For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഗര്‍ഭിണിയായിരുന്നപ്പോള്‍ അനിയത്തി ആവശ്യപ്പെട്ടതും ഇത് തന്നെ; ആഗ്രഹം സാധിച്ച സന്തോഷത്തില്‍ നടി മൃദുല വിജയ്

  |

  ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് നടി മൃദുല വിജയ്. മലയാളത്തിലെ ഹിറ്റ് ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധേയായ മൃദുല നടന്‍ യുവകൃഷ്ണയെ വിവാഹം കഴിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇരുവരും ഒരുമിച്ചുള്ള ജീവിതത്തെ കുറിച്ചുള്ള കഥകള്‍ ഓരോന്നായി പുറത്ത് വരാറുണ്ട്. ഇനി മാസങ്ങള്‍ക്കുള്ളില്‍ മൃദുല ഒരു കുഞ്ഞിന് ജന്മം കൊടുക്കും എന്നുള്ളതാണ് ഏറ്റവും പുതിയ വിശേഷങ്ങളിലൊന്ന്.

  ഇപ്പോള്‍ ഗര്‍ഭകാലം ആഘോഷമാക്കി മാറ്റുകയാണ് നടി. ഇതിനിടെ മൃദുല സ്വന്തമായി ഉണ്ടാക്കിയ പുതിയ വീട്ടിലേക്ക് ഗൃഹപ്രവേശനം നടത്തിയിരുന്നു. ഈ വിശേഷങ്ങളൊക്കെ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുമുണ്ട്. ഏറ്റവുമൊടുവില്‍ അമ്മയുണ്ടാക്കി തന്ന പൊതിച്ചോറിന്റെ വിശേഷങ്ങളാണ് മൃദുല പങ്കുവെച്ചിരിക്കന്നത്. ഗര്‍ഭിണിയായ സമയത്ത് തനിക്ക് മുന്‍പ് ഇഷ്ടമില്ലാത്ത ഭക്ഷണങ്ങളൊക്കെ കഴിക്കാനാണ് ആഗ്രഹം തോന്നുന്നത്.

   yamika-mridula

  അങ്ങനെ ചിന്തിച്ചപ്പോള്‍ ചട്ടിച്ചോറ് കഴിക്കാനാണ് ആഗ്രഹം വന്നത്. അത് പൊതിച്ചോറിലേക്ക് മാറ്റിയെന്നാണ് നടി പറയുന്നത്. ശേഷം ചോറും കറികളും വയ്ക്കുന്നതിന്റെയും മീന്‍ വാങ്ങുന്നതും ഓക്കെ വീഡിയോയിലൂടെ പകര്‍ത്തിയിരുന്നു. മൃദുലയുടെ അനിയത്തിയും നടിയുമായ പാര്‍വതിയും വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. താന്‍ ഗര്‍ഭിണിയായിരുന്നപ്പോഴും ഇതേ കാര്യം ആവശ്യപ്പെട്ടു. അന്ന് അമ്മ ചെയ്ത് തന്നില്ലെന്നും ചേച്ചിയ്ക്ക് വേണ്ടി ചെയ്ത് കൊടുത്തു എന്നുള്ള പരിഭവവും പാര്‍വതി പങ്കുവെച്ചു.

  Also Read: പ്ലസ് ടു വിന് പഠിക്കുമ്പോള്‍ സ്‌കൂളില്‍ നിന്നാണ് കല്യാണം കഴിക്കാന്‍ പോയത്; വിവാഹത്തെ കുറിച്ച് ലക്ഷ്മിപ്രിയ

  പാര്‍വതിയുടെ മകള്‍ യാമികയുടെ കൂടെയാണ് മൃദുല വീഡിയോ തുടങ്ങിയത്. കുഞ്ഞിനെ എടുത്തും കളിപ്പിച്ചും ഇപ്പോഴുള്ള നിമിഷങ്ങള്‍ ആഘോഷമാക്കുകയാണ് താരം. കഴിഞ്ഞ വര്‍ഷം ജൂലൈയിലായിരുന്നു മൃദുല-യുവ വിവാഹം നടക്കുന്നത്. പിന്നാലെ മൃദ്വാ എന്ന പേരില്‍ ഫാന്‍സ് പേജുകളും ഉണ്ടായി. അടുത്ത മാസം ഇരുവരും ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്. ഇതിനുള്ളില്‍ കുഞ്ഞുവാവ കൂടി എത്തുമോ എന്നറിയാനാണ് ആരാധകരും കാത്തിരിക്കുന്നത്.

   yamika-mridula

  Also Read: അമ്മ കാരണം കരീനയ്ക്ക് ആ ഭാഗ്യം നഷ്ടപ്പെട്ടു; ഹൃത്വികിന്റെ പടത്തില്‍ നിന്നും ഒഴിവാക്കിയതിനെ പറ്റി രാകേഷ് റോഷന്‍

  തന്റെ ഓരോ വിശേഷങ്ങളും നടി യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ഇതിനിടെ ചില കിടിലന്‍ ഫോട്ടോഷൂട്ട് നടത്തിയും മൃദുല വാര്‍ത്തകളില്‍ നിറഞ്ഞു. നിറവയറിലുള്ള നടിയുടെ ഫോട്ടോസ് വളരെ പെട്ടെന്നാണ് വൈറലായത്.

  Also Read: ജാസ്മിന്‍ റോബിനെ കെട്ടിപ്പിടിച്ചതിന്റെ യഥാർഥ കാരണമിത്; ബിഗ് ബോസിൽ നടന്ന കാര്യം പറഞ്ഞ് താരം

  മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന തുമ്പപ്പൂ എന്ന സീരിയലിലാണ് മൃദുല അവസാനം അഭിനയിച്ചത്. സീരിയല്‍ തുടങ്ങി മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഗര്‍ഭിണിയായതോടെ നടി പിന്മാറുകയായിരുന്നു. ഇനി കുഞ്ഞ് ജനിച്ചതിന് ശേഷമാവും തിരിച്ചെത്തുക.

  വീഡിയോ കാണാം

  English summary
  Pregnant Mridula Vijay Shared Her New Pregnancy Cravings, Video Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X