For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഈ കാര്യമോര്‍ത്താല്‍ നീ തന്നെ പ്രസവിച്ചോളൂം; പ്രസവത്തിനൊരുങ്ങുന്ന മൃദുലയ്ക്ക് ഭര്‍ത്താവ് നല്‍കിയ ഉപദേശമിങ്ങനെ

  |

  മിനിസ്‌ക്രീന്‍ ആരാധകരില്‍ നിന്നും ഏറ്റവും കൂടുതല്‍ പിന്തുണ ലഭിച്ചിട്ടുള്ള താരദമ്പതിമാരാണ് മൃദുല വിജയിയും യുവകൃഷ്ണയും. ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ മൃദ്വാ എന്ന പേരില്‍ ഫാന്‍സ് പേജുകളും ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് താരങ്ങള്‍.

  ദിവസങ്ങള്‍ക്കുള്ളില്‍ താരദമ്പതിമാര്‍ മാതാപിതാക്കളാവും. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയാക്കിയതായി താരങ്ങള്‍ തന്നെ പറഞ്ഞിരുന്നു. ഏറ്റവും പുതിയതായി ആശുപത്രിയിലേക്ക് കൊണ്ട് പോവാനുള്ള ബാഗ് പാക്ക് ചെയ്യുകയാണ് ചെയ്തത്. അതിന് മുന്‍പ് ഭര്‍ത്താവിന് നല്ലൊരു ടാസ്‌കും മൃദുല നല്‍കിയിരുന്നു. യൂട്യൂബിലൂടെ പങ്കുവെച്ച പുതിയ വീഡിയോയില്‍ ഇതാണ് കാണിച്ചിരിക്കുന്നത്.

  മൃദ്വാ വ്‌ലോഗ്‌സ് എന്ന പേരിലാണ് യുവയും മൃദുലയും ചാനല്‍ തുടങ്ങിയത്. തങ്ങളുടെ കുടുംബ വിശേഷങ്ങളാണ് ഇരുവരും ചാനലിലൂടെ പങ്കുവെച്ചിരുന്നത്. ഗര്‍ഭിണിയായതോട് കൂടി നടി സ്വന്തം വീട്ടിലായിരുന്നു താമസം. അടുത്തിടെ യുവയുടെ ജന്മദിനവും വലിയ ആഘോഷമാക്കി നടത്തുകയും ചെയ്തു.

  പിറന്നാള്‍ ദിനത്തില്‍ തന്നെയാണ് ആശുപത്രിയില്‍ കൊണ്ട് പോവാനുള്ള ബാഗ് പാക്ക് ചെയ്യുന്ന വീഡിയോ നടി എടുത്തത്. കുഞ്ഞിനും തനിക്കും ആവശ്യമായി വരുന്ന സാധനങ്ങളൊക്കെ മൃദുല കാണിച്ചിരുന്നു.

  Also Read: സ്ത്രീകള്‍ക്ക് പ്രണയവും കാമവും ബാധകമല്ലേ? തുണി മാറി കിടക്കുന്നത് ഫോക്കസ് ചെയ്യുന്നവരോട് പറയാനില്ലെന്ന് സ്വാസിക

  ഇതൊക്കെ എന്തൊക്കെ സാധനങ്ങളാണെന്ന് പറയാനൊരു ടാസ്‌കും യുവയ്ക്ക് നല്‍കി. ഏകദേശം കാര്യങ്ങളും യുവ കറക്ടായി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രസവത്തിന് പോകുമ്പോള്‍ ടെന്‍ഷന്‍ ഉള്ളതിനെ പറ്റി താരങ്ങള്‍ സംസാരിച്ചത്. 'പിക്‌നിക് പോവുന്നത് പോലെയാണെന്ന് പറയാമെങ്കിലും ചെറിയൊരു ടെന്‍ഷന്‍ ഇല്ലാതില്ലെന്ന് യുവ പറഞ്ഞു.

  ആ സമയത്ത് ഞാനിവിടെ ഉണ്ടാവുമോ ഇല്ലയോ എന്നതാണ് എന്റെ ഒന്നാമത്തെ ടെന്‍ഷന്‍. കൃത്യസമയത്ത് എനിക്ക് എത്താന്‍ പറ്റിയില്ലെങ്കിലോ എന്ന് ചിന്തിക്കുന്നുണ്ട്, അവിടെയെത്തി കഴിഞ്ഞാല്‍ നിന്റെ അവസ്ഥ കാണണമല്ലോ എന്നതാണ് എന്റെ മൂന്നാമത്തെ ടെന്‍ഷന്‍, ഇതൊക്കെ കണ്ടിട്ട് എനിക്കെന്തെങ്കിലും സംഭവിക്കുമോ എന്നതാണ് നാലാമത്തെ ടെന്‍ഷനെന്നും' യുവ പറയുന്നു.

  Also Read: കമ്മിറ്റിക്കാർ എന്നെ അടിച്ച് ഭിത്തിയില്‍ കയറ്റി; ഹൈദരാബാദില്‍ പരിപാടി അവതരിപ്പിച്ച അനുഭവം പറഞ്ഞ് അജീഷ് കോട്ടയം

  പ്രസവത്തിന്റെ ഡേറ്റ് അടുക്കുമ്പോള്‍ സ്വഭാവികമായിട്ടും നമുക്ക് ഒരു ടെന്‍ഷന്‍ വരും. കുറേ കാര്യങ്ങള്‍ ഗൂഗിള്‍ ചെയ്ത് നോക്കി. ആ സമയത്ത് എനിക്ക് കൗണ്‍സലിംഗ് തരണമെന്ന് ഞാന്‍ പറഞ്ഞിരുന്നു. കഴിഞ്ഞ സീസണിലെ മത്സരാര്‍ഥികള്‍ മാത്രമുള്ള മിനി ബിഗ് ബോസ് വരുന്നു? ഒടിടി യില്‍ വമ്പന്‍ ഷോ നടന്നേക്കും..

  ആ സിറ്റുവേഷന്‍ എങ്ങനെയായിരിക്കും, എനിക്കത് കൈകാര്യം ചെയ്യാന്‍ പറ്റുമോ എന്നൊന്നും അറിയില്ലല്ലോ എന്നും മൃദുല പറയുന്നു. അന്നേരം ഏറ്റവും കൂടുതല്‍ പിന്തുണ തന്നത് ഭര്‍ത്താവാണ്. അതിന് വേണ്ടി പുള്ളിക്കാരന്‍ ഒരൊറ്റ ഡയലോഗ് മാത്രമേ പറഞ്ഞുള്ളുവെന്നും മൃദുല കൂട്ടിച്ചേര്‍ത്തു.

  Also Read: കഴിഞ്ഞ സീസണിലെ മത്സരാര്‍ഥികള്‍ മാത്രമുള്ള മിനി ബിഗ് ബോസ് വരുന്നു? ഒടിടി യില്‍ വമ്പന്‍ ഷോ നടന്നേക്കും..!

  എനിക്ക് വെള്ളം ഭയങ്കര പേടിയാണ്, 'നീ പ്രസവിച്ചില്ലെങ്കില്‍ നിന്നെ വെള്ളത്തില്‍ മുക്കിക്കൊല്ലും. അതോര്‍ത്താല്‍ ആ ഒരു ടെന്‍ഷനില്‍ നിന്നും നീ തന്നെ പ്രസവിച്ചോളും എന്നാണ് ആളെനിക്ക് പറഞ്ഞ് തന്ന ഉപദേശം. എനിക്ക് ടെന്‍ഷന്‍ മാറാനുള്ള കാര്യമാണ് ചോദിച്ചതെങ്കിലും അതിനെക്കാള്‍ ടെന്‍ഷനാണ് ഇപ്പോള്‍ ലഭിച്ചതെന്നും' മൃദുല പറയുന്നു.

  Recommended Video

  തന്നെക്കുറിച്ച് വരുന്നത് മുഴുവൻ ഗോസിപ്പുകളെന്ന് മൃദുല

  ഒരു പ്രശ്‌നം നമ്മള്‍ നേരിടാന്‍ പോവുമ്പോള്‍ അതിനെക്കാളും വലിയൊരു പ്രശ്നത്തിലേക്ക് നമ്മള്‍ പോവുമെന്ന് ചിന്തിച്ചാല്‍ മതി. അപ്പോള്‍ ഈസിയായി നമുക്ക് ആ പ്രശ്‌നത്തെ നേരിടാന്‍ പറ്റും. എന്തായാലും മൃദുലയ്ക്ക് വലിയ ബുദ്ധിമുട്ടുകളൊന്നുമില്ലാതെ കുഞ്ഞുവാവ വരാനായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും പറഞ്ഞ് മൃദുലയും യുവയും വീഡിയോ നിര്‍ത്തുന്നു.

  English summary
  Pregnant Mridula Vijay And Yuva Krishna's Hospital Bag Packing Video Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X