'സ്വാസിക എന്റെ കാല് തൊട്ട് തൊഴും, ഞാൻ പിന്നാലെ ഓടും,കാപ്പി കുടിക്കാൻ പോലും അടുക്കളയിൽ കയറാൻ സമ്മതിക്കില്ല'

കരിയറും കുടുംബ ജീവിതവും ഒന്നിച്ച് മുന്നോട്ട് കൊണ്ട് പോകുകയാണ് നടി സ്വാസിക. കരിയറിൽ ശ്രദ്ധ നേടിയ ഘട്ടത്തിലാണ് സ്വാസിക നടൻ പ്രേം ജേക്കബിനെ വിവാ​ഹം ചെയ്യുന്നത്. എന്നാൽ വിവാഹത്തോടെ നടി കരിയർ വിട്ടില്ല. സിനിമാ രം​ഗത്ത് സ്വാസികയിന്ന് സജീവമാണ്. കരിയറിന് പൂർണ പിന്തുണ നൽകിക്കൊണ്ട് പ്രേം ജേക്കബ് ഒപ്പമുണ്ട്. സ്വാസികയുടെ വിവാഹ സങ്കൽപ്പങ്ങൾ നേരത്തെ സോഷ്യൽ മീഡിയയിൽ ചർച്ചയായതാണ്.

തന്നെ നിയന്ത്രിക്കുന്ന ഭർത്താവിനെയാണ് ആ​ഗ്രഹിക്കുന്നതെന്ന് നടി ഒരിക്കൽ പറഞ്ഞിരുന്നു. ഇതേക്കുറിച്ച് പല അഭിപ്രായങ്ങളും വന്നു. ഇപ്പോഴിതാ സ്വാസികയ്ക്കൊപ്പമുള്ള വിവാഹ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ഭർത്താവ് പ്രേം ജേക്കബ്. വെറെെറ്റി മീഡിയയോടാണ് പ്രതികരണം. സ്വാസികയെ ഇഷ്ടപ്പെട്ടതിനെക്കുറിച്ച് പ്രേം സംസാരിച്ചു.

Prem Jacob   Swasika

ഈ പ്രൊഫഷൻ ഇഷ്ടപ്പെടുന്ന ആളാവണം ഭാര്യ എന്നായിരുന്നു എന്റെ ആദ്യ കണ്ടീഷൻ. സ്വാസിക ആക്‌ടറായത് കൊണ്ട് എന്തായാലും അത് ഇഷ്ടപ്പെടുമെന്ന് അറിയാമായിരുന്നു. ജോലിയില്ലാത്ത സമയത്ത് സ്വാസിക എന്നെ സപ്പോർട്ട് ചെയ്തിരുന്നു. എപ്പോഴും ഭയങ്കര കെയറും സ്നേഹവും ഉണ്ടായിരുന്നു. എപ്പോഴും ചുറ്റിപ്പറ്റി നടക്കും. അതൊക്കെ ഭാര്യയാകാനുള്ള ​ക്വാളിറ്റിയാണെന്ന് തോന്നിയെന്നും പ്രേം ജേക്കബ് പറയുന്നു.

സ്വാസിക എന്റെ കാല് തൊട്ട് തൊഴാറുണ്ട്. ഞാനും തിരിച്ച് ചെയ്യും. പുതിയ സിനിമയുടെ ഷൂട്ടിന് പോകുമ്പോഴും മറ്റുമാണ് കൂടുതലും ചെയ്യാറ്. ഓടി വന്ന് തൊടും. പിന്നാലെ പോയി ഞാനും കാലിൽ തൊടും. പണ്ട് സിനിമയൽ കാണുന്നത് പോലെ രാവിലെ ചായ എടുത്ത് തരുന്നു, കഴിക്കാൻ വിളമ്പിത്തരുന്നു, ഞാൻ കഴിച്ച പ്ലേറ്റിൽ ഭക്ഷണം കഴിക്കുന്നു. പഴയ സങ്കൽപ്പത്തിലാണ് ഇപ്പോഴും.

Prem Jacob   Swasika

ഞാൻ സാധാരണ അടുക്കളയിൽ പോയി കാപ്പി കുടിക്കും. പക്ഷെ സ്വാസിക അടുക്കളയിൽ കയറാൻ സമ്മതിക്കില്ല. അവിടെ പോയിരിക്ക്, ഞാൻ കൊണ്ട് തരാം എന്ന് പറയും. ഇവളില്ലാത്ത സമയത്ത് ഞാനാണ് ഭക്ഷണം കഴിച്ച് പ്ലേറ്റ് കഴുകുന്നത്. ഞങ്ങളുടെ വീട്ടിൽ എല്ലാവരും അവനവന്റെ പ്ലേറ്റ് കഴുകും. ഞാൻ കഴുകാൻ പോകുമ്പോൾ സമ്മതിക്കില്ല. എങ്ങാനും ഞാൻ കഴുകിയാൽ പിന്നെ ഭയങ്കര ദേഷ്യമാണെന്നും പ്രേം ജേക്കബ് വ്യക്തമാക്കി. ഇതേക്കുറിച്ച് സ്വാസികയും സംസാരിച്ചു. തന്റെ വീട്ടിലെ ശീലങ്ങളാണത്. എന്നാൽ എല്ലാ പണിയും ചെയ്യാൻ താൽപര്യമില്ലെന്ന് സ്വാസിക വ്യക്തമാക്കി.

പ്രേം കരിയറിന് വലിയ പിന്തുണ നൽകുന്നെന്നും സ്വാസിക പറയുന്നു. എന്നെ ബഹുമാനിച്ചില്ലെങ്കിലും ഈ പ്രൊഫഷനെ സ്നേഹിക്കുന്ന ആളായിരിക്കണമെന്ന് ഞാൻ നേരത്തെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഇദ്ദേഹം ഒരുപാട് സ്ട്ര​ഗിൾ ചെയ്താണ് ഇത്രയെങ്കിലും എത്തിയത്. അപ്പോൾ അതിന്റെ വാല്യു നന്നായി അറിയാം. വർക്ക് വന്നാൽ അത് പോയി ചെയ്യൂ എന്ന് പറയും.

എന്തൊക്കെ ബുദ്ധിമുട്ടുണ്ടെങ്കിലും വർക്കിനെ ബാധിക്കരുതെന്ന് പറയും. പ്രേമിനെ കാണാൻ വന്നില്ലെങ്കിലും കുഴപ്പമില്ല, കിട്ടുന്ന വർക്കുകൾ എടുക്കണമെന്ന് പറഞ്ഞ് സപ്പോർട്ട് ചെയ്യുന്ന ആളാണ്. അങ്ങനെയല്ലെങ്കിൽ ഈ​ഗോ പ്രശ്നങ്ങൾ വരാം. എപ്പോൾ നോക്കിയാലും ഷൂട്ടിം​ഗെന്ന് ഞാൻ പറഞ്ഞാലും ഇന്നേ വരെ തമാശയ്ക്ക് പോലും പ്രേം പറഞ്ഞിട്ടില്ലെന്നും സ്വാസിക വ്യക്തമാക്കി.

Read more about: swasika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X