twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രഭുദേവ വന്നിട്ടും നടന്നില്ല; മമ്മൂട്ടിയ്‌ക്കൊപ്പം ഡാന്‍സ് കളിക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് പ്രേം കുമാർ

    |

    ഡാന്‍സിന്റെ കാര്യത്തില്‍ അതിഗംഭീര പ്രകടനം നടത്തുന്ന താരങ്ങള്‍ മലയാളത്തിലുണ്ട്. മെഗാസ്റ്റാര്‍ മമ്മൂട്ടിയടക്കം ചില താരങ്ങള്‍ ഡാന്‍സിന്റെ പേരില്‍ പരിഹാസങ്ങള്‍ ഏറ്റുവാങ്ങിയിട്ടുള്ളവരുമാണ്. എന്നാല്‍ ആര്‍ക്കും മനസിലാകാത്ത വിധത്തില്‍ കിടിലന്‍ ഡാന്‍സ് പെര്‍ഫോമന്‍സുകള്‍ ഇവരൊക്കെ ചെയ്തിട്ടുമുണ്ട്. ഇപ്പോഴിതാ നടന്‍ പ്രേം കുമാറാണ് ചില രസകരമായ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്.

    മമ്മൂട്ടി നായകനായി അഭിനയിച്ച ജോണി വാക്കര്‍ എന്ന ചിത്രത്തില്‍ പ്രേം കുമാറും അഭിനയിച്ചിരുന്നു. സിനിമയിലെ 'ശാന്തമീ രാത്രിയില്‍' എന്ന ഗാനം ഇന്നും മലയാളക്കര ആഘോഷമാക്കുന്ന സൂപ്പര്‍ ഹിറ്റ് പാട്ടുകളിലൊന്നാണ്. ഇത് ചിത്രീകരിക്കുന്നതിനിടെ താനുള്‍പ്പെടെയുള്ള ചില താരങ്ങള്‍ക്ക് ഡാന്‍സ് ചെയ്യുന്നത് ശരിയാകാതെ വന്നു. ഒടുവില്‍ ഡാന്‍സ് കൊറിയോഗ്രാഫറായ പ്രഭുദേവയെ തന്നെ വിളിച്ചെങ്കിലും നടന്നില്ലെന്നും ഒരു ടോക് ഷോ യില്‍ സംസാരിക്കവേ പ്രേംകുമാര്‍ പറയുന്നു.

    prem-kumar-pics-

    'സിനിമയില്‍ നൃത്തം ചെയ്യുക എന്നെ സംബന്ധിച്ച് പ്രയാസമാണ്. ഞാന്‍ ആദ്യമായി ഡാന്‍സ് ചെയ്തത് 'ജോണി വാക്കര്‍' എന്ന സിനിമയ്ക്ക് വേണ്ടിയാണ്. മമ്മുക്കയ്ക്ക് ഒപ്പമുള്ള 'ശാന്തമീ രാത്രിയില്‍' എന്ന ജോണി വാക്കറിലെ ഗാനം ഇന്നും യുവതലമുറ ആഘോഷമായി കൊണ്ടു നടക്കുന്ന ഗാനമാണ്. പക്ഷേ അതില്‍ ഞാന്‍ ചെയ്ത സ്റ്റെപ്പിന് പിന്നില്‍ വലിയൊരു സീക്രട്ട് ഉണ്ട്.

    ഏറ്റവും ഹോട്ട് ആയി സാക്ഷി അഗർവാൾ, കിടിലൻ ഫോട്ടോസ് കാണാം

    Recommended Video

    മമ്മൂക്കയുടെ വെളിപ്പെടുത്തൽ.. CBI 5 ഷൂട്ട് ചെയ്യാൻ പോവുകയാണ് | FilmiBeat Malayalam

    ആ സിനിമയിലെ എന്റെ ഉള്‍പ്പെടെയുള്ള ചിലരുടെ ഡാന്‍സ് ശരിയാകാതെ വന്നപ്പോള്‍ ഞങ്ങളെ നൃത്തം ചെയ്യിപ്പിക്കാന്‍ പ്രഭുദേവയാണ് വന്നത്. പക്ഷേ എന്നിട്ടും ഞങ്ങള്‍ നന്നായി ഡാന്‍സ് ചെയ്തില്ല. ഒടുവില്‍ പ്രഭുദേവ തോറ്റ് മടങ്ങി. പിന്നെ ഡാന്‍സ് അറിയാത്ത ആര്‍ക്കും കളിക്കാന്‍ കഴിയുന്ന വിധം ഞങ്ങളുടെ ഡാന്‍സ് സ്റ്റെപിനെ മോഡുലേറ്റ് ചെയ്തു. 'ശാന്തമീ രാത്രിയില്‍' എന്ന ഗാനത്തില്‍ എന്റെ സ്റ്റെപ്പ് കാണുമ്പോള്‍ നിങ്ങള്‍ക്കത് മനസിലാകുമെന്നും പ്രേം കുമാര്‍ പറയുന്നു.

    Read more about: prem kumar
    English summary
    Prem Kumar Recalls Backstory About His Dance From The Mammootty Starrer Johnnie Walker Movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X