അമ്മയാവുന്നതിന്റെ സന്തോഷം, വിവാഹം കഴിഞ്ഞെന്ന് കരുതി സര്‍പ്രൈസിന് മാറ്റമില്ല! കണ്ണമ്മയുടെ സമ്മാനവുമായി അശ്വിന്‍
ഗര്‍ഭകാലം ആഘോഷമാക്കുകയാണ് താരപുത്രിയും ഇന്‍ഫ്‌ലുവന്‍സറുമായ ദിയ കൃഷ്ണ. കഴിഞ്ഞ സെപ്റ്റംബറില്‍ ആണ് ദിയയും സുഹൃത്ത് അശ്വിന്‍ ഗണേശും തമ്മില്‍ വിവാഹിതരാവുന്നത്. സോഷ്യല്‍ മീഡിയ ഈ താര വിവാഹം വലിയ വാര്‍ത്തയാക്കുകയും ചെയ്തു. ഭര്‍ത്താവും കുട്ടികളും അടങ്ങുന്ന കുടുംബ ജീവിതം ഏറെ ഇഷ്ടപ്പെടുന്ന ദിയ തന്റെ ആഗ്രഹങ്ങളെ പറ്റി മുന്‍പും തുറന്നു സംസാരിച്ചിരുന്നു.
അതുകൊണ്ടു തന്നെ വിവാഹിതയായതിന് പിന്നാലെ ദിയ ഗര്‍ഭിണിയായോ എന്ന ചോദ്യങ്ങളും ഉയര്‍ന്നു. ഒടുവില്‍ ഊഹാപോഹങ്ങള്‍ സത്യമാണെന്നും താനിപ്പോള്‍ മൂന്നുമാസം ഗര്‍ഭിണിയാണെന്നും കഴിഞ്ഞ മാസമാണ് ദിയ വെളിപ്പെടുത്തുന്നത്. ഗര്‍ഭകാലത്തിന്റെതായ ചില അസ്വസ്ഥതകള്‍ ഉണ്ടെങ്കിലും സന്തോഷത്തോടെ മുന്നോട്ട് പോവുകയാണ്.
ഇതിനിടെ ജീവിതത്തിലെ ചെറിയ സന്തോഷങ്ങള്‍ പോലും വലിയ ആഘോഷമാക്കി മാറ്റുകയാണ് താരപുത്രി. ജീവിതത്തില്‍ വളരെ റൊമാന്റിക് ആയ ദിയ ഭര്‍ത്താവിന് കിടിലന്‍ സര്‍പ്രൈസുകള്‍ ഒരുക്കാറുണ്ട്. അത്തരത്തില്‍ വാലന്റൈന്‍സ് ഡേയുമായി അനുബന്ധിച്ച് ഭര്‍ത്താവിന് ഒരുക്കിയ സര്‍പ്രൈസിന്റെ വിശേഷങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ദിയയും അശ്വിനും വിവാഹം കഴിഞ്ഞതിന് ശേഷമുള്ള ആദ്യ വാലന്റൈന്‍സ് ഡേ ആണ് വരുന്നത്. ഇത്തവണ ആഘോഷിക്കാന്‍ തന്നെയാണ് താരങ്ങളുടെ തീരുമാനം. ഫെബ്രുവരി 7ന് റോസ് ഡേ ആഘോഷിക്കുമ്പോള്‍ അശ്വിന് വളരെ സര്‍പ്രൈസ് ആയി റോസാപ്പൂക്കളാണ് ദിയ നല്‍കിയത്. ഈ സന്തോഷം പങ്കുവെച്ചു അശ്വിന്‍ തന്നെ രംഗത്ത് വരികയും ചെയ്തു.
ക്യൂട്ട് സര്‍പ്രൈസിന് നന്ദി കണ്ണമ്മ എന്നാണ് റോസാപ്പൂക്കളുടെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് അശ്വിന്‍ കുറിച്ചത്. ഇതിന് താഴെ താരങ്ങള്‍ക്ക് ആശംസ നേര്‍ന്ന് കൊണ്ടാണ് ആരാധകരും എത്തുന്നത്. എന്നും ഇതേ സന്തോഷത്തോടെ ജീവിക്കണമെന്നും ദിയയുടെ ബേബി ബംപ് കാണുമ്പോള്‍ സന്തോഷമാണെന്നും തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്.

ഏറെക്കാലം സുഹൃത്തുക്കളായിരുന്നവരാണ് ദിയയും അശ്വിനും. പിന്നീട് പ്രണയത്തിലായ ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്നെ വിശേഷങ്ങള്‍ ഓരോന്നായി താരങ്ങള്‍ പങ്കുവെച്ചു കൊണ്ടേയിരുന്നു. സെപ്റ്റംബര്‍ അഞ്ചിന് ഇരുവരും തീരുമാനിച്ച പ്രകാരം അവരുടെ ഇഷ്ടത്തിന് അനുസരിച്ചാണ് വിവാഹം നടത്തിയത്.
അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം പങ്കെടുപ്പിച്ചുകൊണ്ട് വളരെ ലളിതമായ ചടങ്ങിലാണ് ഇരുവരും വിവാഹിതരാവുന്നത്. പിന്നീട് വിദേശത്ത് അടക്കം ഹണിമൂണ്‍ യാത്രകള്‍ക്ക് പോവുകയും ചെയ്തു. ഈ സമയത്ത് എല്ലാം പുതിയ ഗര്‍ഭിണിയായി എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം ഉണ്ടായി. എന്നാല്‍ മൂന്നാം മാസത്തെ സ്‌കാനിങ്ങോടുകൂടിയാണ് ഈ വിശേഷം ദമ്പതിമാര്‍ പുറംലോകത്തെ അറിയിച്ചത്.
ക്ഷീണവും ബുദ്ധിമുട്ടുകളും ഒക്കെ ഉണ്ടെങ്കിലും സ്വന്തം വീട്ടില്‍ നിന്ന് ബിസിനസുമായി മുന്നോട്ടു പോവുകയാണ് ദിയ. എല്ലാത്തിനും പിന്തുണ നല്‍കി ഭര്‍ത്താവ് അശ്വിനും കൂടെ തന്നെയുണ്ട്. ഇരുവര്‍ക്കും വലിയ ഫാന്‍ ഫോളോവേഴ്‌സ് ആണ് ഉള്ളത്.


Click it and Unblock the Notifications











