For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിറവയറില്‍ കൈവെച്ച് പേളി മാണി, വാഗമണ്ണിലെ ബേബി മൂണ്‍ ചിത്രം വൈറല്‍, ശ്രീനിക്ക് നന്ദിയെന്ന് താരം

  |

  കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്താന്‍ പോവുകയാണെന്നുള്ള വിശേഷം പങ്കുവെച്ചായിരുന്നു പേളി മാണി ഇടയ്ക്ക് എത്തിയത്. ഗര്‍ഭിണിയായതിന് ശേഷമുള്ള വിശേഷങ്ങളെല്ലാം താരം പങ്കുവെക്കാറുണ്ട്. പേളിയും ശ്രിനിഷും അവരുടെ കുടുംബാംഗങ്ങളും മാത്രമല്ല ആരാധകരും കുഞ്ഞതിഥിയുടെ വരവിനായി കാത്തിരിക്കുകയാണ്. തുടക്കത്തിലുണ്ടായിരുന്ന ബുദ്ധിമുട്ടുകളൊക്കെ മാറിയെന്ന് പറഞ്ഞായിരുന്നു താരം കഴിഞ്ഞ ദിവസം എത്തിയത്.

  തിരക്കുകള്‍ക്കിടയിലും ഭാര്യയ്ക്ക് അരികിലേക്ക് ഓടിയെത്താറുണ്ട് ശ്രിനിഷ്. ലൊക്കേഷനിലായിരിക്കുമ്പോള്‍ അധികം ആരുമായും ബന്ധപ്പെടാറില്ലെന്നും അങ്ങേയറ്റം സുരക്ഷിതനാണെന്നും താരം പറഞ്ഞിരുന്നു. പേളി ഗര്‍ഭിണിയാണെന്ന് അറിഞ്ഞത് മുതല്‍ തന്നിലെ അച്ഛന്‍ ജനിച്ചുവെന്നും ശ്രീനി പറഞ്ഞിരുന്നു. വാഗമണ്ണിലെ ബേബി മൂണ്‍ ആഘോഷത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് പേളി ഇപ്പോള്‍. ഇതിനകം തന്നെ താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

  പേളി മാണിയുടെ ഫോട്ടോ

  പേളി മാണിയുടെ ഫോട്ടോ

  മെറ്റേണിറ്റി ഫോട്ടോ ഷൂട്ടുമായെത്താറുണ്ട് പേളി മാണി. അത്തരത്തിലൊരു ചിത്രവുമായാണ് താരം ഇപ്പോള്‍ എത്തിയിട്ടുള്ളത്. കറുത്ത നിറത്തിലുള്ള ലോങ് മെറ്റേണിറ്റി ഡ്രസില്‍ അതീവ സുന്ദരിയായുള്ള താരത്തിന്റെ ചിത്രം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. വയറില്‍ കൈവെച്ച് കണ്ണടച്ച് നില്‍ക്കുന്ന പേളിയെയാണ് ചിത്രത്തില്‍ കാണുന്നത്. വാഗമണ്ണിലെ ബേബി മൂണ്‍ ചിത്രത്തിന് കീഴില്‍ കമന്റുകളുമായി സുഹൃത്തുക്കളും ആരാധകരുമെല്ലാം എത്തിയിട്ടുണ്ട്.

  ശ്രീനിക്കാണ് ക്രഡിറ്റ്

  ശ്രീനിക്കാണ് ക്രഡിറ്റ്

  ശ്രീനിയാണ് ചിത്രം പകര്‍ത്തിയതെന്നും പേളി കുറിച്ചിട്ടുണ്ട്. ഫോട്ടോ പൊളിച്ചുവെന്നും മനോഹരമായ ക്ലിക്കാണ് ഇതെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്. ശ്രീനിയെ കാണാത്തതിനെക്കുറിച്ചായിരുന്നു ചിലരുടെ ചോദ്യം. സീരിയല്‍ ഷൂട്ടിനായി പുറത്തേക്ക് പോവുമ്പോഴും പെട്ടെന്ന് മടങ്ങി വരാനും പേളിക്കൊപ്പമിരിക്കാനും ശ്രദ്ധിക്കാറുണ്ട്. പ്രിയപ്പെട്ട ഭക്ഷണങ്ങളെല്ലാം ഉണ്ടാക്കിക്കൊടുക്കാറുണ്ടെന്നും ശ്രിനിഷ് പറഞ്ഞിരുന്നു. ശ്രിനിഷിന്റെ കരുതലിനെക്കുറിച്ച് വാചാലയായും താരമെത്തിയിരുന്നു.

  കൈവെക്കുന്നത്

  കൈവെക്കുന്നത്

  ആദ്യ 3 മാസത്തിലെ അസ്വസ്ഥതകള്‍ മാറി. ഇപ്പോള്‍ കൂടുതല്‍ എനര്‍ജറ്റിക്കാണ്. പാചകം ചെയ്യാനും വീട് വൃത്തിയാക്കാനും ഡ്രൈവ് ചെയ്യാനുമൊക്കെ പറ്റുന്നുണ്ട്. കുഞ്ഞിന്റെ ചലനങ്ങളും അറിയാന്‍ പറ്റുന്നുണ്ട്. കുഞ്ഞിനായി പാട്ട് പാടുകയും പ്രാര്‍ത്ഥനകള്‍ കേള്‍ക്കുകയുമൊക്കെ ചെയ്യാറുണ്ട്. ഈ ദിവസങ്ങളില്‍ എന്‍രെ കൈ മിക്കപ്പോഴും കുഞ്ഞിനെ ചുറ്റിപ്പറ്റിയാണ് ഉള്ളതെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യമെന്നും പേളി നേരത്തെ പറഞ്ഞിരുന്നു.

  സുഹൃത്തുക്കള്‍ക്കൊപ്പം

  സുഹൃത്തുക്കള്‍ക്കൊപ്പം

  സുഹൃത്തുക്കളുടെ വിവാഹത്തില്‍ പങ്കെെടുത്തപ്പോഴുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. മഴവില്‍ നിറത്തിലുള്ള സാരിയണിഞ്ഞായിരുന്നു പേളി എത്തിയത്. പ്രിയ വാര്യര്‍, റോഷന്‍, ജീവ ജോസഫ്, അപര്‍ണ്ണ തോമസ് തുടങ്ങി നിരവധി പേരായിരുന്നു ഈ വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

  പേളി ഉത്തമ കുടുംബിനിയെന്ന് ശ്രീനിഷ്
  ബിഗ് ബോസിലെ പ്രണയം

  ബിഗ് ബോസിലെ പ്രണയം

  ബിഗ് ബോസിലെത്തിയപ്പോഴായിരുന്നു പേളി മാണിയും ശ്രിനിഷ് അരവിന്ദും പ്രണയത്തിലായത്. ഇവരുടെ പ്രണയ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. മത്സരത്തിലെ നിലനില്‍പ്പിന് വേണ്ടിയാണോ ഇവരുടെ പ്രണയമെന്ന വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു. ജീവിതത്തിലും തങ്ങള്‍ ഒരുമിക്കുകയാണെന്ന് വ്യക്തമാക്കുകയായിരുന്നു ഇരുവരും. വിവാഹ ശേഷമുള്ള വിശേഷങ്ങളെക്കുറിച്ച് പറഞ്ഞും ഇവരെത്താറുണ്ട്. ബിഗ് ബോസിന് ശേഷവും പേളിഷ് ഗ്രൂപ്പുകള്‍ സജീവമാണ്.

  English summary
  Pregnant Pearle Maaney's baby moon photo from Vagamon went trending
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X