന്ന ദിയ അങ്ങനെ ഒരുങ്ങി വരുന്നത്. എന്നാല്‍ പണ്ടേ ഇതൊക്കെ ഇടുന്ന ഒരാളെ പോലെയാണ് അവളെ കണ്ടപ്പോള്‍ തോന്നിയത്. നല്ലോണം അവള്‍ക്ക് ചേരുന്നുണ്ട്. ആ കോസ്റ്റിയൂമില്‍ അവളെ കാണാന്‍ നല്ല ഭംഗിയായിരുന്നു. ഈ എനര്‍ജി അവളുടെ ഗര്‍ഭകാലം മുഴുവനും ഉണ്ടാവട്ടെ, ഒപ്പം നല്ലൊരു ആരോഗ്യമുള്ള കുഞ്ഞ് വരട്ടെ' എന്നുമാണ് അഹാനയുടെ കമന്റ്.

Take a Poll

അകത്താണെങ്കിലും ബേബി എല്ലാം കേട്ട് തുടങ്ങുന്ന സമയമാണിത്. പൂജയില്‍ പറയുന്ന നല്ല കാര്യങ്ങളൊക്കെ കുഞ്ഞിന് കേള്‍ക്കാന്‍ കൂടിയാണ് ചടങ്ങ് നടക്കുന്നത്. ആദ്യ ദിവസം ചടങ്ങ് ഭര്‍ത്താവാണ് ചെയ്യുന്നതെങ്കില്‍ രണ്ടാമത്തെ ദിവസം തനിക്കൊന്നും ചെയ്യാനില്ലായിരുന്നു. സ്റ്റേജില്‍ പോലും തന്നെ കയറ്റിയില്ലെന്ന് അശ്വിന്‍ സൂചിപ്പിച്ചു.

കല്യാണത്തിന്റെ അന്ന് പോലും ഞാന്‍ രാവിലെ അഞ്ചുമണിക്ക് എഴുന്നേറ്റിട്ടില്ല. പക്ഷേ ഇപ്പോള്‍ ബേബിയ്ക്ക് വേണ്ടി എല്ലാത്തിനും സമയം കണ്ടെത്തിയിരിക്കുകയാണ്. കുഞ്ഞ് വന്ന് കഴിയുമ്പോള്‍ നമ്മള്‍ ഇത്രയൊക്കെ സെലിബ്രേഷനിലായിരുന്നു എന്നൊക്കെ അറിയണമെന്നാണ് വീഡിയോയിലൂടെ ദിയ വ്യക്തമാക്കുന്നത്.

diya-krishna-

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു ദിയയും അശ്വിനും തമ്മില്‍ വിവാഹിതരാവുന്നത്. അഞ്ച് വര്‍ഷത്തോളം നീണ്ട സൗഹൃദം ഇരുവരും തമ്മില്‍ ഉണ്ടായിരുന്നു. ഇടയ്ക്ക് ഇഷ്ടത്തിലായ താരങ്ങള്‍ വിവാഹിതരായാലോ എന്ന് തീരുമാനിക്കുകയായിരുന്നു. ശേഷം വീട്ടുകാരോട് ഇക്കാര്യം അവതരിപ്പിച്ചു. ദിയയുടെ ഇഷ്ടത്തിന് അനുസരിച്ചാണ് ചടങ്ങുകള്‍ നടത്തിയത്.

സാധാരണയുള്ളത് പോലെ വലിയ താരസമ്പന്നമായ വിവാഹമാക്കാതെ വളരെ ലളിതമായിട്ടും എന്നാല്‍ ആഘോഷത്തോടെയുമാണ് ദിയയും അശ്വിനും വിവാഹിതരാവുന്നത്. നിലവില്‍ സ്വന്തമായി ബിസിനസ് നടത്തുകയാണ് ദിയ. ആഭരണങ്ങളുടെ ബിസിനസിനൊപ്പം സാരികളുടെ കളക്ഷന്‍ കൂടി അവതരിപ്പിച്ച് പുതിയൊരു മേഖലയിലേക്ക് കൂടി ദിയ ചുവടുറപ്പിച്ചു.

അഞ്ച് മാസം ഗര്‍ഭിണിയായ ദിയയ്ക്ക് ജൂലൈയിലായിരിക്കും കുഞ്ഞ് ജനിക്കുക. കുടുംബത്തിലെ ആദ്യ പേരക്കുട്ടിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് താരകുടുംബം.

FAQs
കൃഷ്ണ കുമാറിൻ്റെ എത്രാമത്തെ മകളാണ് ദിയ കൃഷ്ണ?

മലയാള സിനിമയിലെ പ്രമുഖനായ നടനാണ് കൃഷ്ണ കുമാർ. അതിലുപരി നാല് പെൺമക്കളുടെ പിതാവ് കൂടിയാണ് അദ്ദേഹം. മൂത്തമകൾ അഹാന സിനിമ നടിയാണ്. രണ്ടാമത്തെ മകളാണ് ദിയ കൃഷ്ണ. ഇവരെ കൂടാതെ രണ്ട് മക്കൾ കൂടി നടനുണ്ട്. സംരംഭകയായും വ്ലോഗറായിട്ടുമൊക്കെ തിളങ്ങി നിൽക്കുകയാണ് ദിയ കൃഷ്ണ.

Filmibeat Entertainment

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X