ഇദ്ദേഹത്തെ തന്നെ ഭര്‍ത്താവായി തന്നതിന് നന്ദി; 365 ദിവസത്തെ ദാമ്പത്യത്തിന് നന്ദി പറഞ്ഞ് മൃദുലയും യുവകൃഷ്ണയും

മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാരാണ് മൃദുല വിജയിയും യുവകൃഷ്ണയും. രണ്ടാളും സീരിയലില്‍ നിറഞ്ഞ് നില്‍ക്കുന്ന താരങ്ങളായിരുന്നു. ഇതിനിടയിലാണ് വിവാഹം. പക്കാ അറേഞ്ച് മ്യാരേജ് ആണെങ്കിലും സന്തുഷ്ട കുടുംബമായി മുന്നേറുകയാണ്. ഇതിനിടെ കുഞ്ഞതിഥിയെ കൂടി സ്വീകരിക്കാനുള്ള കാത്തിരിപ്പിലാണ് താരങ്ങള്‍.

ഇന്നിതാ യുവയും മൃദുലയും ജീവിതത്തില്‍ ഒന്നായിട്ട് ഒരു വര്‍ഷം പൂര്‍ത്തായിരിക്കുകയാണ്. പരസ്പരം വിവാഹ വാര്‍ഷിക ആശംസകള്‍ അറിയിച്ച് കൊണ്ടാണ് താരങ്ങളിപ്പോള്‍ എത്തിയിരിക്കുന്നത്. ഇവര്‍ക്ക് പിന്നാലെ മൃദ്വാ എന്ന പേരിലുള്ള താരങ്ങളുടെ ഫാന്‍സ് ക്ലബ്ബുകാരും സന്തോഷമറിയിച്ച് എത്തി.

നല്ലൊരു ജീവിത പങ്കാളിയെ എനിക്ക് തന്നതിന് നന്ദി പറഞ്ഞ് മൃദുല

'നല്ലൊരു ജീവിത പങ്കാളിയെ എനിക്ക് തന്നതിന് നന്ദി. പരിശുദ്ധമായ പ്രണയത്തിന്റെയും ആനന്ദത്തിന്റെയും 365 ദിവസങ്ങള്‍. എന്റെ എട്ടായിയ്ക്ക് ഒന്നാം വിവാഹ വാര്‍ഷിക ആശംസകള്‍'.. എന്നും മൃദുല കുറിച്ചു. യുവയുടെ കൂടെയിരിക്കുന്ന പുതിയ ഫോട്ടോയുമായിട്ടാണ് നടി എത്തിയത്. ഇതേ ചിത്രം പങ്കുവെച്ച് ഭാര്യയ്ക്ക് ആശംസ അറിയിച്ച് യുവയും എത്തി. 'എന്റെ ബെറ്റര്‍ ഹാഫിന് വിവാഹ വാര്‍ഷിക ആശംസകള്‍' എന്നാണ് യുവ എഴുതിയത്.

നടി രേഖ രതീഷിന്റെ ആലോചനയിലൂടെയാണ് യുവയും മൃദുലയും പരിചയപ്പെടുന്നത്

നടി രേഖ രതീഷിന്റെ ആലോചനയിലൂടെയാണ് യുവയും മൃദുലയും പരിചയപ്പെടുന്നത്. രണ്ടാള്‍ക്കും വിവാഹാലോചന നടക്കുന്നതിനാല്‍ വീട്ടുകാരെ ഇക്കാര്യം അറിയിച്ചു. ശേഷം വീട്ടുകാര്‍ക്കും ഇഷ്ടപ്പെട്ടതോടെ വിവാഹം കഴിക്കാമെന്ന തീരുമാനത്തിലേക്ക് എത്തി. 2020 ഡിസംബറിലാണ് താരങ്ങളുടെ വിവാഹനിശ്ചയം നടത്തുന്നത്. ആറ് മാസത്തിന് ശേഷം വിവാഹം തീരമാനിച്ചു. അങ്ങനെ 2021 ജൂലൈ എട്ടിനാണ് യുവയും മൃദുലയും വിവാഹിതരാവുന്നത്.

ജൂലൈ എട്ട് വന്നപ്പോള്‍ താരങ്ങള്‍ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്

വീണ്ടുമൊരു ജൂലൈ എട്ട് വന്നപ്പോള്‍ താരങ്ങള്‍ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. വിവാഹം കഴിഞ്ഞതിന് പിന്നാലെ സന്തോഷങ്ങളുടെ നാളുകളായിരുന്നു ഇരുവര്‍ക്കും. മാസങ്ങള്‍ക്കുള്ളില്‍ മൃദുല ഗര്‍ഭിണിയായി. ഇപ്പോള്‍ ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് താരങ്ങള്‍. ഗര്‍ഭകാലത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ യൂട്യൂബ് ചാനലിലൂടെ മൃദുല പങ്കുവെക്കാറുണ്ടായിരുന്നു. ഇതിനിടെ മൃദുല സ്വന്തമായി ഉണ്ടാക്കിയ വീട്ടിലേക്ക് താമസം മാറ്റുകയും ചെയ്തു.

Recommended Video

തന്നെക്കുറിച്ച് വരുന്നത് മുഴുവൻ ഗോസിപ്പുകളെന്ന് മൃദുല
മൃദുല സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങ് അടുത്തിടെയാണ് നടത്തി

മൃദുല സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങ് അടുത്തിടെയാണ് നടത്തിയത്. അങ്ങനെ യുവയുമായി ജീവിച്ച് തുടങ്ങിയതിന് പിന്നാലെ ഉണ്ടായ സന്തോഷങ്ങളുടെ നടുവിലാണ് മൃദുലയിപ്പോള്‍. കുഞ്ഞ് ജനിച്ചതിന് ശേഷം നടി അഭിനയത്തിലേക്ക് തിരിച്ച് വരുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്. തുമ്പപ്പൂ എന്ന സീരിയലിലാണ് നടി അവസാനം അഭിനയിച്ചിരുന്നത്. ഈ സീരിയലിലെ വീണ എന്ന കഥാപാത്രം വലിയ ജനപിന്തുണ നേടിയെടുത്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X