ഞാന്‍ കൊടുത്ത പണം പെട്ടിയിലേക്ക് എറിഞ്ഞു; സിനിമയിലേക്ക് വിളിക്കരുതെന്ന് പറഞ്ഞ് പോയ നടനെ കുറിച്ച് പ്രേം പ്രകാശ്
നടന്‍ ജോസ് പ്രകാശിന്റെ സഹോദരന്‍ എന്നതിലുപരി മലയാള സിനിമയിലും സീരിയലുകളിലും തിളങ്ങി നില്‍ക്കുകയാണ് പ്രേം പ്രകാശ്. നടന്‍ എന്നതിലുപരി ഹിറ്റ് സിനിമകളും സീരിയലുകളും ഒരുക്കിയിട്ടുള്ള നിര്‍മാതാവ് കൂടിയാണ് താരം. വര്‍ഷങ്ങളോളം നീണ്ട ഈ കരിയറില്‍ വേദന ഉണ്ടാക്കുന്ന ചില സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് പ്രേം പ്രകാശിപ്പോള്‍ പറയുന്നത്.
തന്റെ സിനിമയിലൂടെ പ്രശസ്തി നേടി പിന്നീട് വലിയ താരമായി മാറിയ ഒരു നടനെ കുറിച്ചാണ് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ പ്രേം പ്രകാശ് പറഞ്ഞത്. ആദ്യം പ്രതിഫലം പോലും വേണ്ടെന്ന് പറഞ്ഞ് നിന്നയാള്‍ പിന്നീട് പറഞ്ഞ കാശ് വേണമെന്ന് പറഞ്ഞ് വാശിപ്പിടിച്ചതിനെ കുറിച്ചടക്കം നടന്‍ പറയുന്നു.

'എന്റെ സിനിമയില്‍ നല്ലൊരു വേഷം അഭിനയിച്ച് പ്രശസ്തനായൊരു നടനുണ്ട്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ച് അദ്ദേഹം വലിയ പ്രശസ്തി നേടി. മുന്‍പ് മിമിക്രിയൊക്കെ കാണിച്ച് ആണ് അയാള്‍ സിനിമയില്‍ എത്തുന്നത്. എന്റെ സിനിമയിലൂടെ അദ്ദേഹത്തിനൊരു ലേബല്‍ കിട്ടി. അങ്ങനെ നല്ലൊരു വേഷം കൊടുത്തത് ഞാനാണ്. ആദ്യം അഭിനയിക്കുമ്പോള്‍ വളരെ ഭവ്യതയോടെയും പ്രതിഫലം കൊടുത്തപ്പോള്‍ അയ്യോ സര്‍ ഇതൊന്നും വേണ്ട, ഇത്രയൊന്നും വേണ്ട എന്നൊക്കെയാണ് പറഞ്ഞതെന്ന്', പ്രേം പ്രകാശ് വ്യക്തമാക്കുന്നു.

'പിന്നെ വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം പ്രശസ്തനായി. അതിന് ശേഷം ഞാന്‍ അടുത്ത സിനിമ ചെയ്യുമ്പോള്‍ പുള്ളിയെ അതിലേക്ക് വിളിച്ചു. സാധാരണക്കാരനായൊരു നിര്‍മാതാവെന്ന നിലയില്‍ ഞാനും ചില ഔദാര്യങ്ങള്‍ പ്രതീക്ഷിക്കും. പ്രതിഫലത്തിന്റെ കാര്യം നേരിട്ട് സംസാരിക്കാന്‍ നോക്കിയെങ്കിലും എന്നോട് സംസാരിക്കാതെ പുള്ളി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വഴിയാണ് പ്രതിഫലത്തെ കുറിച്ച് പറഞ്ഞത്. ഞാനിത്രയാണ് വാങ്ങിക്കുന്നതെന്ന് പുള്ളിയോട് പറഞ്ഞേക്കണമെന്ന് കണ്‍ട്രോളറെ പറഞ്ഞേല്‍പ്പിച്ചു. ആ ലേവലിലേക്ക് കാര്യങ്ങള്‍ മാറി'.

'സിനിമയുടെ വര്‍ക്കെല്ലാം കഴിഞ്ഞതിന് ശേഷം ഞാന്‍ തുക കൈമാറാന്‍ ചെന്നു. ഇതേ ഇപ്പോഴുള്ളുവെന്ന് പറഞ്ഞപ്പോള്‍ എനിക്കിത് പോരെന്ന് പറഞ്ഞു. അങ്ങനെ പറയരുത്, എന്റെ ഇപ്പോഴത്തെ അവസ്ഥ അങ്ങനെയല്ലെന്ന് ഞാന്‍ പറഞ്ഞു. പുള്ളിയ്ക്ക് ആദ്യം കൊടുത്തതിനെക്കാളും വലിയ തുകയാണ്. പക്ഷേ അദ്ദേഹം പുറത്ത് നിന്ന് വാങ്ങിക്കുന്നതിനെക്കാളും കുറവായിരുന്നു ആ തുക.
ആദ്യം വാങ്ങാന്‍ തയ്യാറാവാതെ നിന്ന ആള്‍ എന്റെ കൈയ്യില്‍ നിന്നും ആ കാശ് വാങ്ങി അയാളുടെ പെട്ടിയില്‍ കൊണ്ടു പോയി എറിഞ്ഞു. എന്നിട്ട് മേലില്‍ ഇനിയൊരു സിനിമയിലേക്ക് എന്നെ അഭിനയിക്കാന്‍ വിളിക്കരുതെന്ന് പറഞ്ഞു'.

'ജീവിതത്തില്‍ അതൊന്നും ഞാന്‍ മറക്കില്ല. കാരണം അത്രയധികം വേദനയുണ്ടായ സംഭവമാണ് അതെന്ന് പ്രേം പ്രകാശ് പറയുന്നു. പിന്നീട് ഇതേ ആള്‍ തന്നെ എന്റെ ചേട്ടന്റെ അടുത്ത് വന്ന് കാര്യം പറഞ്ഞു. അന്നിങ്ങനെ ഞാനുമായി സംസാരിക്കേണ്ടി വന്നു. എന്നോട് മാപ്പ് പറഞ്ഞതിന് ശേഷം ഇനി എടുക്കുന്ന ചിത്രത്തില്‍ അവസരം തരണമെന്നും ആവശ്യപ്പെട്ടു. അങ്ങനെ അദ്ദേഹത്തെ കൊണ്ട് തന്റെ സിനിമയില്‍ വീണ്ടും അഭിനയിപ്പിച്ചിട്ടുണ്ടെന്നും', പ്രേം പ്രകാശ് പറയുന്നു.


Click it and Unblock the Notifications











