മേഘ്‌നയുടെ പ്രസവ തീയ്യതി കണ്ടുപിടിച്ച് ആരാധകര്‍; കുഞ്ഞതിഥിയെ കാത്ത് തെന്നിന്ത്യൻ ആരാധകരും
വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെ ആദ്യകണ്മണിയെ വരവേല്‍ക്കാന്‍ കാത്തിരിക്കുകയായിരുന്നു നടി മേഘ്‌ന രാജും ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയും. മേഘ്‌ന ഗര്‍ഭിണിയായി നാലാം മാസത്തിലാണ് അപ്രതീക്ഷിതമായി ചിരഞ്ജീവിയുടെ വിയോഗം. തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തി കൊണ്ടാണ് ചിരഞ്ജീവിയുടെ വേര്‍പാട്.
പ്രിയതമന്റെ വേര്‍പാട് നല്‍കിയ വേദനയില്‍ നെഞ്ച് നീറി കരയുന്ന മേഘ്‌നയുടെ ദൃശ്യങ്ങള്‍ കണ്ടവരെല്ലാം കണ്ണുനീര്‍ തുടക്കേണ്ടി വന്നിരുന്നു. ഈ ദിവസങ്ങളില്‍ മേഘ്‌നയുടെ ബേബി ഷവര്‍ പാര്‍ട്ടിയും പരമ്പരാഗതമായ സീമന്ത ചടങ്ങുകളും നടത്തിയിരുന്നു. അതീവ സന്തോഷത്തോടെ കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് നടി. ഈ സന്തോഷം ചിരഞ്ജീവി തന്നെ സമ്മാനിച്ചതാണെന്ന് നടി പറഞ്ഞിരുന്നു.

അങ്ങനെ ഇന്ത്യന്‍ സിനിമാലോകം താരകുടുംബത്തില്‍ ജനിക്കാന്‍ പോകുന്ന കുഞ്ഞിനെ കാണാനുള്ള കാത്തിരിപ്പിലാണ. ഇതോടെ മേഘ്‌നയുടെ പ്രസവവുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളും വന്നു. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പൂർണ ഗർഭിണിയായ മേഘ്നയുടെ പ്രസവം ഒക്ടോബര്‍ പതിനെഴിന് ആണെന്നാണ്. അന്നേ ദിവസം തന്നെയാണ് ചിരഞ്ജീവിയുടെ ജന്മദിനമെന്നതും കൗതുകമാവുകയാണ്.
ഒക്ടബോര്‍ പതിനേഴിന് തന്നെ മേഘ്‌ന കുഞ്ഞിന് ജന്മം നല്‍കുകയാണെങ്കില്‍ ചിരഞ്ജീവിയുടെ പുനര്‍ജന്മമായിരിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. ചിരുവുമായിട്ടുള്ള സ്‌നേഹം ഒരിക്കലും അവസാനിക്കില്ലന്നും കുഞ്ഞിലൂടെ ആ സ്‌നേഹം തരാന്‍ ചിരു വീണ്ടുമെത്തുമെന്നും ഒരു അഭിമുഖത്തില്‍ മേഘ്‌ന തന്നെ പറഞ്ഞിരുന്നു. ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞതിന് ശേഷം ചിരഞ്ജീവി പറഞ്ഞിരുന്ന ആശയങ്ങള്‍ക്ക് അനുസരിച്ചാണ് ബേബി ഷവര്‍ പാര്‍ട്ടി നടത്തിയത്.

പരമ്പരാഗതമായ ആചാരങ്ങളടക്കം പാലിച്ച് കൊണ്ട് മൂന്ന് തരത്തിലായിരുന്നു ചടങ്ങുകള്‍. ചിരഞ്ജീവി ആദ്യം മുതലേ പറഞ്ഞിരുന്ന വേദിയില്‍ വെച്ചും വീട്ടില്‍ വെച്ചുമൊക്കെയായി ബേബി ഷവര്‍ നടത്തി. പട്ട് സാരി ഉടുത്ത് പൊട്ട് തൊട്ടുമൊക്കെ ചിരുവിന്റെ ആഗ്രഹപ്രകാരം അതീവ സുന്ദരിയായും സന്തോഷവതിയായും പ്രത്യക്ഷപ്പെട്ട മേഘ്‌നയ്ക്ക് നിറഞ്ഞ കൈയടിയാണ് പുറത്ത് നിന്നും ലഭിച്ചത്.
ജനിക്കാന്‍ പോകുന്ന കുഞ്ഞിലൂടെ വേദനകളെല്ലാം മറന്ന് സന്തോഷമായി ജീവിക്കാന്‍ മേഘ്‌നയ്ക്ക് സാധിക്കട്ടേ എന്ന് ആശംസിക്കുകയാണ് എല്ലാവരും. ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ 2018 ഏപ്രില്‍ മാസത്തിലായിരുന്നു മേഘ്‌ന രാജും ചിരഞ്ജീവി സര്‍ജയും തമ്മിലുള്ള വിവാഹം നടക്കുന്നത്. ഈ ലോക്ഡൗണ്‍ നാളുകളിലാണ് ഇരുവരും ഏറ്റവും കൂടുതല്‍ കാലം ഒന്നിച്ച് താമസിച്ചതെന്നും അതായിരുന്നു ജീവിതത്തിലെ ഏറ്റവും നല്ല ദിവസങ്ങളെന്നും നടി പറഞ്ഞിരുന്നു.


Click it and Unblock the Notifications