കോ‌ടികൾ മക്കൾക്കുണ്ടാക്കി, പ്രേം നസീറിന്റെ പിൻതലമുറ ഇന്നവിടെയാണ്, മരണശേഷം നട‌ന്ന കാര്യങ്ങൾ; സംവിധായകൻ

അനശ്വര നായകൻ പ്രേം നസീറാണ് സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ ചർച്ചാ വിഷയം. നടൻ ടിനി ടോം പ്രേം നസീറിനെക്കുറിച്ച് നടത്തിയ പരാമർശമാണ് ഇതിന് കാരണം. സിനിമകൾ ഇല്ലാതായപ്പോൾ പ്രേം നസീർ മേക്കപ്പിട്ട് ഇറങ്ങി ബഹദൂറിന്റെ വീട്ടിൽ പോയിരുന്ന് കരഞ്ഞിരുന്നു എന്നാണ് ടിനി ടോം പറഞ്ഞത്. ഈ വാദത്തിനെതിരെ നിരവധി പേർ സംസാരിച്ചു. പ്രേം നസീറിന്റെ മരണത്തെക്കുറിച്ചും പിന്നീടുണ്ടായ സംഭവ വികാസങ്ങളെക്കുറിച്ചും ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

മരണ ശേഷം പ്രേം നസീറിനെ പ്രത്യേക മതവിഭാ​ഗത്തിന്റേത് മാത്രമാക്കി മാറ്റാൻ ചിലർ ശ്രമിച്ചെന്നും ചടങ്ങുകളിൽ നിന്ന് ഇവർ പലരെയും മാറ്റി നിർത്തിയെന്നും ശാന്തിവിള ദിനേശ് അന്ന് പറഞ്ഞു. നസീർ സാറിന്റെ മക്കളായ ലെെല, റസിയ, ഷാനവാസ്, റീത്ത എന്നീ നാല് പേരുടെ പഴയ കാല ചിത്രങ്ങൾ നിങ്ങൾ നോക്കി നോക്കൂ. ഒരു മതചിഹ്നങ്ങളുടെയും പിൻബലമില്ലാതെ മലയാളിയായാണ് നസീർ സർ അവരെ വളർത്തിയത്. നസീർ സാറിന്റെ വീട്ടിൽ റീത്തുമായി ചെന്നപ്പോൾ അവിടെ കാവൽക്കാരൻ മാത്രമേയുള്ളൂ. ഭാര്യയെയും മക്കളെയും എയർപോർട്ടിൽ വെളുപ്പാൻ കാലത്ത് കൊണ്ടാക്കി. കാർ​ഗോയിൽ നസീർ സാറിന്റെ മൃതദേഹം കയറ്റി വിട്ടു.

Prem Nazir

ശിവാജി ​ഗണേശ് അടക്കമുള്ള അടുത്ത സുഹൃത്തുക്കൾ മരണ വിവരം അറിയുമ്പോഴേക്കും പ്രേം നസീറിന്റെ മൃതദേഹം കാർ​ഗോയിൽ നാട്ടിലെത്തിക്കുകയാണ് ഇവർ ചെയ്തത്. ഒരു ചെറിയ വിമാനം ചാർട്ട് ചെയ്യാൻ അന്ന് കരുണാനിധിയോടോ എംജിആറിനോടോ പറഞ്ഞിരുന്നെങ്കിൽ തീർച്ചയായും ചാർട്ടേഡ് വിമാനത്തിൽ അദ്ദേഹത്തെയും കുടുംബത്തെയും തിരുവനനന്തപുരത്ത് എത്തിക്കുമായിരുന്നു. സത്യൻ മാഷിനെയടക്കം എത്തിച്ചിട്ടുണ്ട്. പക്ഷെ അതിനൊന്നും മെനക്കെടാൻ ഇവർക്ക് താൽപര്യമില്ല. പക്ഷെ കുളിപ്പിക്കുന്നതിൽ വേറൊരുത്തൻ തൊടരുത്. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ നാട്ടിൽ അടക്കണമെന്ന് അനുജനോട് നസീർ സർ പറഞ്ഞിരുന്നെന്നും ശാന്തിവിള ദിനേശ് അന്ന് പറഞ്ഞു.

പ്രേം നസീറിന്റെ കൊച്ചുമക്കൾ വിദേശത്ത് സ്ഥിരതാമസമായതിനെക്കുറിച്ചും ശാന്തിവിള ​ദിനേശ് അന്ന് സംസാരിച്ചു. മകൾ റീത്തയ്ത്ത് രണ്ട് പെൺമക്കളാണ്. ജാസ്മിനും രേഷ്മയും. റീത്തയ്ക്കാണ് പ്രേം നസീറിന്റെ ലെെല കോട്ടേജ് ലഭിച്ചത്. റീത്ത രേഷ്മയ്ക്ക് ഈ വീടെഴുതി കൊടുത്തു. രേഷ്മയുടെ ഭർത്താവ് ഡോക്ടർ സുഹിൻ കാസിം. അവർക്ക് നാല് മക്കളാണ്. ഈ നാല് മക്കളും റീത്തയും ഭർത്താവും അമേരിക്കയിലാണ് താമസിക്കുന്നത്.

Prem Nazir

സിറ്റിസൺഷിപ്പ് കിട്ടി ഇനി അവരവിടെ സെറ്റിൽ ആകുമെന്ന കാര്യം ഉറപ്പാണ്. രേഷ്മയുടെ കുട്ടികൾക്ക് മലയാളം അറിയാമോ എന്ന് പോലും സംശയമാണ്. മലയാളം ചാനൽ വീട്ടിലുണ്ടെങ്കിൽ ഇത് ഉമ്മയുടെ ഉമ്മയുടെ ബാപ്പയാണെന്ന് ചിലപ്പോൾ കാണിച്ച് കൊടുക്കുമായിരിക്കും. പക്ഷെ കുട്ടികൾ ഇനി കേരളത്തിലേക്ക് വരാൻ സാധ്യതയില്ല. ലെെല കോട്ടേജ് കച്ചവടത്തിന് വെച്ച കാര്യവും അന്ന് ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടി. റീത്ത കോഴിക്കോട്ടാണ് താമസമെന്നും അന്ന് സംവിധായകൻ പറഞ്ഞു. നാല് മക്കൾക്ക് എത്ര കോടിയുണ്ടാക്കി കൊടുത്തതാണ്. ആ വീട് കാത്ത് സൂക്ഷിക്കേണ്ടതായിരുന്നെന്നും ശാന്തിവിള ദിനേശ് അന്ന് പറഞ്ഞു.

(ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഫിൽമിബീറ്റ് മലയാളത്തിന്റേത് അല്ല. https://www.facebook.com/prem.nazeer.fans നിന്ന് എ‌ടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്)

More from Filmibeat

Read more about: prem nazir
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X