For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ്ബോസിൽ നിന്ന് ഇറങ്ങിയപ്പോൾ 47 കിലോയായി, പേളി മാണി അനുരാഗ് ബസുവിനെ കാണാൻ പോയത് ഇങ്ങനെ...

  |

  ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമ ലോകത്ത് നിന്നും മികച്ച പ്രേക്ഷക അഭിപ്രായമാണ് അനുരാഗ് ബസു സംവിധാനം ചെയ്ത് ലൂഡോയ്ക്ക് ലഭിക്കുന്നത്. നെറ്റ്ഫ്ലിക്സിലാണ് ചിത്രം റിലീസ് ചെയ്തത്. പ്രേക്ഷകരെ അൽപം പോലും അലോസര പെടുത്താതെ ആദ്യം മുതൽ അവസാനം വരെ കാഴ്ചക്കാരെ എൻർടെയ്ൻ ചെയ്യാൻ ചിത്രത്തിന് കഴിഞ്ഞിരുന്നു .നല്ല ചിത്രങ്ങൾ ഭാഷ വ്യത്യാസമില്ലാതെ നെഞ്ചിലേറ്റുന്ന മലയാളി പ്രേക്ഷകർ അനുരാഗ് ബസുവിന്റെ ലൂഡോയേയും ഇരുകൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു

  ബോളിവുഡിലെ മികച്ച താരങ്ങൾ അണിനിരന്ന ചിത്രം എന്നതിൽ ഉപരി മലയാളി പ്രേക്ഷകർ ലൂഡോയെ നെഞ്ചിലേറ്റാനുള്ള മറ്റൊരു കാരണം നടിയും അവതാരകയുമായ പേളിമാണിയാണ്. ചിത്രത്തിൽ പേളിയും ഒരു പ്രധാന കഥാപാത്രത്തിലെത്തിയിരുന്നു. ഷീജ എന്ന മലയാളി കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. ലൂഡോ എന്ന ചിത്രത്തിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളിലൊന്നായിരുന്നു ഷീജ. മികച്ച പ്രേക്ഷക അഭിപ്രായമാണ് നടിക്ക് ലഭിക്കുന്നത്. ചിത്രത്തിൽ പേളിയുടെ ഗെറ്റപ്പും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിത ചിത്രത്തിലേയ്ക്ക് എത്തിയതിനെ കുറിച്ച് പേളി മാണി. റേഡിയോ മിർച്ചിയുമായുള്ള അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  ഈ വർഷമാണ് സിനിമ റിലീസ് ചെയ്തതെങ്കിലും കഴിഞ്ഞ വർഷം തന്നെ പേളി ചിത്രം പൂർത്തികരിക്കുകയായിരുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം ആദ്യം ഒപ്പ് വെച്ച ഉദ്യമമാണ് ലൂഡോ. അച്ഛന് മാണിക്കൊപ്പമാണ് പേളി സംവിധായകൻ അനുരാഗ് ബസുവിനെ കാണാൻ പോയത്.

  മുംബൈയിലെ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തിറങ്ങിയപ്പോൾ താൻ നന്നേ മെലിഞ്ഞിരുന്നു, ഏതാണ്ട് 62-63 കിലോയോളമുണ്ടായിരുന്ന താൻ പുറത്തിറങ്ങയപ്പോൾ കേവലം 47 കിലോ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഈ ലുക്കിൽ എന്തിനാണ് വിളിച്ചതെന്ന് പോലും അറിയാതെയാണ് അനുരാഗ് ബസുവിനെ കാണാൻ പോയത്.

  എന്നാൽ ചിത്രത്തിനായുള്ള ഡേറ്റ് ഫിക്സ് ചെയ്യലാണ് ആദ്യം ഉണ്ടായത്. പിന്നീട് വസ്ത്രങ്ങൾക്കായുള്ള അളവെടുത്തു. അപ്പോൾ തന്നെ ഫോട്ടോയും എടുത്തിരുന്നു. എന്നാൽ രണ്ട് വർഷത്തോളമെടുത്താണ് ചിത്രം പൂർത്തിയാക്കിയതെന്നും പേളി പറയുന്നു ചിത്രത്തിനായി പല തവണ യാത്ര ചെയ്യേണ്ട വന്നതായും പേളി പറയുന്നു. . ഇത്രേം വലിയ കാസ്റ്റിനൊപ്പം അഭിനയിക്കാനും മലയാളി നേഴ്‌സിന്റെ കഥാപാത്രം ചെയ്യാൻ കഴിഞ്ഞതിലും സന്തോഷമുണ്ടെന്നും നടി കൂട്ടിച്ചേർത്തു അഭിഷേക് ബച്ചൻ നല്ല തമാശക്കാരനാണെന്നും നടി അഭിമുഖത്തിൽ പറയുന്നുണ്ട്.

  Pearly Maaney's latest photoshoot has gone viral across social media

  ആന്തോളജി വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ലൂഡോ. സംവിധായകൻ അനുരാഗ് ബസു തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒരു മെട്രോ നഗരത്തിൽ ജീവിക്കുന്ന വ്യത്യസ്ത ആളുകളുടെ കഥയാണ് ലൂഡോ പറയുന്നത്. ഇവർ പരസ്പരം കണ്ട് മുട്ടുന്നതാണ് സിനിമയുടെ ഫ്ലോട്ട്. വ്യത്യസ്ത ആവശ്യവുമായി ഇറങ്ങി തിരിക്കുന്ന ഇവർ അവിചാരിതമായി കണുകയും പിന്നീട് നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിൽ പറയുന്നത്. അഭിഷേക് ബച്ചന്‍, ആദിത്യ റോയ് കപൂര്‍, രാജ്‍കുമാര്‍ റാവു, പങ്കജ് ത്രിപാഠി, ഫാത്തിമ സന ഷെയ്ഖ്, സാന്യ മൽഗോത്ര, പേളി മാണി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. പങ്കജ് ത്രിപാഠിയുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം മുന്നോട്ട് പോകുന്നത്.

  English summary
  Pregnant Pearle Maaney Reveals Her First Meet With director Anurag Basu For Ludo Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X