'നിങ്ങളെപ്പോലെ നിങ്ങൾ മാത്രം...'; അഞ്ചാം മാസത്തിൽ മൂന്നാറിൽ അവധി ആഘോഷിച്ച് പേളി മാണിയും കുടുംബവും!
രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. അടുത്തിടെയാണ് താരം താൻ വീണ്ടും ഗർഭിണിയാണെന്ന വിവരം ആരാധകരുമായി പങ്കുവെച്ചത്. ഇടയ്ക്ക് കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ പേളി പങ്കുവെച്ചപ്പോഴെല്ലാം രണ്ടാമതും താരം ഗർഭിണിയാണോയെന്ന സംശയം ആരാധകർക്ക് ഉണ്ടായിരുന്നു.
പലരും അതേ കുറിച്ച് കമന്റുകളിലൂടെ ചോദിക്കുകയും ചെയ്തിരുന്നു. എന്നാൽ താരം ഒന്നിനോടും പ്രതികരിച്ചിരുന്നില്ല. ആദ്യത്തെ മകൾ നിലയുടെ ജനനശേഷം പേളി യുട്യൂബ് ചാനലുമായി സജീവമാണ്. വളരെ വിരളമായി മാത്രമാണ് ടിവി ഷോകളിലും അവാർഡ് നൈറ്റുകളിലും പങ്കെടുക്കുന്നത്.
അടുത്തിടെയായി പ്രചോദനം നൽകുന്ന തരത്തിലുള്ള പോഡ് കാസ്റ്റ് വീഡിയോകളും പേളി യുട്യൂബ് വഴി പങ്കുവെക്കാറുണ്ട്. രണ്ടാമതും ഗർഭിണിയായി മൂന്ന് മാസം വരെ പലതരത്തിലുള്ള ബുദ്ധിമുട്ടുകളും അസ്വസ്ഥതകളും ശരീരത്തിന് ഉണ്ടായിരുന്നുവെന്നും അതിൽ കുറവ് വന്നത് നാലാം മാസത്തിലേക്ക് കടന്നശേഷമാണെന്നും പേളി പറഞ്ഞിരുന്നു.

ഇപ്പോഴിതാ അഞ്ചാം മാസത്തിൽ ഭർത്താവ് ശ്രീനിഷിനും മകൾ നിലയ്ക്കുമൊപ്പം മൂന്നാറിൽ അവധി ആഘോഷത്തിലാണ് പേളി. മൂന്നാറിലെ ലക്ഷ്വറി ബബിൾ റിസോർട്ടാണ് അവധി ആഘോഷിക്കാനായി പേളിയും കുടുംബവും തെരഞ്ഞെടുത്തത്. സെലിബ്രിറ്റികളുടെ സ്ഥിരം ടൂറിസ്റ്റ് സ്പോട്ടാണ് ബബിൾ റിസോർട്ട്.
'എല്ലാ ദിവസവും ഒരുമിച്ച് മികച്ച ഓർമ്മകൾ സൃഷ്ടിക്കുന്നു...', എന്ന തലക്കെട്ടോടെ ശ്രീനിഷാണ് അവധി ആഘോഷത്തിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കിട്ടത്. നിറവയറിൽ ഭർത്താവിനൊപ്പം പ്രണയാർദ്രമായി നിൽക്കുന്ന നിരവധി ചിത്രങ്ങളും പേളിക്കും ശ്രീനിഷിനുമൊപ്പം കുസൃതിക്കാട്ടി നിൽക്കുന്ന നിലയേയുമെല്ലാം ഫോട്ടോയിൽ കാണാം.
വിവാഹ ജീവിതം നാലാം വർഷത്തിലേക്ക് കടന്നിട്ടും തുടക്കത്തിൽ ഉണ്ടായിരുന്ന അതേ പ്രണയത്തോടെ ഇപ്പോഴും ജീവിക്കുന്ന പേളിയേയും ശ്രീനിഷിനേയും കാണുമ്പോൾ അസൂയ തോന്നുന്നുവെന്നാണ് ആരാധകർ കമന്റ് ചെയ്യാറുള്ളത്. ഇരുവരുടെയും പുതിയ കപ്പിൾ ഫോട്ടോകൾ പുറത്ത് വന്നതോടെ 'നിങ്ങളെപ്പോലെ നിങ്ങൾ മാത്രം...' എന്നാണ് ആരാധകർ കുറിക്കുന്നത്.
അതുപോലെ തന്നെ ഗർഭിണിയാണെന്ന് കരുതി എവിടെയും ഒതുങ്ങി കൂടി ഇരിക്കാൻ താൽപര്യമില്ലാത്ത വ്യക്തിയാണ് പേളി മാണി. അതുകൊണ്ട് തന്നെ പേളിയുടെ ആഗ്രഹങ്ങളുടെ സാക്ഷാത്കാരത്തിനായി ശ്രീനിഷ് എപ്പോഴും ശ്രമിക്കാറുണ്ട്.

അടുത്തിടെയയിരുന്നു ശ്രീനിഷിന്റെ കുടുംബം പാലക്കാട് പണിത പുതിയ വീടിന്റെ പാല് കാച്ചൽ. ശ്രീനിഷിന്റെ അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു പാലക്കാട് ഒരു വീട് പണിയുക എന്നതെന്നും അത് തിരുവോണത്തോട് അനുബന്ധിച്ച് സഫലമായി എന്നുമാണ് പാല് കാച്ചൽ ചടങ്ങിന്റെ വീഡിയോ പങ്കുവെച്ച് പേളി പറഞ്ഞത്.
അടുത്തിടെയാണ് പേളിയുടെ അനുജത്തി റേച്ചലിന് ഒരു മകൻ കൂടി പിറന്നത്. കയ് ബേബി എന്ന് വിളിക്കുന്ന കുഞ്ഞിന്റെ മുഴുവൻ പേര് കയ് റൂബൻ ബിജി എന്നാണ്. കൈക്കുഞ്ഞായ കയ് ബേബിക്ക് ഒപ്പമുള്ള പേളിയുടെ ചിത്രം വൈറലായിരുന്നു. പേളി നാല് മാസം ഗർഭിണിയായിരുന്ന സമയത്തായിരുന്നു റേച്ചലിന്റെ ബേബി ഷവർ ആഘോഷമായി നടന്നത്. പേളിയും റേച്ചലും ഒരേസമയം നിറവയറിൽ നിൽക്കുന്ന ചിത്രങ്ങൾ വൈറലായിരുന്നു.
റേച്ചലിന്റെ രണ്ടാമത്തെ കുഞ്ഞാണ് കയ്. ആദ്യത്തെ കുഞ്ഞ് റെയ്ൻ അടുത്തിടെയാണ് ഒന്നാം പിറന്നാൾ ആഘോഷിച്ചത്. പേളിക്കും ശ്രീനിഷിനും 2021ലാണ് നില ജനിച്ചത്. നില അച്ഛനേയും അമ്മയേക്കാളും കൂടുതൽ ഫാൻസുള്ള കുഞ്ഞാണ്. സ്വന്തമായി ഒരു ഇൻസ്റ്റഗ്രാം പേജും അതിന് പുറമെ വേറെയും നിരവധി ഫാൻസ് പേജുകളുമുണ്ട് നിലയ്ക്ക്. നിലയുടെ ഒരു പുഞ്ചിരി പോലും സോഷ്യൽ മീഡിയയെ സന്തോഷത്തിലാക്കാറുണ്ട്. നില പേളിഷ് എന്ന പേജിന് 277K ഫോളോവേഴ്സുണ്ട്.


Click it and Unblock the Notifications