പേളി മാണി ഗര്‍ഭിണിയായതോടെ റേച്ചലിന് കഷ്ടപ്പാട്, അനിയത്തിയുടെ ഭക്ഷണം കട്ടെടുത്ത് താരം

കുഞ്ഞതിഥിയുടെ വരവ് കാത്തിരിക്കുകയാണ് പേളി മാണിയും ശ്രിനിഷ് അരവിന്ദും. ഗര്‍ഭിണിയായതിന് ശേഷമുള്ള വിശേഷങ്ങളെല്ലാം പങ്കുവെച്ച് ഇവര്‍ എത്താറുണ്ട്. ഗര്‍ഭിണിയായതിനെക്കുറിച്ച് പുറംലോകത്തെ അറിയിക്കേണ്ടെന്നായിരുന്നു തുടക്കത്തില്‍ കരുതിയിരുന്നത്. സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുക്കാനാവില്ലെന്നായിരുന്നു താരം പറഞ്ഞത്. ബിഗ് ബോസിന് ശേഷമുള്ള കാര്യങ്ങളെക്കുറിച്ചെല്ലാം എല്ലാവര്‍ക്കും അറിയാം. അതിനാല്‍ പറയാതിരിക്കുന്നത് ശരിയല്ലെന്ന് തോന്നിയെന്നും പേളി മാണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

തുടക്കത്തില്‍ അസ്വസ്ഥതകളെല്ലാമുണ്ടായിരുന്നുവെന്നും ഇപ്പോള്‍ അതൊക്കെ മാറിയെന്നും പേളി മാണി പറഞ്ഞിരുന്നു. വീട് വൃത്തിയാക്കുമ്പോഴും ഡ്രൈവ് ചെയ്യുമ്പോഴുമെല്ലാം കുഞ്ഞിനെക്കുറിച്ചുമെല്ലാം ആലോചിക്കാറുണ്ടായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. ഗര്‍ഭാവസ്ഥയിലെ വിശേഷങ്ങള്‍ പങ്കുവെച്ചും പേളിയും എത്താറുണ്ട്. മെറ്റേണിറ്റി ഫോട്ടോ ഷൂട്ടിലെ ചിത്രങ്ങളെല്ലാം വൈറലായി മാറിയിരുന്നു. പേളിക്ക് ഇഷ്ടമുള്ള കാര്യങ്ങളെല്ലാം സാധിപ്പിച്ച് കൊടുക്കുന്നതിന്റെ തിരക്കിലാണ് ശ്രിനിഷ് അരവിന്ദ്.

ഉപ്പുമാങ്ങ തിന്നുന്നതിനെക്കുറിച്ചും നെയ്യൊഴിച്ചുള്ള സദ്യയെക്കുറിച്ചുമൊക്കെ പറഞ്ഞ് പേളി മാണി എത്തിയിരുന്നു. ഇടയ്ക്ക് പാനിപൂരി വാങ്ങിക്കൊടുത്തതിനെക്കുറിച്ചും ശ്രിനിഷ് അരവിന്ദ് പറഞ്ഞിരുന്നു. ഭാര്യയെക്കുറിച്ച് ചോദിച്ചപ്പോള്‍ സുഖമായിരിക്കുന്നു, നന്നായി ഭക്ഷണം കഴിക്കുന്നുണ്ടെന്നുമായിരുന്നു ശ്രീനി പറഞ്ഞത്. ഇടയ്ക്ക് ശ്രീനിയെക്കൊണ്ട് രാത്രിയില്‍ പുറത്തുനിന്നും ഭക്ഷണം മേടിപ്പിച്ചതിനെക്കുറിച്ചും പേളി തുറന്നുപറഞ്ഞിരുന്നു.

Pearle Maaney

തനിനാടന്‍ ഭക്ഷണം കഴിക്കുന്നതിന്റെ സന്തോഷം പങ്കുവെച്ചായിരുന്നു കഴിഞ്ഞ തവണ പേളി മാണി എത്തിയത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരം ഈ വിശേഷം പങ്കുവെച്ചത്. അനിയത്തിയായ റേച്ചലിന്റെ പാത്രത്തിലെ ഓംലറ്റ് അടിച്ച് മാറ്റുന്നതിനെക്കുറിച്ചും പേളി പറഞ്ഞിരുന്നു. ഗര്‍ഭിണിയായതിനാല്‍ തന്നോട് ആരും ഒന്നും പറയില്ലെന്ന് താരം പറയുന്നു. പേളിക്ക് ഇഷ്ടമുള്ള ഭക്ഷണങ്ങളൊരുക്കുന്നുണ്ട് കുടുംബാംഗങ്ങള്‍. ചോറ്, പരിപ്പുകറി, മീൻകറി, പിന്നെ ഓംലറ്റ് ഇത്രയും ലളിതമായ ഭക്ഷണങ്ങൾ കിട്ടിയാൽ പേളിക്ക് കുശാൽ. ഇതെല്ലാം കഴിക്കുന്നതിന്‍റെ സന്തോഷമായിരുന്നു പേളി മാണി പങ്കുവെച്ചത്.

Recommended Video

Pearly Maaney's latest photoshoot has gone viral across social media

ഗര്‍ഭിണിയായ സമയത്തും നെഗറ്റീവ് പ്രതികരണങ്ങള്‍ തേടിയെത്തിയിരുന്നുവെന്ന് പേളി മാണി പറഞ്ഞിരുന്നു . ആദ്യമൊക്കെ അത് വായിച്ച് സങ്കടപ്പെടുമായിരുന്നു. ബിഗ് ബോസിനു ശേഷം എനിക്ക് പബ്ലിക് ലൈഫ്, പ്രൈവറ്റ് ലൈഫ് എന്നൊന്നില്ല. ഞാനും ശ്രീനിയും തമ്മിലുള്ള ബന്ധം തുടങ്ങിയ കാലം മുതൽ എല്ലാം ആളുകൾ കാണുന്നതാണ്. അവർക്ക് എന്റെ ലൈഫ് അറിയാം. അതുകൊണ്ട് കൂടുതൽ മറക്കാനും ഒളിക്കാനും ഒന്നും പറ്റില്ലെന്നും പേളി മാണി പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X