കുഞ്ഞുവാവയ്ക്ക് മുന്‍പ് ഒരു സന്തോഷം വന്നു! വിവാഹം കഴിഞ്ഞത് മുതല്‍ ആഗ്രഹിച്ച നേട്ടമെന്ന് പേളിയും ശ്രീനിഷും

പേളി മാണിയുടെ കുടുംബത്തിലെ സന്തോഷ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. പേളിയും ഭര്‍ത്താവും രണ്ടാമതൊരു കുഞ്ഞിനെ കൂടി വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. ജനുവരിയില്‍ കുഞ്ഞ് എത്തുമെന്ന് പേളി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ അതിനും മുന്‍പേ മറ്റൊരു സന്തോഷം ഞങ്ങള്‍ക്കുണ്ടായെന്നാണ് താരദമ്പതിമാരിപ്പോള്‍ പങ്കുവെക്കുന്നത്.

പേളി മാണിയുടെ യൂട്യൂബ് ചാനലിലൂടെ പുതിയൊരു വീഡിയോയുമായിട്ടാണ് താരങ്ങള്‍ എത്തിയിരിക്കുന്നത്. ഏതൊരാളുടെയും ജീവിതത്തിലുണ്ടാവുന്ന ഒരു ആഗ്രഹം തങ്ങള്‍ക്കും ഉണ്ടായിരുന്നു. അതൊക്കെ സാധിച്ചെടുത്തെന്ന് പറഞ്ഞാണ് പേളി പുത്തന്‍ വീഡിയോ പങ്കുവെച്ചത്. മാത്രമല്ല തങ്ങളെ പോലെ ആഗ്രഹിക്കുന്നവര്‍ക്ക് അവസരമുണ്ടെന്നും താരങ്ങള്‍ പറയുന്നു.

pearle-maaney

സ്റ്റുഡിയോ തുടങ്ങണം, ഇന്റര്‍നാഷണല്‍ യാത്ര പോകണം, എന്നിങ്ങനെ 2023 ല്‍ കുറേ ആഗ്രഹങ്ങള്‍ എഴുതി വെച്ചിരുന്നു. അതൊക്കെ നടന്നെങ്കിലും ഒരെണ്ണം മാത്രം നടന്നില്ല. അത് അടുത്ത വര്‍ഷത്തിലേക്ക് മാറ്റി എഴുതുകയാണ്. നമ്മുടെ പേരില്‍ സ്വന്തമായൊരു വീടാണ് ആഗ്രഹമെന്നാണ് പേളി പറയുന്നത്. എന്നാല്‍ വെറും വീടല്ല, ഒരു ഐലാന്‍ഡിന് ചുറ്റുമായിരിക്കണം വീട്. പാര്‍ക്കും ജിമ്മും സ്വിമ്മിംഗ് പൂളുമടക്കം സൗകര്യങ്ങളോടെ കൊച്ചിയുടെ നടുക്ക് തന്നെ ഒരു വീട് ലഭിച്ചെന്നാണ് താരങ്ങള്‍ വ്യക്തമാക്കുന്നത്.

2024 ല്‍ ആദ്യമായി ചെയ്യുന്ന വീഡിയോ ഇതാണെന്നും അതൊരു സന്തോഷ കാര്യമാണെന്നുമാണ് പേളിയും ശ്രീനിഷും പറയുന്നത്. ഞങ്ങള്‍ വളരെ സന്തോഷത്തിലാണ്. മുഖം നോക്കിയാല്‍ അത് മനസിലാവും. കാരണം സന്തോഷം കൊണ്ട് മുഖമിപ്പോള്‍ താഴാറില്ലെന്നാണ് വീഡിയോയുടെ തുടക്കത്തില്‍ പേളി പറയുന്നത്. ഏതൊരാളുടെയും ജീവിതത്തിലെ ആഗ്രഹമാണ് ഒരു വെക്കണമെന്നത്. ഞങ്ങള്‍ക്കും അങ്ങനൊരു ആഗ്രഹമുണ്ടായിരുന്നു.

pearlish

അത് ഞങ്ങളും സാധിച്ചിരിക്കുകയാണ്. വീട് വെക്കുകയല്ല, വീട് വാങ്ങിക്കുകയാണ് ചെയ്തിരിക്കുന്നത്. ചെറുപ്പം തൊട്ടേ എല്ലാവരുടെയും ഒരു സ്വപ്‌നമായിരിക്കും സ്വന്തമായൊരു വീട് വേണമെന്നുള്ളത്. ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും അത് സാധിക്കട്ടെന്ന് ആശംസിക്കുകയാണ്. മാത്രമല്ല തങ്ങളുടെ ഈ വീഡിയോ കാണുന്നതിലൂടെ മറ്റുള്ളവര്‍ക്ക് പ്രചോദനമാവണമെന്നും പേളി പറയുന്നു.

മുന്‍പ് സ്റ്റുഡിയോ തുടങ്ങുന്നതിന് മുന്‍പ് പറഞ്ഞ ആഗ്രഹത്തെ കുറിച്ച് മുന്‍പ് പറഞ്ഞതും വീഡിയോയില്‍ സൂചിപ്പിച്ചിരുന്നു. ഞങ്ങളിതുവരെ വീട് വെച്ചിട്ടില്ല. വീട് എന്നതിലുപരി ഞങ്ങളുടെ ഏറ്റവും വലിയ സ്വപ്‌നം ഒരു യൂട്യൂബ് സ്റ്റുഡിയോയായിരുന്നു. അങ്ങനെ പറഞ്ഞാണ് സ്റ്റുഡിയോ തുടങ്ങിയത്. അന്ന് വീടിനെ കുറിച്ച് ചിന്തിച്ചില്ല. ഇപ്പോഴാണ് ആദ്യമായി കല്യാണം കഴിഞ്ഞതിന് ശേഷം സ്വന്തമായൊരു വീട വാങ്ങിക്കുന്നത്.

എപ്പോഴും വീട് വേണമെന്ന് പറയുമെങ്കിലും അത് വലിയൊരു പണി പോലെയാണ് തോന്നിയത്. അതുകൊണ്ട് തന്നെ ആ വശത്തേക്ക് പോയതേയില്ല. പക്ഷേ പെട്ടെന്നാണ് എല്ലാം നടന്നത്. ആഗ്രഹിച്ചാല്‍ നടക്കുമെന്ന് പറഞ്ഞത് പോലെയാണ് ഇപ്പോള്‍ വീടും വാങ്ങിയത്. രണ്ട് ബെഡ്‌റൂമുള്ള ചെറിയൊരു ഫ്‌ളാറ്റാണത്. ഒരു ഇന്‍വെസ്റ്റ് എന്ന നിലയിലാണ് വീട് വാങ്ങിക്കുന്നതെന്ന് പറഞ്ഞ പേളി അതിലെ സവിശേഷതകളും പങ്കുവെച്ചിരുന്നു.

60 ലക്ഷം കൊടുത്താണ് രണ്ട് ബെഡ് റൂം സൗകര്യത്തോട് കൂടിയുള്ള ഫ്‌ളാറ്റ് പേളി വാങ്ങിയിരിക്കുന്നത്. തൊള്ളായിരം ഫ്‌ളാറ്റുകളില്‍ അറുന്നൂറും വിറ്റു. ഇനി മുന്നൂറെണ്ണം കൂടിയുണ്ടെന്നും വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് അതിനുള്ള അവസരമുണ്ടെന്നും പേള പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X