'അഭിനയം വളരെ മോശമായിരുന്നെന്നാണ് ആദ്യം പറയാറ്..., എന്റെ ഭാഗ്യദേവത ഭാര്യ ഗോപികയാണ്'; പ്രേമലുവിലെ ആദി പറയുന്നു!

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയ തുറന്നാൽ നിറഞ്ഞുനിൽക്കുന്നത് പ്രേമലുവിന്റെ വിശേഷങ്ങളും സിനിമയെ കുറിച്ചുള്ള പോസിറ്റീവ് റിവ്യുകളുമാണ്. സൂപ്പർ ശണ്യയ്ക്കുശേഷം ​ഗിരീഷ് എ‍ഡി സംവിധാനം ചെയ്ത സിനിമയാണ് പ്രേമലു. പ്രേമലു പറയുന്നത് പുതിയ തലമുറയിലെ യുവത്വത്തിന്റെ കഥയാണ്. പക്ഷെ ജനറേഷൻ ഗ്യാപ്പ് ഇല്ലാതെ ഏവർക്കും ആസ്വദിക്കാൻ സാധിക്കും. ഒരു പ്ലഷർ ട്രിപ്പ് പോയത് പോലെ രണ്ടര മണിക്കൂർ ആസ്വദിച്ച് രസിച്ചിരുന്ന് കാണാവുന്ന ഒട്ടും ബോറടിക്കാത്ത ഒരു ഫൺ റൈഡ് അതാണ് പ്രേമലു എന്നാണ് സിനിമ കണ്ടിറങ്ങിയവർ അഭിപ്രായപ്പെടുന്നത്.

ചിത്രത്തിലെ നായകനായ നസ്ലിനും നായിക മമിത ബൈജുവിനും പുറമെ സിനിമയുടെ റിലീസിനുശേഷം ആരാധകരുടെ മനസിൽ കയറി കൂടിയ ചില കഥപാത്രങ്ങളും അവയെ അവതരിപ്പിച്ച താരങ്ങളുമുണ്ട്. അതിൽ ഒരാളാണ് ആദി എന്ന കഥാപാത്രത്തെ മികച്ചതാക്കിയ ശ്യാം മോഹൻ.

Shyam Mohan

യുട്യൂബ് ഒടിടി വെബ് സീരിസുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത നടനാണ് ശ്യാം മോഹൻ. സോഷ്യൽ മീഡിയയിൽ സജീവമായ താരം നല്ലൊരു ഗായകൻ കൂടിയായണ്. ആങ്കറിങിലൂടെ കരിയർ ആരംഭിച്ച ശ്യാം മോഹൻ പൊന്മുട്ട, ബെറ്റർ ഹാഫ്, നൈറ്റ് ഷിഫ്റ്റ്, ഫേസ് ടു ഫേസ് തുടങ്ങിയ വെബ് സീരിസിൽ തിരക്കഥ എഴുതി അഭിനയിച്ചിരുന്നു. ഇതിലൂടെയാണ് താരം പ്രേക്ഷക ശ്രദ്ധ നേടിന്നത്. ശ്യാം തന്റെ ബാങ്കിങ് ജോലി ഉപേക്ഷിച്ചാണ് അഭിനയ രംഗത്ത് സജീവമായത്.

കൂടാതെ പത്രോസിന്റെ പടപ്പുകൾ, ഹെവൻ എന്നീ സിനിമകളിലും അഭിനയിച്ചു. ഹെവൻ എന്ന ചിത്രത്തിലെ പൊലീസ് വേഷത്തിന് ശ്യാമിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ഇപ്പോഴിതാ പ്രമേലുവിലെ ആദി ഹിറ്റായതോടെ തന്റെ ഇതുവരെയുള്ള സിനിമാ ജീവിതത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ നടൻ.

'ഒരു അഭിനേതാവ് എന്ന നിലയിൽ തിരച്ചറിയപ്പെടാൻ ആറേഴ് വർഷം വേണ്ടി വന്നു. പ്രേമലു പോലെയൊരു സിനിമ സംഭവിക്കാൻ എനിക്ക് ഒമ്പത് വർഷം എടുത്തു. 2015ലാണ് ഞാൻ ജോലി രാജി വെയ്ക്കുന്നത്. ആ തീരുമാനമെടുത്തപ്പോൾ എല്ലാവരും ചോദിച്ചത് ഇവന് എന്തിന്റെ കേടാണെന്നാണ്. കാരണം മുംബൈ പോലൊരു സിറ്റിയിൽ ഉയർന്ന ശമ്പളത്തിൽ ജോലിയുണ്ടാവുക എന്നത് പലരുടെയും സ്വപ്നമാണ്. എന്റെ ബന്ധുവീട്ടിൽ താമസിച്ചാണ് ഞാൻ ജോലിക്ക് പോയിരുന്നത്.'

'പലർക്കും വാടകയ്ക്കാണ് വലിയ തുക അവിടെ ചെലവഴിക്കേണ്ടി വരിക. എനിക്ക് ആ ചിലവ് പോലുമില്ല. അന്ന് എന്റെ കൂടെ ജോലി ചെയ്തവർ ഇപ്പോൾ യുകെയിലും യുഎഇയിലുമെല്ലാം സെറ്റിൽഡാണ്. ആ കോർപ്പറേറ്റ് ജീവിതം സത്യത്തിൽ പ്രേമലുവിലെ കഥാപാത്രത്തിന് ഏറെ സഹായിച്ചു.'

Shyam Mohan

'തിരുവനന്തപുരമാണ് സ്വദേശം. ജോലി രാജി വെച്ച് ഞാൻ പോയത് കൊച്ചിയിലേക്കാണ്. അവിടെ സിനിമയുടെ പ്രമോഷൻ പരിപാടികളുമായി കൂടി. അവിടെ നിന്നാണ് എന്റെ ക്രിയേറ്റിവിറ്റി എന്താണെന്നൊക്കെ എക്സ്പ്ലോർ ചെയ്തത്. ആദി എന്ന കഥാപാത്രം പറയുന്ന ജസ്റ്റ് കിഡിങ് പ്രേക്ഷകർ ഏറ്റെടുത്തു. എന്നെ കാണുമ്പോഴെ ആളുകൾ ആദി ചെയ്യുന്ന പോലെ കൈ കൊണ്ട് ആ ആക്ഷൻ കാണിച്ചാണ് സംസാരിച്ച് തുടങ്ങുന്നത്.'

'ജെകെ ചേട്ടൻ എന്നുള്ള പേരും വീണു. സോഷ്യൽ മീഡിയയിൽ വരുന്ന മെസജുകളിലും നിറയെ ജസ്റ്റ് കിഡിങ്ങാണ്. ആദ്യം പറയും നിങ്ങളുടെ അഭിനയം വളരെ മോശമായിരുന്നെന്ന്... എന്നിട്ടു പറയും ജസ്റ്റ് കിഡിങ്ങെന്ന്. മീമുകളിലേക്കും ഈ ഡയലോഗ് കയറിയിട്ടുണ്ട്. ഓഡിഷൻ കൊടുക്കുന്ന സമയത്ത് ആദി എന്ന കഥാപാത്രത്തിന്റെ പ്രധാന്യം അറിയില്ലായിരുന്നു. ഗിരീഷ് ഞാൻ ചെയ്തിട്ടുള്ള വർക്കുകൾ കണ്ടിട്ടുണ്ട്. അങ്ങനെയാണ് അദ്ദേഹം എന്നെ ഓഡിഷന് വിളിക്കുന്നത്.'

'സ്മ്യൂളിൽ പാടിക്കൊണ്ടിരുന്ന സമയത്താണ് ഭാര്യ ഗോപികയെ പരിചയപ്പെടുന്നത്. അപ്പോൾ മുതൽ എനിക്ക് കട്ട സപ്പോർട്ടായി എന്റെ കൂടെയുണ്ട്. എന്റെ സ്വപ്നങ്ങളും പരിപാടികളും നന്നായി അറിയുന്ന ആളാണ്. വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം ആയതേയുള്ളൂ. സുഹൃത്തുക്കൾ പറയും എന്റെ ഭാഗ്യദേവത ഗോപികയാണെന്ന്. കാരണം എന്റെ മേജർ വർക്കുകളെല്ലാം പുറത്തുവന്നത് വിവാഹത്തിനുശേഷമാണ്.'

'നൈറ്റ്കോൾ എന്നൊരു ഷോർട്ട്ഫിലിമിൽ അഭിനയിച്ചിരുന്നു. എനിക്കൊരു സീരിയസ് റോൾ ചെയ്യാൻ പറ്റുമെന്ന് ആളുകൾ തിരിച്ചറിഞ്ഞത് അതിലൂടെയാണ്. ഒരുപാട് സ്ഥലത്ത് മാറ്റി നിർത്തപ്പെട്ടിട്ടുണ്ട്. വിളിച്ച് റോളുണ്ടെന്ന് പറയു, പിന്നെ കാഷ്വലായി വിളിച്ച് അതില്ലെടായെന്ന് പറയുക. ഓഫർ ചെയ്തതിനുശേഷം മാറ്റി നിർത്തുക.'

'ചില സ്ഥലങ്ങളിൽ പോകുമ്പോൾ സംസാരിക്കാൻ മുഖം തരാതെ നിൽക്കുക അങ്ങനെ പല അനുഭവങ്ങളുണ്ട്. അങ്ങനെ ചെയ്തവരിൽ ചിലരെല്ലാം പ്രേമലു കണ്ടതിനുശേഷം വിളിച്ചുവെന്നാണ്', ശ്യാം മോഹൻ ഇതുവരെയുള്ള സിനിമാ ജീവിതത്തെ കുറിച്ച് സംസാരിച്ച് പറഞ്ഞത്.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X