For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിറവയറില്‍ അതീവ സുന്ദരിയായി ചിരുവിന്റെ മേഘ്‌ന; സുഹൃത്തുക്കളും ബന്ധുക്കളുമാണ് തന്റെ ശക്തിയെന്ന് നടി

  |

  നടി മേഘ്‌ന രാജിന്റെ ബേബി ഷവര്‍ ചിത്രങ്ങളും വീഡിയോസുമായിരുന്നു ഈ ദിവസങ്ങളില്‍ ഇന്റര്‍നെറ്റിനെ നിശ്ചലമാക്കിയത്. രണ്ട് ദിവസങ്ങൡലായി മൂന്ന് ഇടങ്ങളിലായിട്ടാണ് ചടങ്ങുകള്‍ നടത്തിയത്. കന്നഡ നടനും മേഘ്‌നയുടെ ഭര്‍ത്താവുമായ ചിരഞ്ജീവി സര്‍ജയുടെ വേര്‍പാടിന്റെ തീരാവേദനയിലാണ് ആദ്യ കണ്മണിയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍ താരകുടുംബം നടത്തിയത്.

  ജൂണ്‍ ഏഴിന് ഹൃദയാഘാതം മൂലം ചിരഞ്ജീവി അന്തരിക്കുമ്പോള്‍ നാല് മാസം ഗര്‍ഭിണിയായിരുന്നു മേഘ്‌ന. അഞ്ചാം മാസത്തില്‍ ഇക്കാര്യം പുറംലോകത്തോട് പറയണമെന്ന് ഇരുവരും തീരുമാനിച്ചിരിക്കവേയാണ് വിധി ചിരുവിനെ തട്ടിയെടുത്തത്. പ്രിയതമന്റെ വിയോഗം നല്‍കിയ വേദനയില്‍ നിന്നും മേഘ്‌ന എന്ന് കരകയറുമെന്ന് കരുതിയിരുന്നവര്‍ക്ക് മുന്നിലേക്ക് ചിരിച്ച മുഖവുമായി നടി എത്തി.

   megnaaa-pics

  വീട്ടില്‍ നിന്നുമാണ് പരമ്പരാഗതമായ സീമന്ത ചടങ്ങുകള്‍ നടത്തിയത്. ശേഷം ഇവരുടെ വിവാഹ റിസപ്ഷന്‍ നടത്തിയ ഹേട്ടലില്‍ സമാനമായ രീതിയില്‍ ബേബി ഷവര്‍ പാര്‍ട്ടി നടത്തി. ചിരഞ്ജീവി നേരത്തെ പ്ലാന്‍ ചെയ്തിരുന്ന സ്ഥലത്തും ചടങ്ങുകള്‍ നടത്തിയിരുന്നതായി ഏറ്റവും പുതിയ അഭിമുഖത്തില്‍ മേഘ്‌ന വെളിപ്പെടുത്തിയിരിക്കുകയാണ്. അത് മാത്രമല്ല ഈ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് നടിയിപ്പോള്‍.

  മേഘ്‌നയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ വരുന്ന ഓരോ പോസ്റ്റുകളും അതിവേഗമാണ് വൈറലായി മാറാറുള്ളത്. 'ചിലരെ സുഹൃത്തുക്കള്‍ എന്ന് വിളിക്കുന്നു. ഞങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ ഉണ്ടായിരിക്കുന്നതില്‍ ഭാഗ്യമുണ്ട്' എന്നായിരുന്നു പുതിയ പോസ്റ്റിന് മേഘ്‌ന നല്‍കിയ ക്യാപ്ഷന്‍. കൂട്ടുകാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും നടി പോസ്റ്റ് ചെയ്തിരുന്നു.

   megnaaa-pics

  നിറവയറില്‍ പിടിച്ച് നില്‍ക്കുന്ന മേഘ്‌നയുടെ ചിത്രത്തിന് തൊട്ട് പിറകിലായി ചിരഞ്ജീവിയുടെ കട്ടൗട്ടും വ്യക്തമായി കാണാം. അവസാന നിമിഷം വരെ ജീവിതത്തെ കുറിച്ചും ഭാവിയെ കുറിച്ചുമൊക്കെയുള്ള നിര്‍ദ്ദേശങ്ങള്‍ മേഘ്‌നയ്ക്ക് കൊടുത്തതിന് ശേഷമാണ് ചിരഞ്ജീവി പോയത്. ഭര്‍ത്താവ് പറഞ്ഞിരുന്ന ഓരോ വാക്കുകളിലും പ്രതീക്ഷ നല്‍കിയാണ് മേഘ്‌ന സന്തോഷവതിയായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

  സീമന്ത ചടങ്ങില്‍ മേഘ്‌നയ്ക്കും കുഞ്ഞിനുമൊപ്പം ചിരുവും | FilmiBeat Malayalam

  ഈ ലോക്ഡൗണ്‍ കാലത്ത് മൂന്നാല് മാസം ഒരു നിമിഷം പോലും മാറി നില്‍ക്കാതെ ചിരഞ്ജീവിയ്‌ക്കൊപ്പം കഴിഞ്ഞത് വലിയ കാര്യമായിരുന്നുവെന്ന് മേഘ്‌ന പറഞ്ഞിരുന്നു. ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങള്‍ അതായിരുന്നു. ഇപ്പോള്‍ സുഹൃത്തുക്കളും കുടുംബാംഗങ്ങളും നല്‍കുന്ന പിന്തുണയിലാണ് താന്‍ കഴിയുന്നതെന്നും അഭിമുഖത്തില്‍ നടി വ്യക്തമാക്കിയിരുന്നു. മേഘ്നയ്ക്കും ജനിക്കാൻ പോകുന്ന കുഞ്ഞിനും എല്ലാവിധ ആശംസകളും അറിയിച്ചിരിക്കുകയാണ് ആരാധകർ.

  English summary
  Pregnant Meghna Raj Opens Up Friends And Family As Her Biggest Strength
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X