മുലപ്പാല്‍ കുടിക്കേണ്ട പ്രായത്തില്‍ കുഞ്ഞിന് പലതും കൊടുക്കാന്‍ ഉപദേശിക്കുന്നവരുണ്ട്; ഗര്‍ഭകാലത്തെ പറ്റി പേളി
ഗര്‍ഭകാലം ഏറെ ആഘോഷമാക്കിയ താരമാണ് പേളി മാണി. ആദ്യ വിവാഹ വാര്‍ഷികത്തിന് പിന്നാലെയാണ് താന്‍ ഗര്‍ഭിണിയാണെന്ന് പുറംലോകത്തോട് പറയുന്നത്. ശേഷം ഗര്‍ഭകാലത്തെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായി. ഓരോ ദിവസവും പേളിയുടെ വിശേഷങ്ങള്‍ ചര്‍ച്ചയായി എന്നതും ശ്രദ്ധേയമാണ്.
ഇപ്പോള്‍ വീണ്ടും അമ്മയാവാന്‍ ഒരുങ്ങുകയാണ് പേളി മാണി. ഗര്‍ഭകാലത്തിലെ ഏഴാം മാസത്തില്‍ എത്തിയ പേളി ജനുവരിയില്‍ കുഞ്ഞുവാവ വരുമെന്ന കാര്യം ആരാധകരോട് ഇതിനകം പറഞ്ഞു.

എന്നാല്‍ മകള്‍ നിലയെ ഗര്‍ഭിണിയായിരുന്നപ്പോഴും പ്രസവത്തിനു ശേഷമുള്ളതുമായ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരമിപ്പോള്‍. ഗൃഹലക്ഷ്മിക്ക് നല്‍കിയ പുത്തന്‍ അഭിമുഖത്തിലാണ് പോസ്റ്റ്പാട്ടം ഡിപ്രഷന്‍ ഉണ്ടായിരുന്നു എന്ന ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുന്നത്.
നിലുവിനെ ഗര്‍ഭിണിയായിരുന്നപ്പോള്‍ കാര്യമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഏത് നേരവും മുറിയ്ക്ക് അകത്ത് കുഞ്ഞിന് പാലും കൊടുത്തിരിക്കുകയാണല്ലോ. ചെറുതായി ബോറടിച്ചെന്ന് മാത്രം. എന്നാല്‍ എല്ലാവരും തന്റെ കൂടെ തന്നെ ഉണ്ടായിരുന്നു.
പ്രസവശേഷം പൊതുവേ അമ്മമാര്‍ വേദനകളെല്ലാം മിണ്ടാതെ സഹിക്കും. പാല്‍ ഇല്ലാത്തതും കുട്ടി കരയുന്നതുമൊക്കെ അമ്മയുടെ കുഴപ്പം കൊണ്ടാണെന്ന് പറയുന്നവരെ മാറ്റി നിര്‍ത്തുക. അടുപ്പമുള്ളവരോട് തുറന്നു സംസാരിക്കണം. നമ്മള്‍ സ്‌ട്രോങ്ങ് ആയാലേ നമ്മുടെ മക്കളും സ്‌ട്രോങ്ങാവു.
മുലപ്പാല്‍ കുടിക്കേണ്ട പ്രായത്തില്‍ കുഞ്ഞിന് പലതും കൊടുക്കാന്‍ ഉപദേശിക്കുന്നവര്‍ ഉണ്ട്. പൈസയും പ്രശസ്തിയുമൊക്കെ ഉണ്ടെങ്കിലും അമ്മമാര്‍ സഹിക്കേണ്ട കാര്യങ്ങള്‍ എല്ലായിടത്തും ഒരുപോലെ തന്നെയാണ്. കുഞ്ഞിന്റെ കാര്യത്തില്‍ അമ്മയ്ക്ക് പ്രാധാന്യം കൊടുക്കുക. ഭര്‍ത്താവിന്റെ പിന്തുണയും പ്രധാനപ്പെട്ടതാണെന്ന് പേളി ഓര്‍മ്മപ്പെടുത്തുന്നു.

പേളി ഏത് മേഖലയില്‍ അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് രസകരമായിട്ടുള്ള മറുപടിയാണ് നടി പറഞ്ഞിരിക്കുന്നത്. എല്ലാ മേഖലയിലും അറിയപ്പെടാനാണ് തനിക്ക് ഇഷ്ടം. പാടാന്‍ പറഞ്ഞാലും ആടാന്‍ പറഞ്ഞാലും ഞാന്‍ ചെയ്യും.
എഴുത്തിലാണ് കൂടുതല്‍ ശ്രദ്ധ. അഭിനയിക്കാന്‍ അവസരം വന്നാല്‍ മഞ്ജു വാര്യരെ പോലെ ശക്തമായ കഥാപാത്രങ്ങള്‍ ചെയ്യണമെന്നുണ്ട്. ഹീറോയിന്‍ ആവണമെന്നില്ല നല്ല പ്രാധാന്യമുള്ള എനിക്ക് ചെയ്യാന്‍ പറ്റുന്ന റോളുകള്‍ മതി.
അഭിനയത്തിന് പുറമെ സംവിധാനത്തിലും താല്പര്യമുണ്ടെന്ന് പേളി വ്യക്തമാക്കിയിരിക്കുകയാണ്. എന്നാല്‍ തനിക്ക് ഹോബി ആയിട്ടുള്ളത് പാചക പരീക്ഷണങ്ങളാണ്. ഒപ്പം നിലവിന്റെ കൂടെ കളിക്കലും കഥ പറയലുമൊക്ക ഉണ്ട്. നിലുവിനെ ഒഴിവാക്കിയുള്ള ഒരു ഹോബിയും നടക്കില്ല. പാചകമൊക്കെ ആവുമ്പോള്‍ ഹോബിയും നടക്കും ഭക്ഷണവും കഴിക്കാമെന്ന് പേളി പറയുന്നു
ഇനിയുള്ള ജീവിതത്തില്‍ തന്റെ സ്വപ്നം എന്താണെന്ന് കൂടി അഭിമുഖത്തില്‍ പേളി വെളിപ്പെടുത്തിയിരുന്നു. 'ഭര്‍ത്താവ് ശ്രീനിഷിന്റെയും തന്റെയും കുടുംബത്തിനൊപ്പം സന്തോഷമുള്ള ജീവിതമാണ് ഇപ്പോള്‍ തന്റെ സ്വപ്നം. എന്നും അവരെല്ലാം ഒപ്പം വേണം.
പൈസയോ പ്രശസ്തിയോ എന്തൊക്കെ ഉണ്ടെങ്കിലും കുടുംബം കൂടെയില്ലെങ്കില്‍ നമ്മള്‍ ഒറ്റയ്ക്കാവും. കരിയറില്‍ വളര്‍ച്ചയും തളര്‍ച്ചയും ഒക്കെ വരും അതൊന്നും മനസ്സിലേക്ക് എടുക്കാതെ സന്തോഷത്തോടെ ജീവിച്ചു പോകണം എന്നതാണ് താന്‍ സ്വപ്നം കാണുന്നത്'... പറയുന്നു.


Click it and Unblock the Notifications











