സായ് പല്ലവിയെ കാണാൻ വീട്ടിലെത്തിയ സർപ്രൈസ് അതിഥികൾ! ചിത്രങ്ങൾ പങ്കുവെച്ച് താരം...

പ്രേമം എന്ന മലയാള ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തി പിന്നീട് തെന്നിന്ത്യൻ സിനിമയുടെ പ്രിയ താരമായി മാറിയ നടിയാണ് സായ് പല്ലവി. ഒറ്റ ചിത്രത്തിലൂടെ തന്നെ സൗത്തിന്ത്യൻ സിനിമയിൽ തന്റേതായ ഇടം കണ്ടെത്താൻ സായ്ക്ക് കഴിഞ്ഞിരുന്നു. നിരവധി പുതിയ മുഖങ്ങളാണ് നിത്യവും സിനിമയിൽ എത്തുന്നത്. എന്നാൽ ഇവരിൽ നിന്നെല്ലം ഒരുപാട് വ്യത്യസ്തത നടിക്കുണ്ടായിരുന്നു. ഇത് തന്നെയാണ് താരത്തെ തെന്നിന്ത്യൻ സിനിമയുടെ സ്വപ്ന സുന്ദരിയാക്കിയത്.

അഭിനയത്രി എന്ന തിൽ ഉപരി മികച്ച നർത്തകി കൂടിയാണ് സായ്. നടിയുടെ ദ്രുതഗതിയിലുള്ള നൃത്ത ചുവടുകളും തെന്നിന്ത്യൻ സിനിമയിൽ ചർച്ചയാണ്. മികച്ച പ്രതികരണമാണ് ഇതിന് ലഭിക്കുന്നത്. ഫിദ, മാരി 2 തുടങ്ങിയ ചിത്രങ്ങളിലെ ഡാൻസുകൾ വൻ കാഴ്ചക്കാരെയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇപ്പോഴിത ലോക്ക് ഡൗൺ കാലത്ത് വീട്ടിലെത്തിയ അപ്രതീക്ഷിത അതിഥികളെ ആരാധകർക്കായി പരിചയപ്പടുത്തുകയാണ് താരം.

വ്യത്യസ്തത

സാധാരണ സിനിമ താരങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമായ താരമാണ് സായ് പല്ലവി. വസ്ത്രധാരണത്തിലും തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിലും ഇത് കൃത്യമായി കാണാൻ സാധിക്കുന്നുണ്ട്. അധികം ഗ്ലാമറസ് വേഷങ്ങളിലും മേക്കപ്പിലും നടി പ്രത്യക്ഷപ്പെടാറില്ല. ഇത് തെന്നിനന്ത്യൻ സിനിമ ലോകത്ത് വലിയ ചർച്ച വിഷയവുമായിരുന്നു. അതുപോലെ പ്രമുഖ ഫെയർനസ് ക്രീമിന്റെ പരസ്യം നിഷേധിച്ചതും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. രണ്ട് കോടിയോളം രൂപയാണ് താരത്തിന് പ്രതിഫലം ഓഫർ ചെയ്തത്.

  ഇൻസ്റ്റഗ്രാമിൽ

സോഷ്യൽ മീഡിയയിൽ അത്രയധികം സജീവമല്ല സായ് പല്ലവി. എന്നാൽ പൂർണ്ണമായും സമൂഹമാധ്യമങ്ങളെ ഉപേക്ഷിച്ചിട്ടുമില്ല . സിനിമ വിശേഷങ്ങളെക്കാളും വീട്ടുവിശേഷങ്ങളാണ് സായ് അധികവും സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെയ്ക്കാറുള്ളത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടയുടെ വീട്ടിൽ എത്തിയ സർപ്രൈസ് അതിഥികളുടെ ചിത്രമാണ്. ഇൻസ്റ്റഗ്രാം പേജിലൂടെയായിരുന്നു താരം ചിത്രം പങ്കുവെച്ചത്.

Recommended Video

2 കോടി തരാമെന്ന് പറഞ്ഞാലും ആ പരസ്യ ചിത്രം ചെയ്യില്ല, സായി പല്ലവി
  സായ് യുടെ വീട്ടിലെത്തിയവർ

പുതുതായി വീട്ടിലെത്തിയ മുയർ കുഞ്ഞുങ്ങളുടെ ചിത്രമാണ് സായ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ഞങ്ങൾക്ക് ഇന്ന് സന്ദർശകരുണ്ടായിരുന്നു എന്ന് കുറിച്ച് കൊണ്ടായിരുന്നു സായ് ചിത്രങ്ങൾ പങ്കുവെച്ചത്. മുയൽ കുഞ്ഞുങ്ങളെ സ്നേഹത്തോടെ പരിപാലിക്കുന്ന നടിയുടെ ചിത്രങ്ങളും മുയൽ കുഞ്ഞുങ്ങളുടെ ചിത്രവും സായ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. താരത്തിന്റെ ചിത്രം ആരാധകർ ഏറ്റെടുത്തിട്ടുമുണ്ട്.

യാത്രസ്നേഹി

ഒരു പ്രകൃതി സ്നേഹി കൂടിയാണ് സായ് പല്ലവി. താരത്തിന്റെ ഇൻസ്റ്റഗ്രാം ചിത്രങ്ങളിൽ അധികവും പ്രകൃതിയുമായി ബന്ധപ്പെട്ട് ചിത്രങ്ങളാണ്. സൂര്യോദയവും മഴക്കാല ചിത്രങ്ങളും യാത്രകളുടെ ചിത്രങ്ങളുമാണ് അധികവും കാണാൻ സാധിക്കുന്നത്. ഈ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലുമാണ്. മികച്ച കമന്റുകളാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. താരങ്ങളും സായ് യുടെ ചിത്രങ്ങൾ ലൈക്ക് ചെയ്യാറുണ്ട്. തെലുങ്കിൽ സജീവമാണെങ്കിലും മലയാളത്തിലും സായ് പല്ലവിയ്ക്ക് കൈ നിറയെ ആരാധകരുണ്ട്. താരത്തിന്റെ അന്യാഭാഷ ചിത്രങ്ങൾക്ക് കേരളത്തിൽ മികച്ച ആരാധകരുണ്ട്.

സായ്പല്ലവി ഇൻസ്റ്റഗ്രാം പോസ്റ്റ് കാണം

Read more about: sai pallavi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X