ഏറെ നാളത്തെ ആ സ്വപ്നം പൂവണിഞ്ഞു; ആ സന്തോഷ വാർത്ത പങ്കുവെച്ച് നടി മൃദുല വിജയ്
മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട്ട താരമാണ് മൃദുല വിജയ്. 2016 ഇത് പുറത്തിറങ്ങിയ 'കറുപ്പയ്യ' എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തിലേക്ക് പ്രവേശിക്കുന്നത്. തുടർന്ന് ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത കല്യാണ സൗഗന്ധികം എന്ന സീരിയലിൽ താരം അഭിനയിച്ചു.
ഏഷ്യാനെറ്റിൽ തന്നെ സംപ്രേക്ഷണം ചെയ്ത മറ്റൊരു സീരിയലായ 'ഭാര്യ'യിലൂടെയാണ് താര ജനശ്രദ്ധ നേടിയത്. തുടർന്ന് സീ കേരളയിലെ 'പൂക്കാലം വരവായി' എന്ന സീരിയലിൽ പ്രധാന കഥാപാത്രമായി താരം എത്തി.
തുടർന്ന് 2021 ജൂലൈയിൽ മൃദുല സീരിയൽ താരം യുവ കൃഷ്ണയെ വിവാഹം കഴിച്ചു. 'മഞ്ഞിൽ വിരിഞ്ഞ പൂവ്'എന്ന സീരിയലിലൂടെ ശ്രെധ നേടിയ താരമാണ് യുവ കൃഷ്ണ. ഈ വർഷം ആദ്യമാണ് മൃദുല ഗർഭിണിയാണെന്ന വാർത്ത പുറത്ത് വന്നത്. തുടർന്ന് താരം ഡോക്ടറുടെ നിർദേശപ്രകാരം അഭിനയിച്ചുകൊണ്ടിരുന്ന സീരിയലിൽ നിന്നും വിട്ട് നിൽക്കുകയാണ്.

അഭിനയത്രി എന്നതിലുപരി ഒരു നല്ല യൂട്യൂബർ കൂടിയാണ് മൃദുല. നിരവധി ആരാധകരാണ് മൃദുലയുടെ വിശേഷങ്ങൾ അറിയാൻ താരത്തിന്റെ യൂട്യൂബ് ചാനൽ സന്ദർശിക്കുന്നത്.
താരത്തിന് ഏറ്റവും കൂടുതൽ സന്തോഷം നൽകിയ കാര്യമാണ് കഴിഞ്ഞ ദിവസം മൃദുലയുടെ ജീവിതത്തിൽ സംഭവിച്ചത്.
താരത്തിന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു വീടിനുള്ളത്. ആ സ്വപ്നമാണ് കഴിഞ്ഞ ദിവസം സഫലമായത്.
തന്റെ പുതിയ വീട്ടിൽ നിന്നും മൃദുല ഭർത്താവ് യുവ കൃഷ്ണയുടെ ചെയ്ത വ്ലോഗാണ് ഇപ്പോൾ യൂട്യൂബിൽ പ്രേക്ഷകശ്രദ്ധ നേടുന്നത്. തന്റെ പുതിയ വീടിന്റെ പാലുകാച്ചലും മറ്റ് ചടങ്ങുകളും പ്രേക്ഷകരുമായി പങ്കുവച്ച താരം തന്റെ ഏറ്റവും വലിയ ആഗ്രഹമാണ് സഫലമായിരിക്കുന്നതെന്ന് വ്യക്തമാക്കി.

മൃദുല വർഷങ്ങളായി ആഗ്രഹിച്ചിരുന്ന ഒരു സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നതെന്ന് ഭർത്താവ് യുവ കൃഷ്ണ പറഞ്ഞു. തന്റെ വിവാഹത്തിന് മുന്നേ തുടങ്ങിയ വീടുപണിയായിരുന്നുവെന്നും എന്നാൽ വിവാഹ ശേഷമാണ് അത് പൂർത്തീകരിക്കാൻ സാദിച്ചതെന്നും മൃദുല വ്യക്തമാക്കി.
തിരുവനന്തപുരത്ത് വിഴവൂരിലാണ് തങ്ങളുടെ പുതിയ വീടെന്ന് പറഞ്ഞ താരം വീട്ടിനു ചുറ്റും പച്ചപ്പും മല നിരകളുമൊക്കെയാണെന്ന് വ്യക്തമാക്കി.
വീട് മൃദുലയുടെ പ്ലാനായിരുന്നുവെന്നും തനിക്ക് വളരെ ഇഷ്ടമായെന്നും യുവ കൃഷ്ണ വ്ലോഗിൽ പറഞ്ഞു. എന്നാൽ കുറെ കാര്യങ്ങളിൽ യുവയുടെ നിർദേശങ്ങളും താൻ ചോദിക്കാറുണ്ടായിരുന്നെന്നും മൃദുല പറഞ്ഞു.

വീടിന്റെ ഇന്റീരിയർ കാര്യങ്ങൾ താനാണ് നോക്കിയതെന്ന് യുവ വ്യക്തമാക്കി. തുടന്ന് തനിക്ക് മൂന്ന് മണിക്കൂർ ഷൂട്ട് ഉണ്ടെന്നും അത് കഴിഞ്ഞ് വരാമെന്നും യുവ പറഞ്ഞപ്പോൾ താരം എപ്പോഴും തിരക്കാണെന്നും ഭാര്യയുമായി പത്ത് മിനിറ്റ് പോലും ചിലവാക്കാൻ കഴിയുന്നില്ലെന്നും മൃദുല പരാതി പറഞ്ഞു.
എന്നാൽ ജോലിക്ക് പോയാലല്ലേ ഭക്ഷണം കഴിക്കാൻ കഴിയു എന്ന് തമാശ രൂപേണ യുവ മൃദുലക്ക് മറുപടി നൽകി. വീഡിയോക്ക് താഴെ നിരവധി ആരാധകരാണ് അനുഗ്രഹങ്ങളും ആശംസകളുമായി എത്തിയത്.


Click it and Unblock the Notifications