കുഞ്ഞുവയര്‍ തഴുകി പേളി മാണിയുടെ വാക്കുകള്‍, വിഷമം മാറ്റാന്‍ ഒരുപാട് പേര്‍ കൂടെനിന്നു, വീഡിയോ വൈറല്‍

ബിഗ് ബോസിലെ പ്രണയ ജോഡികളായിരുന്നു പേളി മാണിയും ശ്രിനിഷ് അരവിന്ദും. ഷോ അവസാനിക്കുന്നതോടെ ഇവരുടെ ജീവിതത്തിലെ പ്രണയവും അവസാനിക്കുമെന്നായിരുന്നു പ്രധാന വിമര്‍ശനം. ജീവിതത്തിലും ഒരുമിക്കാനായി ആഗ്രഹിക്കുകയാണ് തങ്ങള്‍ ഇരുവരുമെന്ന് വ്യക്തമാക്കിയ പേളിയും ശ്രിനിഷും വിവാഹിതരാവുകയായിരുന്നു. ഇരുകുടുംബങ്ങളുടേയും ആശീര്‍വാദത്തോടെയായിരുന്നു ഇവരുടെ വിവാഹം.ബിഗ് ബോസിന് ശേഷവും ഇവരുടെ ആര്‍മി ഗ്രൂപ്പുകള്‍ സജീവമാണ്.

ആരാധകര്‍ക്കായി തങ്ങളുടെ പുതിയ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞും ഇവരെത്താറുണ്ട്. ശ്രീനി തന്നെ പ്രൊപ്പോസ് ചെയ്ത് രണ്ട് വര്‍ഷമായി, ഇപ്പോള്‍ ഞങ്ങള്‍ രണ്ടല്ല മൂന്നാണെന്ന് പറഞ്ഞായിരുന്നു താരം കുഞ്ഞതിഥിക്കായി കാത്തിരിക്കുന്നതിനെക്കുറിച്ച് പറഞ്ഞത്. ഗര്‍ഭിണിയാണെന്ന് വ്യക്തമാക്കിയതിന് ശേഷമായി പിന്നീടങ്ങോട്ടുള്ള വിശേഷങ്ങളും ഇരുവരും പങ്കുവെക്കുന്നുണ്ട്. കുഞ്ഞതിഥിക്കായി കാത്തിരിക്കുന്നതിനിടയിലാണ് പേളിയുടെ കുടുംബത്തില്‍ അപ്രതീക്ഷിത വിയോഗം സംഭവിച്ചത്. വിഷമഘട്ടത്തില്‍ കൂടെ നിന്നവര്‍ക്ക് നന്ദി പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

ശക്തയാണ്

ശക്തയാണ്

സന്തോഷകരമായ കാര്യങ്ങളാണ് ചുറ്റും സംഭവിക്കുന്നതെന്നും ആഗ്രഹിച്ചതില്‍ കൂടുതല്‍ സൗഭാഗ്യങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നുമായിരുന്നു നേരത്തെ പേളി മാണി പറഞ്ഞത്. കുഞ്ഞതിഥിയുടെ വരവ് കാത്തിരിക്കുന്നതിനിടയിലെ മനോഹരനിമിഷത്തെക്കുറിച്ചും താരം പറഞ്ഞിരുന്നു. അപ്രതീക്ഷിതമായി കുടുംബത്തിലുണ്ടായ വിയോഗത്തെ അതിജീവിക്കുന്നതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. രണ്ടുമൂന്ന് ദിവസമായിട്ട് നിങ്ങളെല്ലാം നല്ല പിന്തുണയാണ് തന്നുകൊണ്ടിരിക്കുകയാണ്. എന്നെ ഹാപ്പിയാക്കി നിര്‍ത്താനായി നിരവധി പേരാണ് മെസ്സേജ് അയച്ചത്.

അമ്മൂമ്മയുടെ വിയോഗം

അമ്മൂമ്മയുടെ വിയോഗം

സ്‌ട്രോംഗായിരിക്കൂയെന്ന് പറഞ്ഞാണ് എല്ലാവരും മെസ്സേജൊക്കെ അയച്ചത്. എല്ലാവരോടും നന്ദി പറയുന്നു. ഞാന്‍ സ്‌ട്രോംഗാണ്. പേളിയുടെ അമ്മൂമ്മയുടെ വിയോഗത്തെക്കുറിച്ച് അറിഞ്ഞതോടെ ആരാധകരും സങ്കടത്തിലായിരുന്നു. സന്തോഷനിമിഷങ്ങളിലൂടെ കടന്നുപോവുന്നതിനിടയിലായിരുന്നു അപ്രതീക്ഷിതമായി വിയോഗവാര്‍ത്തയെത്തിയത്. അമ്മൂമ്മ പോയെന്നും ഇനി കാണാനാവില്ലല്ലോയെന്നുമോര്‍ക്കുമ്പോള്‍ സങ്കടമുണ്ടെന്നും പറഞ്ഞായിരുന്നു പേളി എത്തിയത്. താരത്തിന്‍രെ പോസ്റ്റ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

സിനിമയുടെ റിലീസ്

സിനിമയുടെ റിലീസ്

ബോളിവുഡ് ചിത്രമായ ലുഡോ റിലീസിനൊരുങ്ങുകയാണ്. ഈ സിനിമയുടെ വിശേഷങ്ങളെക്കുറിച്ചും പേളി സംസാരിച്ചിരുന്നു. നവംബര്‍ 12നാണ് സിനിമ എത്തുന്നത്. ഈ സിനിമയുടെ പ്രമോഷന്‍ ഞങ്ങളുടെ ഉത്തരവാദിത്തമാണ്. എനിക്കേറെ പ്രിയപ്പെട്ട ഗാനമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളതെന്നും പേളി പറഞ്ഞിരുന്നു. ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതിന് ശേഷം നേരെ മുംബൈയിലേക്ക് പോവുകയായിരുന്നു പേളി. ബോളിവുഡ് ചിത്രത്തില്‍ നിന്നുള്ള അവസരം സ്വീകരിക്കുകയായിരുന്നു താരം.

Recommended Video

പേളിയുടെ ജീവിതത്തിലെ വലിയ മോഹം സാക്ഷാത്ക്കരിച്ച് ശ്രീനി
ലൈവ് വീഡിയോയ്ക്കിടയില്‍

ലൈവ് വീഡിയോയ്ക്കിടയില്‍

ലൈവ് വീഡിയോയിലൂടെയായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. എല്ലാവരും സിനിമ കാണണമെന്നും പിന്തുണയ്ക്കണമെന്നും താരം പറഞ്ഞിരുന്നു. തന്നെ സ്‌നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും നന്ദിയെന്നും താരം കുറിച്ചിരുന്നു. ഇതിന് ശേഷമായാണ് ബിഗ് ഹായ് ഫ്രം എന്ന് പറഞ്ഞ് കുഞ്ഞുവയര്‍ താരം കാണിച്ചത്. ഫാന്‍സ് ഗ്രൂപ്പുകളിലൂടെ ഇതിനകം തന്നെ ക്യൂട്ട് വീഡിയോ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X