For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പേളി ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ വൈകിപ്പോയോ എന്ന് തോന്നി, ശ്രീനിയെ ഒരുപാട് ഇഷ്ടമാണെന്നും മാണി പോള്‍

  |

  ബിഗ് ബോസില്‍ വെച്ചായിരുന്നു പേളി മാണിയും ശ്രിനിഷ് അരവിന്ദും പ്രണയത്തിലായത്. ഇവരുടെ പ്രണയത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ ആരാധകര്‍ക്ക് സന്തോഷമായിരുന്നു. വിവാഹത്തില്‍ താല്‍പര്യമില്ലെന്നും ഒരുകുഞ്ഞിനെ ദത്തെടുക്കാനുള്ള തീരുമാനത്തിലാണ് താനെന്നുമായിരുന്നു മുന്‍പ് താരം പറഞ്ഞത്. ബിഗ് ബോസില്‍ നിന്നും പുറത്തെത്തി മാസങ്ങള്‍ പിന്നിട്ടപ്പോഴായിരുന്നു പേളിയും ശ്രിനിഷും ഒരുമിച്ചത്.

  വിവാഹ ശേഷമുള്ള വിശേഷങ്ങളെല്ലാം പങ്കുവെച്ചും ഇവരെത്താറുണ്ട്. കുഞ്ഞതിഥിയെ വരവേല്‍ക്കാനായുള്ള തയ്യാറെടുപ്പിലാണ് പേളി ഇപ്പോള്‍. ഗര്‍ഭിണിയായതിന് ശേഷമുള്ള വിശേഷങ്ങളെക്കുറിച്ച് പറഞ്ഞും പേളിയും ശ്രീനിയും എത്തുന്നുണ്ട്. പേളി ഗര്‍ഭിണിയാണെന്നറിഞ്ഞതിനെക്കുറിച്ചും ശ്രിനിഷിനെക്കുറിച്ചുമൊക്കെ പറഞ്ഞെത്തിയിരിക്കുകയാണ് മാണി പോള്‍. ബിഹൈന്‍ഡ് വുഡ്‌സിന്‌ നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്.

  പേളിയെക്കുറിച്ച് പിതാവ്

  പേളിയെക്കുറിച്ച് പിതാവ്

  ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് മാണി പോള്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്. ഇന്‍സ്പിരേഷണല്‍ സ്പീക്കറായി ജോലി ചെയ്ത് വരികയാണ് അദ്ദേഹം. സ്‌റ്റേജില്‍ കയറിക്കഴിഞ്ഞാല്‍ താന്‍ ആള് വേറെയാണെന്ന് അദ്ദേഹം പറയുന്നു. സീരിയസായി മാത്രമല്ല സംസാരിക്കാറുള്ളത്. എല്ലാത്തിനേയും ഈസിയായി കാണാന്‍ പഠിച്ചാല്‍ നമ്മുടെ മനസ്സിനെ പ്രായം ബാധിക്കില്ലെന്ന് അദ്ദേഹം പറയുന്നു. ഞാന്‍ നിങ്ങളോട് സംസാരിക്കുമ്പോള്‍ സ്വയം ഞാനും സംസാരിക്കുന്നുണ്ട്. കേള്‍ക്കുന്നുമുണ്ട്.

  റേച്ചലും പേളിയും

  റേച്ചലും പേളിയും

  പേളിയുടെ എനര്‍ജിക്ക് പിന്നിലെ കാരണത്തെക്കുറിച്ചും ചോദിച്ചിരുന്നു. പേളി എന്നെ കണ്ടാണ് പഠിച്ചത്. അധികം കാര്യങ്ങളൊന്നും സംസാരിച്ചിട്ടില്ല. ഞാന്‍ സ്റ്റേജില്‍ ആയിരവും രണ്ടായിരവുമൊക്കെ ആളുകളോട് സംസാരിക്കുന്നതൊക്കെയാണ് അവള്‍ കണ്ടത്. പേളി അത് കണ്ടത് വേറെ രീതിയിലാണ്. റേച്ചല്‍ കണ്ട രീതിയും വ്യത്യസ്തമാണ്. ഇത് പോലെയാവണമെന്നാണ് പേളി ആഗ്രഹിച്ചത്. എനിക്ക് ഡാഡിയെപ്പോലെയായാല്‍ മതിയാണെന്നാണ് പേളി പറയാറുള്ളത്. ഒരുപാട് പേര്‍ക്ക് ഇന്‍സ്പിരേഷനായി മാറണം.

  വഴക്ക് പറഞ്ഞ സംഭവം

  വഴക്ക് പറഞ്ഞ സംഭവം

  പേളിയെ വഴക്ക് പറഞ്ഞിരുന്നതിനെക്കുറിച്ചും മാണി പോള്‍ പറഞ്ഞിരുന്നു. ക്രിസ്മസ് സമയത്ത് അവള്‍ വണ്ടിയെടുത്ത് പോയിരുന്നു. സൂക്ഷിക്കണമെന്ന് പറഞ്ഞാണ് വിട്ടത്. ഡാഡി പേടിക്കണ്ടെന്നായിരുന്നു അവള്‍ പറഞ്ഞത്. അന്ന് ശരിക്കും ദേഷ്യപ്പെട്ടിരുന്നു. അവള്‍ക്ക് ആക്‌സിഡന്റ് പറ്റിയിരുന്നു അന്ന്. തലയ്ക്ക് മുറിവുണ്ടായിരുന്നു. വണ്ടി കണ്ടാല്‍ അവള്‍ ജീവിച്ചിരിപ്പുണ്ടെന്ന് പറയില്ല. അവള്‍ വീട്ടിലുണ്ടെങ്കില്‍ മുഴുവന്‍ സമയവും തമാശയാണ്. ഇപ്പോ നാല് മാസമായപ്പോഴാണ് തമാശയൊക്കെ ഒന്ന് കുറഞ്ഞിട്ടുള്ളത്.

  വൈകിപ്പോയോ എന്ന് തോന്നി

  വൈകിപ്പോയോ എന്ന് തോന്നി

  മകള്‍ ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ എന്തായിരുന്നു തോന്നിയതെന്നും മാണി പോളിനോട് ചോദിച്ചിരുന്നു. ഇതൊക്കെ എന്നോ ആവേണ്ടതല്ലേ, വൈകിപ്പോയി എന്നായിരുന്നു തോന്നിയത്. പേളി 20 ല്‍ കല്യാണം കഴിച്ചിരുന്നെങ്കില്‍ നേരത്തെ കുഞ്ഞുങ്ങളായേനെ, പേളിയുടെ അമ്മയുടേയും ശ്രിനിഷിന്റെ അമ്മയുടേയുമൊക്കെ വിവാഹം വളരെ നേരത്തെ കഴിഞ്ഞതാണ്.

   ശ്രിനിഷിനെക്കുറിച്ച്

  ശ്രിനിഷിനെക്കുറിച്ച്

  ശ്രിനിഷ് ഭയങ്കര ടോളറന്റാണ്, സിംപിള്‍ ബോയ് യാണ്. കണ്ടാല്‍ ഭയങ്കരനാണെന്നൊക്കെ തോന്നുമെങ്കിലും ആള് പാവമാണ്. ശ്രീനിയും ഷിയാസും ഒരുമിച്ചുള്ള ഫോട്ടോയാണ് കണ്ടത്. മോഡലിംഗ് ഫോട്ടോയായിരുന്നു. ഷിയാസാണെന്നായിരുന്നു കരുതിയത്. അവന് ആ ലുക്കുണ്ട്. ഭയങ്കര അഹങ്കാരിയായിരിക്കുമെന്നായിരുന്നു കരുതിയത്.ഞാന്‍ കണ്ട അന്നും ഇന്നും എന്നും അവന്‍ ഒരുപോലെയാണ്. ഐഡിയല്‍ കപ്പിളാണ് അവര്‍. പേളിക്ക് പറ്റിയ പയ്യനാണ് ശ്രിനിഷെന്നും മാണി പോള്‍ പറയുന്നു. മേഡ് ഫോര്‍ ഈച്ച് അദറാണ് അവര്‍ ഇരുവരും.

  English summary
  Pregnant Pearle Maaney's father's father Maany Paul talks about her son in law Srinish Aravind
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X