For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്വന്തം കുഞ്ഞ് വന്നാലും ഈ സ്‌നേഹം മാറരുത്; ആദ്യമായി അമ്മയൂടെ ഫീല്‍ മനസിലായതിനെ കുറിച്ച് മഷൂറയും

  |

  ബിഗ് ബോസ് താരവും യൂട്യൂബറുമായ ബഷീര്‍ ബഷിയും അദ്ദേഹത്തിന്റെ കുടുംബവും മലയാളികള്‍ക്ക് സുപരിചിതരാണ്. രണ്ട് ഭാര്യമാരുടെയും രണ്ട് മക്കളുടെയും കൂടെ സന്തോഷത്തോടെ കഴിയുകയാണ് താരമിപ്പോള്‍. വൈകാതെ തങ്ങളുടെ കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി വരുമെന്നുള്ള കാര്യം അടുത്തിടെയാണ് വെളിപ്പെടുത്തിയത്. ബഷീറിന്റെ രണ്ടാമത്തെ ഭാര്യ മഷൂറ ഗര്‍ഭിണിയാണ്.

  വലിയ പെരുന്നാളിനോട് അനുബന്ധിച്ച് ഗര്‍ഭിണിയായ വിവരം താരങ്ങള്‍ പുറത്ത് വിട്ടു. തൊട്ടടുത്ത ദിവസം മറ്റൊരു സന്തോഷം കൂടിയുണ്ടായിരുന്നു. ബഷീറിന്റെ മകന്‍ സൈഗുവിന്റെ ജന്മദിനമാണ്. ഈ സന്തോഷം പങ്കുവെച്ച് കുടുംബം ഒന്നടങ്കം എത്തിയിരുന്നു. അതേ സമയം തനിക്ക് ആദ്യമായി അമ്മയുടെ ഫീല്‍ നല്‍കിയ സൈഗുവിന് ആശംസയുമായി മഷൂറയും എത്തി. മകന് സര്‍പ്രൈസ് ഒരുക്കുന്ന വീഡിയോയാണ് താരം പങ്കുവെച്ചത്.

  എന്റെ മകന് പിറന്നാള്‍ ആശംസകള്‍. അവന്‍ എന്നെ മച്ചൂമ്മീ.. എന്ന് വിളിക്കാന്‍ തുടങ്ങിയത് മുതലാണ് ഒരു അമ്മയുടെ വികാരം എന്താണെന്ന് ഞാന്‍ അറിഞ്ഞ് തുടങ്ങിയത്. എന്ന് പറഞ്ഞാണ് മഷൂറ സൈഗത്തിന് ആശംസ അറിയിച്ചത്. ഇതിന് പിന്നാലെ പിറന്നാള്‍ സര്‍പ്രൈസ് എന്താണെന്ന് യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ട വീഡിയോയില്‍ കാണിച്ചു. അഞ്ച് വയസായെങ്കിലും സൈഗുവിനെ വാവ എന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞാണ് മഷൂറയും സുഹാനയും സംസാരിച്ച് തുടങ്ങുന്നത്.

  സെക്‌സ് സീന്‍ ചെയ്യാന്‍ നടിയുടെ കംഫര്‍ട്ട് മാത്രം നോക്കിയാല്‍ മതിയോ? ജോണ്‍ എബ്രാഹിന്റെ ചോദ്യത്തെ കുറിച്ച് പൂജ

  കിളവനായ എന്നെ ബേബി എന്ന് വിളിക്കുമ്പോള്‍ മകനെ വാവ എന്ന് വിളിക്കുന്നതില്‍ കുഴപ്പമില്ലെന്ന് ബഷീറും പറഞ്ഞു. മാത്രമല്ല സൈഗുവിന് ഇഷ്ടമുള്ള ബിരിയാണി ഉണ്ടാക്കിയും കേക്ക് മുറിച്ചും സര്‍പ്രൈസ് സമ്മാനങ്ങള്‍ നല്‍കിയുമൊക്കെ പിറന്നാള്‍ ആഘോഷമാക്കി. ഞങ്ങളുടെ കുടുംബത്തിന് നല്‍കിയ പിന്തുണയ്ക്കുള്ള നന്ദി മഷൂറയും ബഷീറും അറിയിക്കുകയും ചെയ്തിരുന്നു. അതേ സമയം താരകുടുംബത്തിന്റെ ആഘോഷത്തില്‍ പങ്കുചേര്‍ന്ന് ആശംസകള്‍ അറിയിച്ചാണ് ആരാധകരും എത്തിയത്.

  അമേരിക്കയില്‍ വച്ച് കണ്ട റഷ്യക്കാരിയെ ഭാര്യയാക്കി; ഒരു യാത്രയ്ക്കിടെ കുടുംബം വലുതായെന്ന് നടന്‍ ബാബു ആന്റണി

  സൈഗുവിനെ പോലെ നല്ലൊരു കുഞ്ഞിനെ മഷൂറയ്ക്കും ലഭിക്കട്ടേ എന്നാണ് ഒരു ആരാധകന്‍ പറഞ്ഞത്. മഷൂറ ആഗ്രഹിക്കുന്നത് പോലെ തന്നെ ഇരട്ടക്കുട്ടികളാവട്ടെ എന്നാശംസിച്ചവരുമുണ്ട്. നിങ്ങളെല്ലാവരുടെയും നല്ല മനസ് കാരണം ആഗ്രഹിക്കുന്നത് പോലെയുള്ള കാര്യങ്ങള്‍ നടക്കുമെന്ന് പറയുന്നതിനൊപ്പം ചില ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും മഷൂറയ്ക്ക് ലഭിച്ചു.

  ബോറായി പോവുകയാണോ? ചെണ്ടയുമായി ഗോപിയും പാട്ട് പാടി അമൃതയും, വീഡിയോയ്ക്ക് വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

  'സ്വന്തമായി ഒരു കുഞ്ഞുണ്ടായാല്‍ സൈഗുവിനോടും സുനുവിനോടും വേര്‍തിരിവ് കാണിക്കരുത്. മഷൂമ്മി ഒരിക്കലും അവരെ മാറ്റി നിര്‍ത്തില്ലെന്ന് അവര്‍ക്കും അറിയാം. അവരെ സ്വന്തം മക്കളായിട്ട് തന്നെയാണ് കാണുന്നത് എപ്പോഴും അങ്ങനെ വേണമെന്നായിരുന്നു' ഒരാള്‍ കമന്റിലൂടെ പറയുന്നത്. ഒത്തിരി പേര്‍ നെഗറ്റീവുകള്‍ പറയുന്നുണ്ടെങ്കിലും അതെല്ലാം തരണം ചെയ്ത് മുന്നോട്ട് പോവുന്നതാണ് നിങ്ങളുടെ വിജയം.

  Recommended Video

  ഒടുവില്‍ അമ്മയാകാന്‍ മഷൂറയും, സന്തോഷം കൊണ്ട് തുള്ളിച്ചാടി സുഹാന

  ഭാര്യമാര്‍ രണ്ടുപേരെയും ഒരുപോലെ കാണുന്ന ബഷീര്‍ തന്നെയാണ് കുടുംബത്തിന്റെ വിജയത്തിന് കാരണം. സുഹാനയും മഷൂറയും ബഷീറിന്റെ ഭാഗ്യമായി മാറി. ഇനി ഒരു കുഞ്ഞ് കൂടി വരുമ്പോള്‍ കുടുംബം കൂടുതല്‍ വിപുലമാവട്ടെ എന്നാണ് ആരാധകരുടെ ആശംസ.

  ഇതിനൊപ്പം ഗര്‍ഭിണിയായ മഷൂറയ്ക്ക് ചില ഉപദേശങ്ങളുമുണ്ട്. അടുക്കള ജോലിയൊക്കെ കുറച്ച് ശരീരം ശ്രദ്ധിക്കണം. തുള്ളിച്ചാടി നടക്കാതെ പതുക്കെ നടക്കണം, കൂടുതല്‍ കുനിയരുത്, ഒരുപാട് വെള്ളം കുടിക്കണം. ആദ്യത്തെ മൂന്ന് മാസം നന്നായി ശ്രദ്ധിക്കണമെന്നൊക്കെയുള്ള നിര്‍ദ്ദേശങ്ങളാണ് വരുന്നത്.

  English summary
  Pregnant Mashura's Birthday Wishes To Basheer's Son Zaigham Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X