പേളിയുടെ കുഞ്ഞിനെ കാണാതെ അമ്മൂമ്മ വിടവാങ്ങി, വല്ലാതെ മിസ്സ് ചെയ്യുന്നു, അതിജീവനം എളുപ്പമല്ല

അമ്മയാവാനുള്ള തയ്യാറെടുപ്പിലാണ് പേളി മാണി. ഗര്‍ഭിണിയായതിന് ശേഷമുള്ള വിശേഷങ്ങളെല്ലാം പങ്കുവെച്ച് താരം എത്തുന്നുണ്ട്. ശ്രിനിഷ് അരവിന്ദിനൊപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പേളി മാണി പോസ്റ്റ് ചെയ്യാറുണ്ട്. കുടുംബത്തിലെ അപ്രതീക്ഷിത വിയോഗത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് പേളി മാണി ഇപ്പോള്‍. ഞങ്ങളുടെ പ്രിയപ്പെട്ട അമ്മൂമ്മ വിട്ടുപോയെന്നായിരുന്നു പേളി മാണി കുറിച്ചത്. അമ്മൂമ്മയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം പേളി പോസ്റ്റ് ചെയ്തിട്ടുണ്ട്.

പേളി പങ്കുവെക്കുന്ന വീഡിയോയിലും ചിത്രങ്ങളിലൂടെയുമൊക്കെയായി അമ്മൂമ്മയും പ്രേക്ഷകര്‍ക്ക് പരിചിതയാണ്. ഇനിയൊരിക്കലും അമ്മൂമ്മയെ കാണാനാവില്ലല്ലോയെന്നോര്‍ക്കുമ്പോള്‍ വല്ലാതെ സങ്കടം വരുന്നുണ്ട്. പേൡമാണിയുടെ പോസ്റ്റിന് കീഴിലായി ശ്രിനിഷും കമന്റുമായെത്തിയിരുന്നു. പേളിയുടെ സഹോദരിയായ റേച്ചല്‍ മാണിയും പോസ്റ്റുമായെത്തിയിട്ടുണ്ട്.

പ്രിയപ്പെട്ട ഓർമ്മകൾ

പ്രിയപ്പെട്ട ഓർമ്മകൾ

ഞങ്ങളുടെ പ്രിയപ്പെട്ട അമ്മമ്മ ഞങ്ങളെ വിട്ടുപോയി. ഏറ്റവും സുന്ദരിയും ബോൾഡും ആയിരുന്നു, ഒപ്പം ഏറ്റവും സ്നേഹവതിയും. വളരെയധികം പ്രിയപ്പെട്ട ഓർമ്മകൾ സമ്മാനിച്ചുകൊണ്ടാണ് അമ്മാമ്മ പോയത്. അമ്മാമ്മയുടെ ആത്മാവ് സമാധാനത്തോടെ വിശ്രമിക്കട്ടെ. ഈ ഒരു ഘട്ടം അതിജീവിക്കുക എന്നത് അത്ര എളുപ്പമല്ല. കാരണം ഇനിയുള്ള നാളുകൾ നേരിട്ട് അമ്മാമ്മയെ കാണാൻ കഴിയില്ലെന്നും പേളി മാണി കുറിച്ചിട്ടുണ്ട്.

ഇനിയും കാണണം

ഇനിയും കാണണം

അമ്മാമ്മയെ ഒരു തവണയെങ്കിലും കണ്ടുമുട്ടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. പക്ഷെ കുഴപ്പമില്ല , എല്ലായ്പ്പോഴും ഞങ്ങളെ അനുഗ്രഹിച്ച് കൊണ്ട് അമ്മാമ്മ ഒപ്പം തന്നെയുണ്ടാകും എന്ന് എനിക്കറിയാം. എന്നത്തേക്കാളും അടുത്ത് തന്നെ . നിങ്ങളെ മിസ് ചെയ്യും അമ്മാമ്മേയെന്നും പേളി കുറിച്ചിട്ടുണ്ട്. ഇതിനകം തന്നെ പേളി മാണിയുടെ കുറിപ്പും ചിത്രങ്ങളുമെല്ലാം വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

ശ്രിനിഷിന്‍റെ കമന്‍റ്

ശ്രിനിഷിന്‍റെ കമന്‍റ്

വിവാഹനിശ്ചയത്തിനിടയിലെ ചിത്രങ്ങളും പേളി മാണി പോസ്റ്റ് ചെയ്തിരുന്നു. മിസ്സ് യൂ അമ്മമ്മേയെന്നുള്ള കമന്റുമായി ശ്രിനിഷ് അരവിന്ദും പോസ്റ്റിന് കീഴില്‍ കമന്റുമായെത്തിയിരുന്നു. താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരാണ് അമ്മൂമ്മയ്ക്ക് ആദരാഞ്ജലി നേര്‍ന്നെത്തിയിട്ടുള്ളത്. അമ്മയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് റേച്ചല്‍ മാണിയും എത്തിയിട്ടുണ്ട്.

കൂട്ടുകുടുംബം പോലെ

കൂട്ടുകുടുംബം പോലെ

കൂട്ടുകുടുംബമാണ് തന്റേതെന്ന് നേരത്തെ പേളി മാണി പറഞ്ഞിരുന്നു. മമ്മിയുടെ സഹോദരിയെ വിവാഹം ചെയ്തത് പപ്പയുടെ സഹോദരനാണ്. അവരുടേതും പ്രണയ വിവാഹമായിരുന്നു. പപ്പയേയും മമ്മിയേയും പോലെ തന്നെയായാണ് അവരേയും കാണുന്നത്. മുകളിലും താഴെയുമായാണ് ഇരുകുടുംബങ്ങളും കഴിയുന്നത്. കൂട്ടുകുടുംബത്തില്‍ ജീവിക്കുന്നതില്‍ അതീവ സന്തുഷ്ടയാണ് താനെന്നുമായിരുന്നു നേരത്തെ പേളി മാണി പറഞ്ഞത്.

Recommended Video

പേളിയുടെ ജീവിതത്തിലെ വലിയ മോഹം സാക്ഷാത്ക്കരിച്ച് ശ്രീനി
മനോഹരമായ വീഡിയോ

മനോഹരമായ വീഡിയോ

വിവാഹ നിശ്ചയ ദിനത്തിലെയും വിവാഹത്തിന്റെയും സമയത്ത് അമ്മൂമ്മ തന്നെ അനുഗ്രഹിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും പേളി പോസ്റ്റ് ചെയ്തിട്ടുണ്ട്. എനിക്ക് ഏറ്റവും വിലപ്പെട്ട അമ്മൂമ്മയെ വല്ലാതെ മിസ്സ് ചെയ്യുന്നുവെന്നായിരുന്നു താരം കുറിച്ചത്. ഗര്‍ഭിണിയായ സന്തോഷം ആസ്വദിച്ച് വരുന്നതിനിടയിലായിരുന്നു ഈ സങ്കടം വന്നെത്തിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X