പേളിയെ ആ വേഷത്തില്‍ കണ്ടപ്പോള്‍ സൈറ്റ് അടിക്കാന്‍ തോന്നി! ബിഗ് ബോസിലെ പോലെ ചെയ്‌തെന്ന് ശ്രീനിഷ്
പോസിറ്റീവ് വൈബിന്റെ അങ്ങേയറ്റമാണ് പേളി മാണി എന്നാണ് ആരാധകര്‍ പറയുന്നത്. ജീവിതത്തിലാണെങ്കിലും ഓണ്‍സ്‌ക്രീനില്‍ ആണെങ്കിലും തമാശയും കളിയും ചിരിയുമൊക്കെയാണ് പേളിയുടെ ഹൈലൈറ്റ്. രണ്ടാമതും അമ്മയാവാന്‍ ഒരുങ്ങുന്നു എന്ന സന്തോഷത്തിലാണ് പേൡയിപ്പോള്‍. ഭര്‍ത്താവ് ശ്രീനിഷിനും മകള്‍ നിലയ്ക്കുമൊപ്പമാണ് ഈ സന്തോഷ വാര്‍ത്ത നടി പുറത്ത് വിട്ടത്.
ഏഴാം മാസത്തിലെത്തിയതോടെ വളെക്കാപ്പ് ചടങ്ങുകളും നടത്തിയിരിക്കുകയാണ്. പേളിയുടെയും ശ്രീനിഷിന്റെയും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊക്കെ ചേര്‍ന്ന് മനോഹരമായൊരു ചടങ്ങ് നടത്തി. ഇതിന്റെ ചിത്രങ്ങള്‍ താരങ്ങള്‍ പുറത്ത് വിട്ടെങ്കിലും ട്രെയിലര്‍ രൂപത്തില്‍ കിടിലനൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് പേളിയിപ്പോള്‍.

ഏതോ റിസോര്‍ട്ടിലോ മറ്റോ വെച്ചാണ് ഇത്തവണ പേളിയുടെ വളൈക്കാപ്പ് നടത്തിയത്. ശ്രീനിഷിന്റെ ബന്ധുക്കളും പേളിയുടെ ബന്ധുക്കളും അവരുടെ മക്കളുമൊക്കെ ചേര്‍ന്ന് കിടിലന്‍ വൈബാണ് ചടങ്ങില്‍ ഒരുക്കിയത്. എന്നാല്‍ എല്ലാവര്‍ക്കുമിടയില്‍ തിളങ്ങി നില്‍ക്കാന്‍ താരദമ്പതിമാര്‍ക്ക് സാധിച്ചു എന്നതും ശ്രദ്ധേയമാണ്.
'പേളീസ് വളൈക്കാപ്പ്' എന്ന ടൈറ്റിലിലോട് കൂടി വന്ന വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. പേളിയും ശ്രീനിയും ഒരുമിച്ച് കിടിലന്‍ അഭിനയം കാഴ്ച വെച്ച് കൊണ്ടാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.
'ഏകാന്തതയുടെ അപാരതീരം' എന്ന പാട്ട് പാടി കൊണ്ടിരിക്കുന്ന പേളിയുടെ അടുത്തേക്ക് ശ്രീനിഷ് വരുന്നതാണ് വീഡിയോയുടെ ഇന്‍ട്രോയിലുള്ളത്. ശേഷം ഇതിന്റെ ഉത്തരവാദി വന്നല്ലോ എന്ന് പറഞ്ഞാണ് ശ്രീനിയെ വീഡിയോയിലേക്ക് പേളി ക്ഷണിക്കുന്നത്.
ശരിക്കും തന്നെക്കാളും വയര്‍ ശ്രീനിയ്ക്കാണ്. നീ എത്ര മാസം ഗര്‍ഭിണിയായെന്ന് തിരിച്ച് ചോദിക്കുകയാണ് പേളി. മാത്രമല്ല ഞങ്ങുടെ കുറേ വിയര്‍പ്പിന്റെ ഫലമാണ് ഗര്‍ഭമായി ഉള്ളിലുള്ളതെന്ന് തമാശരൂപേണ പേളി പറയുന്നു. ഇത് നിനക്ക് ഞാന്‍ തന്ന സര്‍പ്രൈസ് ആണെന്നും അത് പ്രതീക്ഷിച്ചത് പോലെ ആയോന്ന് പറയേണ്ടത് പേളി ആണെന്നുമാണ് ശ്രീനിഷ് പറയുന്നത്.

വളൈക്കാപ്പ് ചടങ്ങിനെ കുറിച്ചും താരങ്ങള്‍ സംസാരിച്ചിരുന്നു. പേളിയെ ആദ്യം അവിടേക്ക് കൊണ്ട് പോയി ഞാന്‍ ഇരുത്തി. ശേഷം ഞാന്‍ അവിടെ കയറാന്‍ പാടില്ല. ബാക്കിയൊക്കെ ചെയ്യേണ്ടത് സ്ത്രീകളാണ്. രണ്ട് അമ്മമാരും കയറിയിട്ടാണ് ചടങ്ങുകള്‍ നടത്തിയത്. ഞാന്‍ താഴെ നിന്ന് പേളിയെ നോക്കി നില്‍ക്കുകയായിരുന്നു.
എന്ത് ഭംഗിയാണ്. ആ ചന്ദനമൊക്കെ ചാര്‍ത്തി നില്‍ക്കുന്നത് കാണുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്. ബിഗ് ബോസില്‍ നിന്നും ഞാനെങ്ങനെ സൈറ്റ് അടിച്ചോ അതുപോലെ വീണ്ടും സൈറ്റ് അടിക്കുകയാണ് ചെയ്തതെന്ന് ശ്രീനി പറയുന്നു.
ബിഗ് ബോസില്‍ മത്സരിക്കുന്നതിനിടയിലാണ് പേളിയും ശ്രീനിഷും പരിചയപ്പെടുന്നതും ഇഷ്ടത്തിലാവുന്നതും. അന്ന് താരങ്ങള്‍ ഗെയിമിന് വേണ്ടി നടത്തിയ വെറും നാടകമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ മത്സരത്തിന് ശേഷവും ഇരുവരും പ്രണയവുമായി മുന്നോട്ട് പോവുകയായിരുന്നു. രണ്ട് മതത്തില്‍ നിന്നുള്ളവരാണെങ്കിലും വീട്ടുകാരുടെ പൂര്‍ണ പിന്തുണ പേളിയ്ക്കും ശ്രീനിയ്ക്കും ലഭിച്ചു.
2019 ല്‍ വിവാഹിതരായ താരങ്ങള്‍ക്ക് 2020 മാര്‍ച്ചിലാണ് മകള്‍ നില ജനിക്കുന്നത്. ശേഷം മൂന്ന് വര്‍ഷം കഴിയുന്നതിനുള്ളില്‍ രണ്ടാമതൊരു കുഞ്ഞിന് കൂടി ജന്മം കൊടുക്കുന്നതിന്റെ സന്തോഷത്തിലാണ്. ജനുവരിയോട് കൂടി പുതിയ അതിഥി വീട്ടിലേക്ക് എത്തുമെന്നാണ് അറിയുന്നത്.


Click it and Unblock the Notifications











