മാസ്ക്ക് ധരിച്ച് പരീക്ഷ എഴുതാനായി സായ് പല്ലവി കോളേജിൽ! ചിത്രം വൈറൽ
തെന്നിന്ത്യൻ ഭാഷകളിൽ കൈനിറയെ ആരാധകരുള്ള താരമാണ് നടി സായ് പല്ലവി. മലയാളം, തമിഴ് ,തെലുങ്ക് എന്നിങ്ങനെ തെന്നിന്ത്യൻ സിനിമാ ലോകത്ത് സജീവമാണ് നടി . അഭിനേത്രി എന്നതിൽ ഉപരി മികച്ച നർത്തകി കൂടിയാണ് സായ്പല്ലവി. താരത്തിന്റെ ഡാൻസ് ചിവടുകൾ പലപ്പോഴും പ്രേക്ഷകരെ വിസ്മയിപ്പിക്കാറുണ്ട്. സായ് പല്ലവിയുടെ സിനിമയിലെ ഡാൻസ് നമ്പറുകളെല്ലാം യൂട്യൂബിൽ ട്രെന്റിങ്ങ് ലിസ്റ്റിൽ ഇടം പിടിക്കാറുണ്ട്. മികച്ച കാഴ്ചക്കാരേയും സൃഷ്ടിക്കാറുണ്ട്.

ആദ്യകാലത്ത് സോഷ്യൽ മീഡിയയിൽ സജീവമായിരുന്നില്ല സായ്.ലോക്ക് ഡൗണോടുകൂടിയാണ് നടി സമൂഹമാധ്യമങ്ങളിൽ കൂടുതൽ സജീവമാകാൻ തുടങ്ങിയത്. യാത്ര ചിത്രങ്ങളും പ്രകൃതി ഭംഗിയുമാണ് അധികവും സായ് പങ്കുവെയ്ക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പരീക്ഷയ്ക്ക് എത്തിയ നടിയുടെ ചിത്രങ്ങളാണ്. ട്രിച്ചിയിലെ ഒരു കോളേജിൽ പരീക്ഷ എഴുതാൻ എത്തിയതായിരുന്നു സായ്. നടിയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്. ചുരുദാറിൽ സിമ്പിൾ ലുക്കിലാണ സായ് പരീക്ഷ എഴുതാനായി എത്തിയത്. മാസ്ക്ക് ധരിച്ച് കയ്യുറ ധരിച്ചാണ് നടി പരീക്ഷ എഴുതായി എത്തിയത്.
2016 ആയിരുന്നു സായ് പല്ലവി തന്റെ മെഡിസിൻ പഠനം പൂർത്തിയാക്കിയത്. കോഴ്സ് പൂർത്തിയാക്കിയെങ്കിലും ക്ലിനിക്കൽ പ്രാക്ടീസ് നടത്തിയിരുന്നില്ല. ആഗസ്റ്റ് 31 ആണ് നടി ട്രിച്ചിയിലെ ഒരു സ്വകാര്യ കോളേജിൽ പരീക്ഷയ്ക്ക് എത്തിയത്. താരത്തെ നേരിട്ട് കണ്ടതോടെ ആരാധകർ തട്ടിച്ച് കൂടുകയായിരുന്നു. സെൽഫി എടുക്കാനും ഓട്ടോഗ്രാഫ് വാങ്ങാനും കോളേജ് വിദ്യാർഥികളും സ്റ്റാഫുകളും എത്തിയിരുന്നു. ഈ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ക പ്രേമം എന്ന ചിത്രത്തിലൂടെയാണ് സായ് പല്ലവി വെള്ളിത്തിരയിൽ എത്തിയത്. ആ ഒറ്റ ചിത്രം കൊണ്ട് തന്നെ സായ് മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു മികച്ച തെന്നിന്ത്യൻ ചിത്രങ്ങൾ സായ് യെ തേടി എത്തുകയായിരുന്നു. വീരാടപർവ്വമാണ് സായ് പല്ലവിയുടേ പുറത്തു വരാനുളള ചിത്രം. ബാഹുബലി താരം റാണ ദഗ്ഗുബാട്ടിയാണ് നായകനായി എത്തുന്നത്. യഥാർഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ ചിത്രം ഒരുങ്ങുന്നത്. സായ് പല്ലവിയുടെ പിറന്നാൾ ദിവസമായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തു വന്നത്.
കേളജിൽ എത്തിയ സായ്പല്ലവിയുടെ വീഡിയോ കാണാം


Click it and Unblock the Notifications